ഇത് ആരോട് പറയണം എന്നറിയില്ല; ഡിംപലിന് ധൈര്യം പകർന്ന് വാനമ്പാടി താരം ഉമാ നായർ

ബിഗ് ബോസ് സീസൺ 3 ലെ ശക്തയായ മത്സരാർഥിയായിരുന്നു ഡിംപൽ ഭാൽ. ഡിംപൽ മലയാളി പ്രേക്ഷകർക്ക് പുതുമുഖമായിരുന്നെങ്കിലും ഇരു കൈകളും നീട്ടിയാണ് താരത്തെ സ്വീകരിച്ചത്. തുടക്കം മുതൽ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. ടോപ്പ് ഫൈവിൽ വരെ പ്രതീക്ഷിച്ച മത്സരാർഥിയായിരുന്നു ഡിംപൽ ഭാൽ.

ടാസ്ക്കുകളിലും ഷോയിലും തിളങ്ങി നിൽക്കുമ്പോഴാണ് ഡിംപൽ ഭാൽ ഹൗസിൽ നിന്ന് അപ്രതീക്ഷിതമായി വിട പറയുന്നത്. അച്ഛന്റെ വിയോഗത്തെ തുടർന്ന് തന്റെ ബിഗ് ബോസ് യാത്ര അവസാനിപ്പിച്ചത്. ഡിംപലിന്റെ അച്ഛന്റെ വിയോഗം മറ്റ് മത്സരാർഥികളേയും പ്രേക്ഷകരേയും ഏറെ സങ്കടത്തിലാഴ്ത്തിയിട്ടുണ്ട്.

ഡിംപലിന്റെ പുറത്ത് പോക്ക്

ഇപ്പോഴിത സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം ഡിംപൽ ഭാലിന്റെ പുറത്ത് പോക്കിനെ കുറിച്ചാണ്. ബിഗ് ബോസ് ഷോയിലേയ്ക്ക് ഇനി മടങ്ങി വരില്ലെന്ന് ഡിംപൽ സോഷ്യൽ മീഡിയയിലൂടെ തന്റെ ആരാധകരെ അറിയിച്ചിട്ടുണ്ട്. മോഹൻലാലും ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഏറെ സങ്കടത്തോടെയാണ് മത്സരാർഥികളും ആരാധകരും ഇത് കേട്ടത്. താരങ്ങൾക്കിടയിൽ പോലും ഡിംപലിന് കൈനിറയെ ആരാധകരുണ്ട്. ഡിപംലിനെ മിസ് ചെയ്യുന്നതായി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ഉമ നായർ. ഇൻസ്റ്റഗ്രാമിലൂടെയാണ് ഡംപലിനോടുള്ള ഇഷ്ടത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

ഉമ നായർ  ഇൻസ്റ്റഗ്രാം പോസ്റ്റ്

ഡിംപലിനെ കാണാനുള്ള ഇഷ്ടം കൊണ്ട് മാത്രം ബിഗ് ബോസ്സ് കാണുന്നതെന്നാണ് ഉമ നായർ പറയുന്നത്. നടിയുട വാക്കുകൾ ഇങ്ങനെ..
കുറുമ്പി ഞാൻ നിന്നെ കാണാൻ ഉള്ള ഇഷ്ടം കൊണ്ട് മാത്രം ബിഗ് ബോസ്സ് കാണും . പക്ഷെ നീ ഇങ്ങനെ പോകും എന്നുവിചാരിച്ചില്ല. ഒരുപാട് പേരുടെ ആത്മവിശ്വാസവും ആയിരുന്നു.. ഈ സമയവും കടന്നു പോകും പിടിച്ചു നിൽക്കാൻ സാധിക്കട്ടെ.തിരിച്ചു വരുമോ എന്നറിയില്ല എങ്കിലും ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു ഡിമ്പു. മിസ് യു ഡിംപു. ഇത് ആരോട് പറയണം എന്നറിയില്ല കാരണം എനിക്ക് ഡിമ്പുനെ നേരിട്ട് അറിയില്ല... ഉമ നായർ ഇൻസ്റ്റഗ്രാമില്‍ കുറിച്ചു..

ഡിംപലിന്റെ   സങ്കടത്തിൽ പങ്കുചേർന്ന് കേരളം

ഉമ നായരുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് പ്രേക്ഷകരുടെ ഇടയിൽ വൈറലയിട്ടുണ്ട്. മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിക്കുന്നത്. ഡിംപൽ ഷോ വിട്ടതിന്റെ സങ്കടവും പ്രേക്ഷകർ പങ്കുവെയ്ക്കുന്നുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ഡിംപലിന്റെ പിതാവിന്റെ വിയോഗം. സഹോദരി തിങ്കളാണ് ഇക്കാര്യം അറിയിച്ചത്. കൺഫെഷൻ റൂമിൽ പൊട്ടിക്കരയുന്ന ഡിംപലിനെയാണ് പ്രേക്ഷകർ കണ്ടത്.

തിരികെ കൊണ്ട് വരണം

ഡിംപലിനെ തിരകെ കൊണ്ട് വരണമെന്ന് അഭ്യർഥിച്ച് മണികുട്ടൻ രംഗത്തെത്തിയിരുന്നു. ബിഗ് ബോസ് ഹൗസിലെ അടുത്ത സുഹൃത്തുക്കളായിരുന്നു ഡിംപലും മണിക്കുട്ടനും. മണിക്കുട്ടൻ മടങ്ങി എത്തിയ ദിവസമാണ് ഡിംപൽ ഹൗസിൽ നിന്ന് യാത്രയായത്. അച്ഛന്റെ ചടങ്ങുകൾക്ക് ശേഷം ഡിംപലിനെ മടക്കി കൊണ്ട് വരണമെന്നാണ് ബിഗ് ബോസിനോട് മണിക്കുട്ടൻ അഭ്യർഥിച്ചത്.

Recommended Video

Thinkal about Dimpal Bhal's Father's demise | FilmiBeat Malayalam
റിമി ടോമിയും ആര്യയും

ഡിംപലിന്റേയും കുടുംബത്തിന്റേയും വേദനയിൽ പങ്കുചേർന്ന് ഗായികയും അവതാരകയുമായ റിമി ടോമിയും നടിയും ബിഗ് ബോസ് സീസൺ 2 മത്സരാർഥിയുമായിരുന്ന ആര്യയും രംഗത്തെത്തിയിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട മത്സരാർഥിയായിരുന്നു ഡിംപൽ എന്നും ഈ സാഹചര്യം തരണം ചെയ്യാനുള്ള ശക്തി ഡിംപലിനും കുടുംബാംഗങ്ങൾക്കും ഉണ്ടാകട്ടെ എന്നും റിമിയും ആര്യയും കുറിച്ചു. പിടിച്ചു നിൽക്കണം എന്നും ശക്തിയായി മടങ്ങി വരണമെന്നും ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X