വാനമ്പാടി നായിക ബിഗ് ബോസിലേക്ക്? പ്രതികരണവുമായി സുചിത്ര നായര്‍, ഈ തീരുമാനം ഉചിതമെന്ന് ആരാധകര്‍

കാത്തിരിപ്പിനൊടുവിലായി ബിഗ് ബോസ് വീണ്ടും എത്തുകയാണ്. മൂന്നാമത്തെ സീസണില്‍ ആരൊക്കെയാണ് എത്തുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെ സജീവമായി മാറിയവരില്‍ പലരുടേയും പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്.

വെബ് സീരീസിലൂടെയും യൂട്യൂബിലൂടെയുമൊക്കെയായി സജീവമായി മാറിയവരുടെ പേരുകളും ഇത്തവണ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ബിഗ് ബോസ് മത്സരാര്‍ത്ഥികളെ പ്രവചിച്ചുള്ള പോസ്റ്റുകളെല്ലാം പെട്ടെന്നാണ് വൈറലായി മാറുന്നത്.

സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന കാര്യങ്ങള്‍ ശരിയല്ലെന്ന് വ്യക്തമാക്കി താരങ്ങളും എത്തിയിരുന്നു. അനാര്‍ക്കലി മരക്കാര്‍, റിമി ടോമി, അനു കെ അനിയന്‍, ദിയ കൃഷ്ണ ഇവരുടെയെല്ലാം പേരുകള്‍ ബിഗ് ബോസുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരുന്നു. പ്രചരിച്ച വാര്‍ത്ത ശരിയല്ലെന്ന് വ്യക്തമാക്കിയായിരുന്നു ഇവരെത്തിയത്. ബിഗ് ബോസില്‍ മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് സുചിത്ര നായര്‍. വാനമ്പാടിയെന്ന പരമ്പരയിലൂടെയായിരുന്നു താരം പ്രേക്ഷക മനസ്സില്‍ ഇടം നേടിയത്. പത്മിനിയെന്ന കഥാപാത്രത്തെയായിരുന്നു സുചിത്ര അവതരിപ്പിച്ചത്.

Suchithra Nair

ഞാന്‍ ബിഗ് ബോസില്‍ പങ്കെടുക്കുന്നില്ല. വ്യാജവാര്‍ത്തയാണ് പ്രചരിക്കുന്നതെന്നുമായിരുന്നു സുചിത്ര പറഞ്ഞത്. നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായിരുന്നുവെങ്കിലും ഗംഭീര പിന്തുണയായിരുന്നു സുചിത്രയ്ക്ക് ലഭിച്ചത്. അഭിനയം മാത്രമല്ല മികച്ച നര്‍ത്തകി കൂടിയാണ് താനെന്ന് വ്യക്തമാക്കിയായിരുന്നു താരമെത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സുചിത്രയുടെ പോസ്റ്റുകള്‍ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. വാനമ്പാടി അനുഭവങ്ങളെക്കുറിച്ച് വാചാലയായും താരമെത്തിയിരുന്നു.

Recommended Video

Bigg Boss Malayalam Season 3: Rajith Kumar fans wants him to be a contestant in season 3

വാനമ്പാടി അവസാനിക്കുകയാണെന്നറിഞ്ഞപ്പോള്‍ സങ്കടം പങ്കുവെച്ച് ആരാധകരെത്തിയിരുന്നു. പരമ്പരയ്ക്ക് രണ്ടാം ഭാഗമുണ്ടാവുമോയെന്ന തരത്തിലുള്ള ചോദ്യങ്ങളുമായും ആരാധകരെത്തിയിരുന്നു. പരമ്പരയ്ക്ക് രണ്ടാം ഭാഗമുണ്ടാവുമോയെന്നായിരുന്നു ചിലര്‍ ചോദിച്ചത്. പരമ്പരയ്ക്ക് ശേഷമുള്ള വിശേഷങ്ങളുമായി താരങ്ങളെത്തിയിരുന്നു. സ്‌ക്രീനില്‍ അനുമോളെ പത്മിനിക്ക് ഇഷ്ടമല്ല, ജീവിതത്തില്‍ അവളെ ഒരുപാട് ഇഷ്ടമാണെന്ന് പറഞ്ഞ് സുചിത്ര എത്തിയിരുന്നു. ഗൗരിക്ക് പിറന്നാള്‍ സര്‍പ്രൈസുമായും സുചിത്ര എത്തിയിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X