വിവാഹനിശ്ചയത്തിന് പിന്നാലെ പ്രണയദിനം; ഇത്തവണ യുവയും മൃദുലയുമടക്കം താരദമ്പതിമാര്‍ ഒന്നിക്കുന്ന വേദി
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരങ്ങളാണ് യുവകൃഷ്ണയും മൃദുല വിജയിയും. ഇരുവരും ഒന്നിച്ച് സീരിയലുകളില്‍ അഭിനയിച്ചിട്ടില്ലെങ്കിലും ജീവിതത്തില്‍ ഒന്നിക്കാന്‍ പോവുകയാണ്. അടുത്തിടെയാണ് ഇരുവരുടെയും വിവാഹനിശ്ചയം നടത്തിയത്. പിന്നാലെ ഒന്നിച്ചുള്ള ഓരോ നിമിഷങ്ങളും സോഷ്യല്‍ മീഡിയ പേജിലൂടെ ആരാധകര്‍ക്ക് മുന്നില്‍ പരസ്യപ്പെടുത്തിയിരുന്നു.
വാലന്റൈന്‍സ് ദിനത്തിന്റെ മുന്നോടിയായി പ്രതിശ്രുത വധുവായ മൃദുലയ്ക്ക് വലിയൊരു ടെഡി ബിയറുമായി യുവ എത്തിയിരുന്നു. സര്‍പ്രൈസ് കൊണ്ട് വന്ന സമ്മാനം കണ്ട് മൃദുലയും ഞെട്ടി പോയി. ഇപ്പോഴിതാ പ്രണയദിനത്തില്‍ ഇരുവരും ടെലിവിഷന്‍ ഷോ യില്‍ ഒന്നിച്ചെത്തുകയാണെന്നുള്ള വിവരമാണ് പുറത്ത് വന്നിരിക്കുന്നത്.

സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ലെറ്റ്സ് റോക്ക് ആന്‍ഡ് റോള്‍ എന്ന പരിപാടിയിലാണ് മൃദുലയും യുവകൃഷ്ണയും ഒന്നിക്കുന്നത്. ഇവര് മാത്രമല്ല സൗഭാഗ്യ വെങ്കിടേഷും ഭര്‍ത്താവും നടനുമായ അര്‍ജുന്‍ സോമശേഖറും ശ്രീരാം രാമചന്ദ്രനും വന്ദിതയും ഒന്നിച്ചെത്തിയിരുന്നു. പാട്ടിന് പ്രധാന്യം കൊടുത്ത് നടത്തുന്ന ഗെയിം ഷോ യില്‍ മാത്തുക്കുട്ടിയും രാജ്കലേഷുമാണ് അവതാരകരായിട്ടെത്തുന്നത്.
ഗർഭകാലത്തിൻ്റെ ഒൻപതാം മാസം, നിറവയറിൽ അഭ്യാസങ്ങളുമായി കരീന കപൂർ, ഏറ്റവും പുതിയ ഫോട്ടോസ് കാണാം
പരിപാടിയുടെ പ്രൊമോ വീഡിയോ പുറത്ത് വന്നിരിക്കുകയാണിപ്പോള്‍. പ്രണയദിനത്തില്‍ പ്രണയിതാക്കളെ പങ്കെടുപ്പിച്ചു കൊണ്ടു ഒരു കിടിലന്‍ എപ്പിസോഡ് ലെറ്റ്സ് റോക്ക് ആന്‍ഡ് റോളിന്റെ വേദിയില്‍..! മറക്കാതെ കാണുക സ്‌പെഷ്യല്‍ എപ്പിസോഡ് എന്നുമാണ് വീഡിയോയ്ക്ക് താഴെ ചാനല്‍ നല്‍കിയ ക്യാപ്ഷന്‍. ഇവരുടെ പ്രകടനത്തിന് വേണ്ടിയുള്ള കാത്തിരിപ്പാണ്. ശ്രീരാമിനെ കുറിച്ചും യുവയെ കുറിച്ചുമൊക്കെയാണ് ആരാധകര്‍ക്ക് ചോദിക്കാനുള്ളത്.
Recommended Video
പ്രൊമോ വീഡിയോ കാണാം


Click it and Unblock the Notifications