For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൂക്കാലം വരവായി ടീമിനെ മിസ്സ് ചെയ്യുന്നുവെന്ന് ഉമ നായര്‍, ഇനിയില്ലേയെന്ന് ആരാധകര്‍, മറുപടി ഇങ്ങനെ

  |

  ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് ഉമ നായര്‍.വാനമ്പാടിയിലെ നിര്‍മ്മലയെ അവതരിപ്പിച്ചതോടെ ആരാധകരും താരത്തിനൊപ്പമാവുകയായിരുന്നു. നിമ്മിയെന്ന നിര്‍മ്മലയായുള്ള വരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. മോഹന്റെ ജ്യേഷ്ഠനായ ചന്ദ്രേട്ടന്റെ ഭാര്യയായാണ് താരമെത്തിയത്. ചന്ദ്രേട്ടനും നിര്‍മ്മലേടത്തിയും തമ്മിലുള്ള കെമിസ്ട്രി ഗംഭീരമെന്നായിരുന്നു എല്ലാവരും പറഞ്ഞത്. വാനമ്പാടി അവസാനിക്കാന്‍ പോവുകയാണെന്നറിഞ്ഞപ്പോള്‍ നിങ്ങളെ മിസ്സ് ചെയ്യേണ്ടി വരുന്നത് സങ്കടമുള്ള കാര്യമാണെന്നും ആരാധകര്‍ പറഞ്ഞിരുന്നു.

  മികച്ച അവസരമാണ് വാനമ്പാടിയിലേതെന്നും സീരിയല്‍ തീരുന്നതില്‍ വിഷമമുണ്ടെന്ന് പറഞ്ഞും താരമെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഉമ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. വാനമ്പാടിയിലെ അവസാന നിമിഷങ്ങള്‍ കണ്ടതിനെക്കുറിച്ചും പരമ്പരയിലേക്ക് തന്നെ ക്ഷണിച്ചവരോടും സഹപ്രവര്‍ത്തകരോടുമെല്ലാം നന്ദി അറിയിക്കുന്നുവെന്നും പറഞ്ഞ് താരമെത്തിയിരുന്നു. ശ്രീമംഗലം വീട്ടില്‍ വെച്ചായിരുന്നു താരം അവസാന എപ്പിസോഡ് കണ്ടത്.

  വാക്കുകൾ കൊണ്ട് തീരുന്നതല്ല പല അവസ്ഥകളും, പക്ഷെ പറയേണ്ടത് പറയേണ്ട സമയത്ത് പറയാത്തതിന്റെ നഷ്ടങ്ങൾ പലപ്പോഴും ജീവിതത്തിൽ പാഠം ആയിട്ടുണ്ട്. ഇന്ന് ഒരുപാട് വേദന നിറഞ്ഞ ദിവസം ആണ് ശബരി ചേട്ടൻ പോയതും ഒരു പാട് പ്രേക്ഷകഹൃദയം കീഴടക്കിയ വാനമ്പാടി വിട്ടുപോയതും ഒക്കെ.... ഈ അവസരത്തിൽ കൂടുതൽ എഴുതാൻ പറ്റുന്നില്ല... നന്ദി രഞ്ജിത്തേട്ടാ, ചിപ്പി ചേച്ചി, ആദിത്യൻ സർ, പള്ളാശേരി സർ, ഏഷ്യാനെറ്റ്‌ വാനമ്പാടി ടെക്‌നിഷ്യൻസ്, എന്റെ അനുജന്റെ നന്ദിനിയെയും , മോഹനെയും, ചന്ദ്രേട്ടനെയും, അച്ഛമ്മ, അനുമോൾ, തമ്പുരു, മേനോൻ സർ , രുക്കു മമ്മി, ഭദ്ര ചേച്ചി, നന്ദേട്ടൻ,ജയരാജ്‌ സർ, മഹി, അർച്ചന, മാഞ്ചേട്ടൻ എന്ന് വിളിക്കുന്ന അമ്മയും, അച്ഛനും, അനുജത്തിയും എല്ലാവരെയും മിസ്സ്‌ ചെയ്യുമെന്നായിരുന്നു ക്ലൈമാക്സിന് മുന്‍പായി താരം കുറിച്ചത്.

  Uma Nair

  വാനമ്പാടിക്ക് ശേഷമായി ഇന്ദുലേഖയിലേക്ക് ജോയിന്‍ ചെയ്യുകയാണ് താനെന്നുള്ള വിശേഷവും താരം പങ്കുവെച്ചിരുന്നു. രഞ്ജി പണിക്കര്‍ ആ സീരിയലിലൂടെ മിനിസ്‌ക്രീനില്‍ തുടക്കം കുറിക്കുകയാണ്. അപ്രതീക്ഷിത സംഭവവികാസങ്ങളുമായി മുന്നേറുകയാണ് ഇന്ദുലേഖ. മനോജ് നായരാണ് പരമ്പരയില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. ഇന്ദുലേഖയുടെ പോരാട്ടത്തിന് കൂടെ നില്‍ക്കാന്‍ ഞങ്ങളോടൊപ്പം നിങ്ങളുമുണ്ടാവില്ലേയെന്നുള്ള ചോദ്യങ്ങളുമായി ഉമ നായര്‍ എത്തിയിരുന്നു. നിങ്ങളുടെ കൂടെത്തന്നെ ഞങ്ങളും കാണുമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

  സാന്ദ്രയുടെ കുസൃതി കുഞ്ഞുങ്ങളെ കണ്ടോ | FilmiBeat Malayalam

  വാനമ്പാടിയില്‍ അഭിനയിച്ചുകൊണ്ടിരുന്ന സമയത്ത് തന്നെ പൂക്കാലം വരവായിലും ഉമ നായര്‍ അഭിനയിക്കുന്നുണ്ടായിരുന്നു. ജ്യോതി എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. ജ്യോതിച്ചെറിയമ്മയായുള്ള വരവ് രസകരമാണ്. കോമഡി തനിക്ക് വഴങ്ങുമോയെന്നുള്ള കാര്യത്തില്‍ തുടക്കത്തില്‍ ആശങ്കകളുണ്ടായിരുന്നുവെങ്കിലും മകന്‍ ശക്തമായ പിന്തുണയാണ് നല്‍കിയത്. പൂക്കാലം വരവായി ടീമിനൊപ്പമുള്ള ചിത്രം പങ്കുവെച്ചെത്തിയിരിക്കുകയാണ് ഉമ നായര്‍ ഇപ്പോള്‍. നിങ്ങളെയെല്ലാം മിസ്സ് ചെയ്യുന്നുവെന്നായിരുന്നു താരം കുറിച്ചത്. ഇനി ഈ സീരിയലിനൊപ്പമില്ലേയെന്നായിരുന്നു ചിലരുടെ ചോദ്യം. വാനമ്പാടിയിലെ നിര്‍മ്മലയാണ് മികച്ച കഥാപാത്രമെന്ന് തോന്നിയിരുന്നുവെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ ജീവിക്കേണ്ടേ അനിയാ എന്നായിരുന്നു ഉമ നായരുടെ മറുപടി.

  English summary
  Vanambadi fame actress Uma Nair missing Pookkalam Varavayi team, latest photos went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X