Don't Miss!
- News
അമരീന്ദര്‍ സിംഗ് മഹാരാഷ്ട്രയില്‍ ഗവര്‍ണര്‍ ആയേക്കും; പുതിയ ചുമതല നല്കാന് ബിജെപി
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Lifestyle
ഈ ചട്നികള്‍ സ്വാദ് മാത്രമല്ല ആരോഗ്യവും നല്കുന്നു
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
ശ്രീമംഗലം വീട്ടിലെ ചിത്രം! നിര്‍മ്മലേടത്തിക്കൊപ്പം തംബുരുമോൾ, വാനമ്പാടിയിലെ ഓഫ് സ്ക്രീൻ ചിത്രം...
ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായിരുന്നു വാനമ്പാടി. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തുവന്ന പരമ്പര അവസാനിച്ചിരിക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട പരമ്പര അവസാനിച്ചതിന്റെ സങ്കടത്തിലാണ് പ്രേക്ഷകർ. പരമ്പരയുടെ രണ്ടാം ഭാഗം വേണമെന്നും പ്രേക്ഷകർ പറയുന്നു. സീരിയലിനോട് ഒപ്പം തന്നെ വാനമ്പാടിയിലെ താരങ്ങളേയും മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയിട്ടുണ്ട്. മോഹനും, പത്മിനിയും അനുമോളും, ചന്ദ്രേട്ടനും നിർമ്മലയുമെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ് . ഇവരെ മലയാളി പ്രേക്ഷകരുടെ കുടുംബത്തിലെ അംഗമായിട്ടാണ് കാണുന്നത്.

ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ വൈറലാകുന്നത് ഉമ നയാരുടെ മനോഹരമായ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. ശ്രിമംഗലം വീട്ടിലെ അവസാന നിമിഷമാണ് ഉമ പങ്കുവെച്ചിരിക്കുന്നത്. ഉമയ്ക്കൊപ്പം തംബുരുമോളും ചിത്രത്തിലുണ്ട്. ''അവസാന എപ്പിസോഡ് ശ്രീമംഗലം വീട്ടിൽ കണ്ട്കൊണ്ടിരുന്നപ്പോൾ ഞങ്ങളറിയാതെ ജെലിൻ എടുത്ത ചിത്രം'' എന്ന് കുറിച്ച് കൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. തറയിൽ ഇരുന്ന് സീരിയൽ കാണുന്ന ഉമയുടെ മുഖത്ത് സാധാരണ ഗതിയിൽ കാണുന്ന പുഞ്ചിരി ഇല്ലായിരുന്നു. തംബുരു മോൾക്കൊപ്പമുളള മറ്റൊരു ചിത്രവും ഉമ നായർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ശ്രീമംഗലം ചിത്രം എന്ന് കുറിച്ച് കൊണ്ടാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത് . ഇതിൽ രണ്ട് പേരേയും സന്തോഷത്തോടെയാണ് കാണുന്നത്. പരമ്പരയ്ക്കായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
വാനമ്പാടി ക്ലൈമാക്സിന് രണ്ട് അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ഒരു വിഭാഗം ഗംഭീരമായിട്ടുണ്ടെന്നും ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെയൊരു ട്വിസ്റ്റെന്നും പറയുമ്പോൾ ഒരു വിഭാഗം പേർ പദ്മിനിയെ തിരികെ കൊണ്ട് വരണം എന്നായിരുന്നു പറഞ്ഞത്. രണ്ടാംഭാഗത്തിനെ കുറിച്ചും ഇവർ പറയുന്നുണ്ട്. വാനമ്പാടിയെ മിസ് ചെയ്യുമെന്നാണ് അധികം പേരും പറയുന്നത്. അത്രയധികം പ്രേക്ഷക സ്വീകാര്യത ലഭിച്ച പരമ്പരയായിരുന്നു ഇത്. രണ്ടാം ഭാഗത്തിനെ കുറിച്ചുള്ള ചർച്ച സോഷ്യൽമീഡിയയിൽ കനക്കുമ്പോൾ പരമ്പരയുടെ രണ്ടാം ഭാഗമില്ലയെന്ന് സുചിത്ര നായരും സായ് കിരണും പറഞ്ഞിട്ടുണ്ട്. വാനമ്പാടി അവസാനിച്ചതോടെ പുതിയ രണ്ട് പരമ്പരകളാണ് ഏഷ്യനെറ്റിൽ ആരംഭിക്കാൻ പോകുന്നത്.
വാനമ്പാടിയിലെ ചന്ദ്രേട്ടനും നിര്‍മ്മലേടത്തിയും അടുത്ത പരമ്പരയിലും ഒന്നിച്ചാണ് എത്തുന്നത്. സൂര്യ ടീവി ഒരുക്കുന്ന ഇന്ദുലേഖ എന്ന പരമ്പരയിലൂടൊണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ഉമ നായർ നേരത്തെ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. . ചന്ദ്രനും നിർമലയും ഇനി മഹാദേവനും ഗൗരിയുമായി പ്രേക്ഷകരുടെ മുന്നിൽ എത്തുമെന്നാണ് നടി പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞത്.
പുതിയ സീരിയലിനെ കുറിച്ച് ഉമാ നായർ പറഞ്ഞത് ഇങ്ങനെ...ഇതെന്തിനാ ഈ കൈ കൂപ്പൽ എന്നാണല്ലേ, ഒരു പുതിയ വിശേഷം ഉണ്ട്. അതിന് പ്രിയപ്പെട്ടവർ ഇതുവരെ നൽകിയ അനുഗ്രഹവും സ്നേഹവും ഇനിയും വേണം. ചന്ദ്രനും നിർമലയും ഇനി മഹാദേവനും ഗൗരിയുമായി സൂര്യ ടീവി ഒരുക്കുന്ന ഇന്ദുലേഖയിലൂടെ ഞങ്ങളും അനുജൻമാരും ഇനി നിങ്ങളുടെ സ്നേഹത്തിനായി കാത്തിരിക്കുന്നു.ലൊക്കേഷൻ ചിത്രം പങ്കുവെച്ച് കൊണ്ട് കുറിച്ചു
-
മഷൂറയ്ക്ക് പ്രസവിക്കാൻ ഡീലക്സ് റൂം ബുക്ക് ചെയ്ത് ബഷീർ, 'പൊസിഷനും ഹാർട്ട് ബീറ്റും അനുസരിച്ച് ബേബി ഗേൾ'; മഷൂറ
-
സെലിബ്രിറ്റി അല്ലാത്തവര്‍ക്കും മത്സരിക്കാം; നൂറ് ശതമാനം സത്യമാണ്, ചെയ്യേണ്ടതെന്താണെന്ന് പറഞ്ഞ് ശാലിനി നായര്‍
-
ഞാൻ ശരിക്കും ഹണി റോസ് ആണ്! ധ്യാനിനൊപ്പമുള്ള അഭിമുഖം ട്രോളായത് ഒരുപാട് വിഷമിപ്പിച്ചു; മനസ്സുതുറന്ന് വൈഗ റോസ്