For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വാനമ്പാടി ക്ലൈമാക്സ് വെറുപ്പിച്ചു! പപ്പിയെ കാണിക്കാതിരുന്നത് മോശമായി, രണ്ടാംഭാഗം വേണമെന്നും ആരാധകര്‍

  |

  പ്രേക്ഷകര്‍ വിടാതെ കണ്ടിരുന്ന പരമ്പരകളിലൊന്നായിരുന്ന വാനമ്പാടി അവസാനിച്ചിരിക്കുകയാണ്. പരമ്പരയുടെ ക്ലൈമാക്‌സുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. ഇത്തരത്തിലുള്ള ട്വിസ്റ്റായിരുന്നില്ല പ്രതീക്ഷിച്ചതെന്നായിരുന്നു പലരും പറഞ്ഞത്. ശുഭകരമായ അവസാനമല്ല വാനമ്പാടിയുടേതെന്നായിരുന്നു നായികയെ അവതരിപ്പിച്ച സുചിത്ര നായര്‍ പറഞ്ഞത്. എങ്ങനെയായിരിക്കും സീരിയല്‍ അവസാനിക്കുന്നതെനന തരത്തിലുള്ള ചര്‍ച്ചകളിലായിരുന്നു പ്രേക്ഷകര്‍.

  മോഹനും തംബുരുവും അനുമോളും സന്തോഷത്തിലായിരുന്നുവെങ്കിലും പത്മിനിയെ കാണാതിന്റെ നിരാശയായിരുന്നു ആരാധകര്‍ പങ്കുവെച്ചത്. അവസാനം കൊണ്ടുപോയി കലമുടച്ചത് പോലെയുള്ള അവസ്ഥയായിപ്പോയെന്നായിരുന്നു ഒരുവിഭാഗം പറഞ്ഞത്. പപ്പി പിണങ്ങിപ്പോയതിനാലാണോ സീരിയല്‍ ഇങ്ങനെ അവസാനിപ്പിച്ചതെന്നും ആരാധകര്‍ ചോദിച്ചിരുന്നു. കുറച്ച് കൂടി നന്നായി ചെയ്യാമായിരുന്നുവെന്ന അഭിപ്രായമായിരുന്നു മിക്കവരുടേതും. വാനമ്പാടി ക്ലൈമാക്‌സിനെക്കുറിച്ചുള്ള പ്രേക്ഷക പ്രതികരണങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

  പത്മിനിയെ കാണിക്കാമായിരുന്നു

  പത്മിനിയെ കാണിക്കാമായിരുന്നു

  ക്ലൈമാക്‌സില്‍ പത്മിനിയെ കാണിക്കാത്തതിനെക്കുറിച്ച് എല്ലാവരും ഒരുപോലെ വിയോജിപ്പ് അറിയിച്ചിരുന്നു. പപ്പിയെ അവസാനമായി കാണാന്‍ കഴിയാത്തതില്‍ സങ്കടമുണ്ട്. ക്ലൈമാക്‌സില്‍ പപ്പി മോഹനും മക്കള്‍ക്കുമൊപ്പം ഉണ്ടാവേണ്ടിയിരുന്നതാണ്. പ്രതീക്ഷകളോടെയായിരുന്നു എപ്പിസോഡ് കാണാനിരുന്നത്. പരസ്പരം തെറ്റുകള്‍ പൊറുത്ത് കുട്ടികളോടൊപ്പം ഹാപ്പിയായി പപ്പിയും വേണമായിരുന്നു. ഭാര്യ പോയതില്‍ ഭര്‍ത്താവിന്റെ പ്രതികരണം ഇങ്ങനെയായിരിക്കുമോ, ഗേറ്റ് തുറന്ന് കാത്തിരിക്കുന്നതല്ല ചെയ്യേണ്ടിയിരുന്നതെന്നും ആരാധകര്‍ പറയുന്നു.

  സങ്കടമുണ്ട്

  സങ്കടമുണ്ട്

  കുറച്ചു സങ്കടം ഉണ്ട് അവസാനിച്ചതിൽ കാരണം ഇത്രയും നാൾ ഇതിലെ ഓരോ കഥാപാത്രവും ഓരോ പ്രേക്ഷക മനസ്സിലും കുറച്ചൊന്നുമല്ല സ്ഥാനം പിടിച്ചു പറ്റിയത്. അവരെ ഓക്കേ ഞങ്ങൾ ഒരുപാട് മിസ്സ്‌ ചെയ്യും. അതുപോലെ തന്നെ സംഗീതത്തിനു ഒരു പാടു പ്രാധന്യം കൊടുത്ത മറ്റൊരു സീരിയൽ ഇല്ലെന്നുമായിരുന്നു ഒരാള്‍ കുറിച്ചത്. ഇതിന് രണ്ടാം ഭാഗമുണ്ടാവുമോയെന്ന ചര്‍ച്ചകളും സജീവമായിരുന്നു.

  മികച്ച ക്ലൈമാക്സ്

  മികച്ച ക്ലൈമാക്സ്

  എന്ത് പറയണം എന്ന് അറിയില്ല പറയാൻ വാക്കുകൾ കിട്ടുന്നില്ല. അത്ര മനോഹരം ആയിട്ടാണ് വാനമ്പാടി അവസാനിച്ചത്. ഒരുപാടു നാളുകൾക്കു ശേഷം നല്ലൊരു സീരിയൽ കണ്ടു. സാധരണ ഏതൊരു സീരിയൽ തുടങ്ങി അധികം ആകുന്നതിനു മുൻപ് തന്നെ അതിലെ അഭിനേതാക്കളെ മാറ്റുന്ന ഒരു പരിപാടി ഉണ്ട് നമ്മുടെ സീരിയലുകളിൽ പക്ഷേ ഇവിടെ അവളരെ ഭംഗിയായി ഒരു അലമ്പും ഇല്ലാതെ തുടക്കം മുതൽ അവസാനം വരെ ആരെയും മാറ്റാതെ ശുഭമായി അവസാനിച്ചു. ക്ലൈമാക്സിനെക്കുറിച്ച് ഇത്രയധികം വിമര്‍ശിക്കാനെന്തിരിക്കുന്നുവെന്നായിരുന്നു ചിലരുടെ ചോദ്യം.

  ശുഭകരമായ അവസാനം

  ശുഭകരമായ അവസാനം

  ഞാനായിരുന്നു ഇതിന്റെ ഡയറക്ടർ ആയിരുന്നെങ്കിൽ ക്ലൈമാക്സ് സീൻ ഇങ്ങനെ ആയിരിക്കുമെന്നായിരുന്നു അമല്‍ ജ്യോതി കുറിച്ചത്. പത്മിനിയേയും അനുമോളേയും കാണുന്നില്ലെന്ന് തംബുരു പറയുന്നതും ഇരുവരും ക്ഷേത്ര സന്ദര്‍ശനത്തിന് പോയതാണെന്ന് പറഞ്ഞ് തിരിച്ച് വരികയും ചെയ്യിരുന്നു. അമ്മയില്ലാത്ത അനുവിന് ഇനി ആ കുറച്ചില്‍ അനുഭവപ്പെടില്ലെന്ന് പത്മിനി വാക്ക് കൊടുക്കുന്നു. മക്കളേയും ഭാര്യയേയും മോഹന്‍ ചേര്‍ത്ത് പിടിക്കുന്നു, ശ്രീമംഗലത്തുള്ളവരെല്ലാം ഈ കാഴ്ചയില്‍ സന്തോഷിക്കുന്നു.

  Sandra Thomas Exclusive Interview | FilmiBeat Malayalam
  രണ്ടാം ഭാഗമില്ല

  രണ്ടാം ഭാഗമില്ല

  സീരിയലിന് രണ്ടാം ഭാഗം വരുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്ന മറുപടിയായിരുന്നു ആരാധകരുടേത്. ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായതോടെയായിരുന്നു താരങ്ങള്‍ മറുപടി നല്‍കിയത്. സീരിയലിന് രണ്ടാം ഭാഗമില്ലെന്നായിരുന്നു സുചിത്ര നായരും സായ് കിരണും പറഞ്ഞത്.

  English summary
  Vanamabdi Updates: Fans discussion about serial end and they demand to Vanambadi part 2
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X