ജീവനെടുക്കാൻ നമുക്ക് അവകാശവുമില്ല, പാമ്പുകളുമായി വാമ്പാടിയിലെ മോഹൻ കുമാർ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പയാണ് വാമ്പാടി. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയിലെ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സായ് കിരൺ. സ്വന്തം പേരിനെക്കാൾ മോഹൻ എന്ന പേരിലാകും താരം കൂടുതൽ അറിയപ്പെടുന്നത്. ഹൈദരാബാദ് സ്വദേശിയായി സായ് കിരൺ ചുരുങ്ങിയ സമയെ കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. ഈ പാവം പാട്ടുകാരൻ മോഹൻ ആണോ പമ്പിനേയും കൊണ്ട് നിൽക്കുന്നതെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.

sai kiran

അഭിനയം പോലെ തന്നെ സായ്ക്ക് പ്രിയപ്പെട്ടതാണ് പാമ്പ് പിടുത്തവും. ഭൂമിയിൽ മനുഷ്യരെ പോലെ തന്നെ ജീവിക്കാനുള്ള അവകാശം ജീവികൾക്കും ഉണ്ടെന്നാണ് താരം പറയുന്നത്. നാഗ പഞ്ചമി ദിനത്തോട് അനുബന്ധിച്ച് താരം പങ്കുവെച്ച് കുറിപ്പാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. പാമ്പുകൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് താരത്തിന്റെ കുറിപ്പ്. നാഗ പഞ്ചമി വേളയിൽ ഞാൻ പറയാൻ ആഗ്രഹിക്കുന്നത് പാമ്പുകൾ മാത്രമല്ല ദൈവികമായ സൃഷ്ടികൾ, എല്ലാ ജീവജാലങ്ങളും അങ്ങനെ തന്നെയാണ്. യാതൊരു കാരണവുമില്ലാതെ ഒരു ജീവനും കവർന്നെടുക്കാൻ നമ്മൾക്ക് അവകാശം ഇല്ല. നമ്മളുടെ കുട്ടികളുടെ ജീവനെപോലെ തന്നെ എല്ലാ ജീവ ജാലങ്ങളുടെയും ജീവനും -താരം ഫേസ്ബുക്കില്ഡ കുറിച്ചു, സായ് യുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറവായിട്ടുണ്ട്.

പാമ്പുകളോടുളള ഇഷ്ടത്തെ കുറിച്ച് സായ് നേരത്ത തന്നെ പറഞ്ഞിട്ടുണ്ട്.നാഗപഞ്ചമി ദിനത്തിൽ പാമ്പുകളെ ആരാധിക്കുന്നു. എന്നാല്‍ മറ്റുള്ള ദിവസങ്ങളിൽ പാമ്പിനെ കണ്ടാൽ തല്ലിക്കൊല്ലുന്നു. ഈ കാഴ്ച തന്നെ വളരെ വിഷമിപ്പിച്ചിട്ടുണ്ട്. പലപ്പോഴും ഒരു കാരണവുമില്ലാതെയാണ് പാമ്പുകളെ കൊല്ലുന്നത് . ഇതിൽ വേദന തോന്നിയാണ് സായ്‌ സുഹൃത്ത് രാജ്കുമാർ ആരംഭിച്ച ഫ്രണ്ട്സ് ഓഫ് സ്നേക്ക് സൊസൈറ്റി എന്ന സംഘടനയിൽ അംഗമായത്. നാട്ടിൽ നിന്ന് പാമ്പുകളെ പിടിച്ച് കാട്ടിൽ കൊണ്ട് വന്ന് വിടുകയാണ് ഈ സംഘടന ചെയ്യുന്നത്. 22 വയസ് മുതൽ , താരം സംഘടനയുടെ അംഗമാണ്. മൂവായിരത്തോളം പാമ്പുകളെ ഇതിനോടകം തന്നെ പിടിച്ചിട്ടുണ്ടെന്നും നടൻ മുൻപ് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

വാനമ്പാടി എന്ന ഒറ്റ പരമ്പരയിലൂടെയാണ് സായ് പ്രേക്ഷകരുടെ പ്രിയങ്കരനായത്. മോഹൻ കുമാർ എന്നുളള കഥാപാത്രത്തെ പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു. ലോക്ക് ഡൗണിനെ തുടർന്ന് സീരിയൽ ഷൂട്ടിങ്ങ് നിർത്തി വെച്ചിരുന്നു, ഇപ്പോൾ സർക്കാരിന്റെ കർശന നിർദ്ദേശം പാലിച്ചു കൊണ്ട് പരമ്പരകൾ വീണ്ടും രണ്ടാമതും ആരംഭിച്ചിട്ടുണ്ട്. തിങ്കൾ മുതൽ ശനിവരെ രാത്രി 7.30 മണിക്കാണ് ഏഷ്യനെറ്റിൽ സീരിയൽ സംപ്രേക്ഷണം ചെയ്യുന്നത്.

സായ് കിരൺ ഫേസ്ബുക്ക് പോസ്റ്റ്

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X