മഹാദേവനില്‍ വിശ്വസിക്കുക, ഒരിക്കലും നിരാശരാകേണ്ടി വരില്ലെന്ന് വാനമ്പാടി സീരിയല്‍ നടി സുചിത്ര നായര്‍

വാനമ്പാടി എന്ന ഹിറ്റ് സീരിയലിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് സുചിത്ര നായര്‍. അടുത്തിടെ സീരിയലുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ നടി തന്നെ പങ്കുവെക്കാറുണ്ട്. താനിത് വരെ അഞ്ച് സീരിയലുകളിലെ അഭിനയിച്ചിട്ടുള്ളു. അതില്‍ കൂടുതലും ദേവി ആയിട്ടാണെന്ന് നേരത്തെ ഒരു അഭിമുഖത്തില്‍ സുചിത്ര പറഞ്ഞിരുന്നു. ദേവിയായി അഭിനയിക്കുന്നു എന്ന് മാത്രമല്ല താന്‍ തികഞ്ഞൊരു ഈശ്വരവിശ്വാസി ആണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടിയിപ്പോള്‍.

അമ്മക്കൊപ്പം ക്ഷേത്ര ദര്‍ശനം നടത്തിയതിന് ശേഷമുള്ളൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയ പേജിലൂടെ സുചിത്ര നായര്‍ പങ്കുവെച്ചിരിക്കുന്നത്. കുളിച്ചു സുന്ദരിയായി കേരളീയ തനിമയില്‍ അണിഞ്ഞൊരുങ്ങി കൊണ്ടാണ് സുചിത്ര എത്തിയിരിക്കുന്നത്. 'നിങ്ങള്‍ മഹാദേവനില്‍ വിശ്വസിക്കുക. ഒരിക്കലും നിരാശരാകേണ്ടിവരില്ല. ശംഭോ മഹാദേവാ. ബി പോസിറ്റീവ്' എന്നാണ് വീഡിയോയ്ക്ക് താഴെ അടിക്കുറിപ്പായി കൊടുത്തിരിക്കുന്നത്.

Suchithra Nair

താനൊരു ശിവഭക്തയാണെന്ന് പുതിയ വീഡിയോയിലൂടെ സുചിത്ര സൂചിപ്പിക്കുന്നത്. വാനമ്പാടി സീരിയല്‍ അവസാനിച്ചതോട് കൂടി സീരിയല്‍ അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത നടി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മികച്ചൊരു നര്‍ത്തകി കൂടിയായ സുചിത്രയുടെ പുതിയ ചിത്രങ്ങളും വീഡിയോസുമെല്ലാം വൈറലാകാറുണ്ട്.

ബാലതാരമായി അഭിനയമേഖലയിലേക്ക് എത്തിയ ഏഴാം ക്ളാസില്‍ പടിക്കുമ്പോഴാണ് കൃഷ്ണ കൃപ സാഗരത്തിലേക്കും ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്തിരുന്ന വലയത്തിലേക്കും ആദ്യമായി അഭിനയിക്കുന്നത്. മികച്ചൊരു നര്‍ത്തകി കൂടിയാണ് സുചിത്ര. സോഷ്യല്‍ മീഡിയ പേജിലൂടെ നടി പങ്കുവെക്കാറുള്ള ചിത്രങ്ങളും വീഡിയോകളും പലപ്പോഴും വൈറല്‍ ആകാറുണ്ട്.

Suchithra Nair

ദേവിയായിട്ട് അഭിനയിച്ചപ്പോള്‍ ആര്‍ക്കും തന്റെ യഥാര്‍ഥ മുഖമോ രൂപമോ അറിയില്ലായിരുന്നു. ഫുള്‍ ഹെവി മേക്കപ്പില്‍ ആയിരുന്നല്ലോ. വാനമ്പാടി വന്നപ്പോള്‍ പ്രേക്ഷകരുടെ വലിയ പിന്തുണ കിട്ടി. നൃത്തത്തിലൂടെയാണ് ഞാന്‍ അഭിനയത്തിലേക്ക് വന്നത്. ആദ്യമൊക്കെ അഭിനയിക്കാന്‍ തീരെ അറിയാത്ത ആളായിരുന്നു ഞാനെന്നുമായിരുന്നു അഭിനയ ജീവിതത്തെ കുറിച്ച് നേരത്തെ സുചിത്ര പറഞ്ഞിരുന്നത്.

Recommended Video

സാന്ദ്രയുടെ കുസൃതി കുഞ്ഞുങ്ങളെ കണ്ടോ | FilmiBeat Malayalam

വാനമ്പാടിയില്‍ അഭിനയിച്ച് തുടങ്ങിയപ്പോള്‍ ആദ്യമൊക്കെ 25 ടേക്ക് വരെ പോയിട്ടുണ്ട്. ആദ്യത്തെ രണ്ട് മൂന്ന് ഷെഡ്യൂള്‍ വരെ ഞാന്‍ ദേവിയുടെ ഹാങ് ഓവറിലായിരുന്നു. നോട്ടത്തിലൊക്കെ രൗദ്രം ലുക്ക് കൊടുക്കാന്‍ പറയുമ്പോള്‍ ഞാന്‍ നോക്കുമ്പോഴേ സംവിധായകന്‍ 'ദേവി വരുന്നേ' എന്ന് പറയും. അതൊക്കെ പതിയെ മാറ്റിയെടുത്തു. ഇപ്പോ ശരിയായി.

More from Filmibeat

Read more about: suchithra സുചിത്ര
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X