twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വാനമ്പാടിയിലെ അനുവും തംബുരുവും മക്കളെപ്പോലെയാണെന്ന് സായ് കിരണ്‍! സീരിയല്‍ തീരുന്നതില്‍ വിഷമമുണ്ട്

    |

    ടെലിവിഷന്‍ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സീരിയലുകളിലൊന്നാണ് വാനമ്പാടി. ഏഷ്യാനെറ്റിലാണ് ഈ പരമ്പര സംപ്രേഷണം ചെയ്തുവരുന്നത്. ക്ലൈമാക്‌സിലേക്ക് കടക്കുകയാണ് പരമ്പരയെന്ന തരത്തിലുള്ള വിശേഷമായിരുന്നു അടുത്തിടെ പുറത്തുവന്നത്. താരങ്ങളായിരുന്നു ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്. സായ് കിരണും സുചിത്രയും ഉമ നായരുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച പോസ്റ്റുകള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞായിരുന്നു താരങ്ങളെത്തിയത്.

    വാനമ്പാടി പെട്ടെന്ന് ക്ലൈമാക്‌സിലേക്ക് കടന്നതിനെക്കുറിച്ച് സുചിത്ര തുറന്നുപറഞ്ഞിരുന്നു. താരങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങളും വിയോജിപ്പുകളുമെല്ലാം പരമ്പരയുടെ പോക്കിനെ ബാധിച്ചിരുന്നു. ഇതിന് ശേഷമായാണ് പരമ്പര നിര്‍ത്തുന്നതിനെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നതെന്ന് താരം പറഞ്ഞിരുന്നു. അന്യഭാഷാ താരമായ സായ് കിരണാണ് വാനമ്പാടിയിലെ നായകനായ മോഹനെ അവതരിപ്പിച്ചത്. പരമ്പരയിലെ അനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് താരമെത്തിയിരുന്നു. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

    അന്യഭാഷയില്‍ നിന്നും

    അന്യഭാഷയില്‍ നിന്നും

    ശക്തമായ പിന്തുണയുമായി മുന്നേറുകയാണ് വാനമ്പാടി. ഉദ്വേഗഭരിതമായ രംഗങ്ങളുമായി മുന്നേറുന്ന സീരിയലിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സായ് കിരണ്‍. മോഹന്‍കുമാറെന്ന മോഹനെ അവതരിപ്പിക്കുന്നത് തെലുങ്ക് താരമായ സായ് കിരണാണ്. തെലുങ്കില്‍ നിന്നും മലയാളത്തിലേക്കെത്തി താരമായി മാറുകയായിരുന്നു അദ്ദേഹം. മലയാളികളുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞ് താരം ഇടയ്ക്ക് എത്തിയിരുന്നു.

    Recommended Video

    Nithya Mammen exclusive interview | FilmiBeat Malayalam
    സ്വന്തം ക്യാരക്ടര്‍

    സ്വന്തം ക്യാരക്ടര്‍

    മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട ഗായികമാരിലൊരാളായ പി സുശീലയുടെ കൊച്ചുമകനാണ് സായ് കിരണ്‍. പ്രേക്ഷകരില്‍ പലര്‍ക്കും അറിയാത്ത കാര്യമാണിത്. മലയാളികളുടെ സ്‌നേഹം അത്ഭുതപ്പെടുത്തിയെന്നായിരുന്നു താരം പറഞ്ഞത്. മൂന്നര വര്‍ഷമായി വാനമ്പാടിക്കൊപ്പമുള്ള യാത്ര തുടങ്ങിയിട്ട്. സ്വന്തം ക്യാരക്ടര്‍ തന്നെ മറന്നുപോയത് പോലെയാണ്. കൂടെ അഭിനയിച്ചവരെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു.സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് ജനിച്ചതെങ്കിലും അഭിനയത്തോടായിരുന്നു സായ് കിരണിന് താല്‍പര്യം.

    മലയാളത്തിലേക്ക് എത്തിയത്

    മലയാളത്തിലേക്ക് എത്തിയത്

    അന്യഭാഷയില്‍ ഗംഭീര പിന്തുണ സ്വന്തമാക്കിയ പരമ്പരകള്‍ മലയാളത്തിലേക്ക് റീമേക്ക് ചെയ്യാറുണ്ട്. കൊയിലമ്മയെന്ന തെലുങ്ക് സീരിയലാണ് മലയാളത്തിലെത്തിയപ്പോള്‍ വാനമ്പാടിയായി മാറിയത്. കൊയിലമ്മയില്‍ നായകനെ അവതരിപ്പിച്ചത് സായ് കിരണായിരുന്നു. അങ്ങനെയാണ് അദ്ദേഹത്തിന് മലയാളത്തിലേക്കുള്ള ക്ഷണം ലഭിച്ചത്. സിനിമകളിലും സീരിയലിലുമൊക്കെയായി സജീവമായ അഭിനേതാവ് കൂടിയാണ് സായ്. നിരവധി പുരാണ പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ട് അദ്ദേഹം.

    കുടുംബത്തെക്കുറിച്ച്

    കുടുംബത്തെക്കുറിച്ച്

    സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സായ്. വിശേഷങ്ങളെല്ലാം പങ്കുവെക്കുന്നുണ്ടെങ്കിലും കുടുംബത്തെക്കുറിച്ച് അധികം സംസാരിക്കാറില്ല താരം. 2010ലായിരുന്നു താരത്തിന്റെ വിവാഹം. വൈകാതെ തന്നെ ഇരുവരും വേര്‍പിരിയുകയായിരുന്നു. സഹോദരിക്കും അമ്മയ്ക്കുമൊപ്പമായാണ് അദ്ദേഹം താമസിക്കുന്നത്. അഭിനയത്തിന് പുറമെ തനിക്ക് പ്രിയപ്പെട്ട ഹോബിയെക്കുറിച്ച് മുന്‍പും താരം വ്യക്തമാക്കിയിരുന്നു. പാമ്പ് പിടുത്തത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം താരം പങ്കുവെച്ചിരുന്നു.

    മക്കളെപ്പോലെയാണ്

    മക്കളെപ്പോലെയാണ്

    വാനമ്പാടിയില്‍ മക്കളായി അഭിനയിച്ച കുട്ടികളുമായി അടുത്ത സൗഹൃദമാണ് തനിക്കുള്ളതെന്നും സായ് കിരണ്‍ പറയുന്നു. അനു മോള്‍ക്കും തംബുരുവിനുമൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ അദ്ദേഹം പോസ്റ്റ് ചെയ്യാറുണ്ട്. അഭിനയത്തിന് പുറമെ സംഗീതത്തോടും ഏറെയിഷ്ടമാണ് താരത്തിന്. പാമ്പുപിടുത്തമാണ് മറ്റൊരു ഹോബി. സീരിയല്‍ ഇത്രയും ദിവസം നീണ്ടതിനാല്‍ അനുവും തംബുരുവും മക്കളെപ്പോലെ തന്നെയാണ്.

    English summary
    Vanambadi fame actor Sai Kiran Ram reveals about his experience with malayalam industry
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X