For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വാനമ്പാടി അവസാന എപ്പിസോഡിലെ കോസ്റ്റ്യൂം ഇതാണ്! ഹൃദയവേദനയോടെ സായ് കിരണിന്‍റെ വാക്കുകള്‍

  |

  ഏഷ്യാനെറ്റിലെ പ്രധാന പരമ്പരകളിലൊന്നാണ് വാനമ്പാടി. റേറ്റിംഗില്‍ ഏറെ മുന്നിലുള്ള സീരിയല്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ കൂടിയേ ശേഷിക്കുന്നുള്ളൂ. ഇനി 9 എപ്പിസോഡ് കൂടിയേ ഉള്ളൂവെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. ഇതോടെ ആരാധകരും ആകാംക്ഷയിലാണ്. ക്ലൈമാക്‌സ് എങ്ങനെയായിരിക്കുമെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. സന്തോഷകരമായ അവസാനമല്ലെന്ന സൂചനയായിരുന്നു നായികയായ സുചിത്ര നല്‍കിയത്. അതിനാല്‍ അത്തരത്തിലുള്ള അവസാനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളുമുണ്ട്. വാനമ്പാടിയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നത്.

  വാനമ്പാടിയുടെ ക്ലൈമാക്‌സ് ചിത്രീകരണത്തെക്കുറിച്ച് പറഞ്ഞ് സായ് കിരണ്‍ എത്തിയിരുന്നു. വികാരധീനനായുള്ള അദ്ദേഹത്തിന്റെ പോസ്റ്റ് നേരത്തെ വൈറലായി മാറിയിരുന്നു. അവസാന രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ ഏത് വേഷമാണ് വേണ്ടതെന്ന് കോസ്റ്റിയൂം ഡയറക്ടര്‍ ചോദിച്ചപ്പോള്‍ ഹൃദയം തകര്‍ന്നുപോയെന്നായിരുന്നു താരം പറഞ്ഞത്.

  സഹസംവിധായകനായ സാജു, സാധരണയായി വളരെ എന്‍ജറ്റിക്കും തിടുക്കവുമുള്ള സ്വഭാവക്കാരനുമാണ്. എന്നാല്‍ ഇപ്പോള്‍ വിളറിയ നോട്ടത്തോടെ, പതിയെ വാതില്‍തുറന്ന് എന്റെയടുത്തേക്ക് വന്നു. (മോശം വാര്‍ത്തയുമായി ഒരാള്‍ നിങ്ങളെ സമീപിക്കുമ്പേള്‍ പെട്ടന്നുതന്നെ നിങ്ങള്‍ക്കത് മനസ്സിലാകുമല്ലോ.) സാജു സങ്കടത്തോടെ ചെറിയ ശബ്ദത്തില്‍ എന്നോട് ചോദിച്ചു. സായ്‌ചേട്ടാ, വാനമ്പാടിയിലെ നിങ്ങളുടെ അവസാന രംഗത്തിന് ഇടാനായി ഏത് ഡ്രസ്സാണ് വേണ്ടത്, ആ ചോദ്യം ഹൃദയം തകര്‍ക്കുന്നതായാണ് അനുഭവപ്പെട്ടത്.

  Sai Kiran

  ആ ചോദ്യം സൃഷ്ടിച്ച വലിയൊരു നിശബ്ദതയുടെ നിമിഷം. അത് ഭീകരമായി വേദനിപ്പിക്കുന്നതായിരുന്നു. ആ ചോദ്യം തൊണ്ട ഇടറിച്ചതുപോലെ, എനിക്ക് ഒരു മിനിട്ടോളം ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല. വധശിക്ഷയ്ക്ക് മുന്നോടിയായി, അവസാനത്തെ ഭക്ഷത്തിനായി ഒരു ചോയ്‌സ് തന്നതുപോലെയാണ് എനിക്കത് അനുഭവപ്പെട്ടതെന്നായിരുന്നു നേരത്തെ സായ് കിരണ്‍ കുറിച്ചത്. ഇപ്പോഴിതാ അന്ന് താന്‍ ധരിച്ച വസ്ത്രത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് അദ്ദേഹം.

  One Malayalam Movie Official Teaser 3 Reaction | Mammootty | FilmiBeat Malayala

  അന്ന് കോസ്റ്റിയൂം ഡയറക്ടര്‍ ചോദിച്ച അവസാനത്തെ വേഷം ഇതായിരുന്നുവെനന് പറഞ്ഞായിരുന്നു സായ് കിരണ്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. തന്റെ മലയാളം ക്യാപ്ഷന്‍ ശരിയായോയെന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ ശരിയാണെന്നായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്. നിങ്ങളെ മിസ്സ് ചെയ്യാന്‍ വയ്യ, അതേക്കുറിച്ച് ആലോചിച്ചപ്പോള്‍ത്തന്നെ ടെന്‍ഷനായെന്നുമായിരുന്നു മറ്റ് ചിലര്‍ പറഞ്ഞത്. ആരാധകരുടെ കമന്റുകള്‍ക്ക് മറുപടിയുമായും താരമെത്തിയിരുന്നു.തനിക്ക് പ്രിയപ്പെട്ട രംഗങ്ങളാണ് ഇനി വരാന്‍ പോവുന്നതെന്ന് സായ് കിരണ്‍ പറഞ്ഞിരുന്നു. അതേക്കുറിച്ച് അറിയാനായുള്ള ആകാംക്ഷയും ആരാധകര്‍ക്കുണ്ട്പത്മിനിയുടെ ഡാഡിയെ വെല്ലുവിളിക്കുന്ന രംഗങ്ങളാണ് ഇനി വരാനുള്ളതൈന്നും താരം പറഞ്ഞിരുന്നു.

  English summary
  Vanamabadi fame Sai Kiran about last day episode costume, Photos went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X