twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചെറുമകൻ ആയതിൽ അഭിമാനം; പി സുശീലയ്ക്ക് പിറന്നാൾ ആശംസയുമായി സായ് കിരൺ

    |

    വാനമ്പാടി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് സായ് കിരൺ. അന്യ ഭാഷ താരങ്ങൾക്ക് ബിഗ് സ്ക്രീനിൽ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. സിനിമയിലേത് പോലെ തന്നെയാണ് മിനിസ്ക്രീനിലും. പാട്ടുകാരൻ മോഹൻകുമാറായി പ്രേക്ഷകരുടെ മുന്നിൽ എത്തിയ സായ് കിരണിനെ വാനമ്പാടി എന്ന ഒറ്റ പരമ്പര കൊണ്ട് പ്രേക്ഷകർ നെഞ്ചിലേറ്റുകയായിരുന്നു. സീരിയൽ അവസാനിച്ചിട്ടും ഇന്നും താരം പ്രേക്ഷകരുടെ മോഹൻകുമാർ തന്നെയാണ്. സ്വന്തം പേരിനെക്കാൾ കഥാപാത്രത്തിന്റെ പേരിലൂടെയാണ് താരത്തെ അറിയപ്പെടുന്നത്.

    sai kiran

    സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് സായ് ക്യാമറയുടെ മുന്നിൽ എത്തുന്നത്. അഭിനയത്തോടുള്ള അടക്കാനാവാത്ത അഭിനിവേശമാണ് താരത്തെ ഈ മേഖലയിലേയ്ക്ക് എത്തിച്ചത്. അഭിനയത്തിൽ മാത്രമല്ല പാട്ടിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.പരമ്പരയിലേതു പോലെ സായുടെ യാത്ഥാർഥ കുടുംബം സംഗീതപാരമ്പര്യം ഉള്ളതാണ്. പ്രശസ്ത ഗായിക പി സുശീലയുടെ ചെറുമകൻ സ്ഥാനമാണ് സായ്ക്കുള്ളത്. മാത്രമല്ല സായുടെ അച്ഛനും സിനിമ പിന്നണി ഗായകൻ ആയിരുന്നു.

    ഇപ്പോഴിത പി സുശീലയ്ക്ക് പിറന്നാൾ ആശംസയുമായി സായ് കിരൺ എത്തിയിരിക്കുകയാണ്. പ്രിയ ഗായികയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് കെണ്ടാണ് പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്..നിങ്ങളുടെ ചെറുമകൻ ആയതിൽ അഭിമാനിക്കുന്നു എന്നും സായ് ഇൻസ്റ്റയിലൂടെ കുറിച്ചു. നവംബർ 13 ന് ആയിരുന്നു പി സുശീലയുടെ പിറന്നാൾ.

    1935 നവംബർ 13ന് ആന്ധ്രപ്രദേശിലെ വിജയനഗരം ജില്ലയിലാണ് പുലപക സുശീല എന്ന പി. സുശീല ജനിച്ചത്. തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി, സംസ്കൃതം, സിംഹള, ബംഗാളി, പഞ്ചാബി, തുളു, ബദുഗ, ഒറിയ തുടങ്ങിയ ഭാഷകളിലായി നാൽപതിനായിരത്തിലധികം ഗാനങ്ങളാലപിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവുമധികം ഭാഷകളിൽ പാടിയ ഗായികയാണ് സുശീലയെന്ന് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സും സാക്ഷ്യപ്പെടുത്തുന്നു.ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി.

    1952 മുതലാണ് പിന്നണി ഗാനരംഗത്ത് ചുവട് വെച്ചത്. 1960ൽ ഓൾ ഇന്ത്യ റേഡിയോയിലൂടെയാണ് സുശീല ഗാനാലാപനരംഗത്ത് എത്തുന്നത്. 'പെറ്റ്ര തായ്' എന്ന ചിത്രത്തിലൂടെ പിന്നണി പാടിത്തുടങ്ങി. മികച്ച പിന്നണി ഗായികയ്ക്ക് തുടർച്ചയായി അഞ്ചു വർഷത്തെ ദേശീയ അവാർഡുകളാണ് ഗായിക സ്വന്തമാക്കിയത്. 1968, 1971, 1976, 1982, 1983 വർഷങ്ങളിൽ മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരം ലഭിച്ചത്.
    എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ കൂടെയാണ് സുശീലാമ്മ ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ചത്.മലയാളത്തിലും സജീവമായിരുന്നു. 'സീത' എന്ന ചിത്രത്തിലെ 'പാട്ടുപാടിയുറക്കാം ഞാൻ' ആണ് മലയാളത്തിലെ ആദ്യഗാനം. മലയാളത്തിൽ മാത്രം 916 പാട്ടുകൾ പാടി. 1971, 1975 വർഷങ്ങളിൽ കേരള സർക്കാരിന്റെ മികച്ച ഗായികയ്ക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്

    Read more about: singer serial
    English summary
    Vanambadi Fame Sai Kiran Shared Birth day Wishes To Singer P susheela
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X