വാനമ്പാടി സീരിയലിലെ മോഹനും നിര്‍മ്മലയും! വിമര്‍ശകന് ചുട്ട മറുപടിയുമായി താരം! ടാറ്റു ചിത്രം വൈറല്‍
വാനമ്പാടി സീരിയലിന് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഉദ്വേഗഭരിതമായ മുഹൂര്‍ത്തങ്ങളുമായാണ് പരമ്പര മുന്നേറുന്നത്. വാനമ്പാടി ക്ലൈമാക്‌സിലേക്ക് കടന്നിരിക്കുകയാണെന്ന് വ്യക്തമാക്കി താരങ്ങള്‍ എത്തിയിരുന്നു. സീരിയലിന്റെ ചിത്രീകരണം തീര്‍ന്നതാണോയെന്നായിരുന്നു ആരാധകരില്‍ ചിലരുടെ ചോദ്യം. സീരിയല്‍ തീരാന്‍ പോവുകയാണോയെന്നും ഇനി നിങ്ങളെയെല്ലാം മിസ്സ് ചെയ്യുമെന്ന് പറഞ്ഞും ആരാധകരെത്തിയിരുന്നു. പരമ്പരയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറലായി മാറാറുണ്ട്.
ശ്രീമംഗലം കുടുംബത്തിലോ മോഹനും പത്മിനിയും അവരുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളിലൂടെയുമായാണ് പരമ്പര മുന്നേറുന്നത്. തംബുരുവും അനുമോളുമെല്ലാം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നായിരുന്നു ആരാധകരും പറഞ്ഞത്. മോഹനെ അവതരിപ്പിച്ചത് സായ് കിരണായിരുന്നു. അന്യഭാഷാ താരമായിരുന്നിട്ടും മലയാളക്കര നല്‍കിയ പിന്തുണയെക്കുറിച്ച് പറഞ്ഞായിരുന്നു സായ് കിരണ്‍ എത്തിയത്. നിര്‍മ്മലേട്ടത്തിയായാണ് ഉമ നായര്‍ എത്തുന്നത്. ഉമ നായര്‍ പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഉമ നായരുടെ പോസ്റ്റ്
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങളിലൊരാളാണ് ഉമ നായര്‍. നിര്‍മ്മലേട്ടത്തി എന്നാണ് ആരാധകര്‍ ഈ താരത്തെ വിളിക്കാറുള്ളത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഉമ നായര്‍ വിശേഷങ്ങള്‍ പങ്കുവെക്കാറുള്ളത്. വാനമ്പാടി സീരിയലില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു നേരത്തെ താരമെത്തിയത്. ചിപ്പിക്കൊപ്പമുള്ള ചിത്രവും ഉമ പോസ്റ്റ് ചെയ്തിരുന്നു. ഇനി നിര്‍മ്മലേടത്തിയെ എങ്ങനെ കാണുമെന്നും മിസ്സ് ചെയ്യുമെന്നും പറഞ്ഞായിരുന്നു ആരാധകര്‍ എത്തിയത്.

ടാറ്റു പ്രേമം
ടാറ്റൂ ആർട്ട് ഒരുപാട് ഇഷ്ടമായിരുന്നു ഒപ്പം പേടിയും . എനിക്ക് ധൈര്യം തന്നത് ടാറ്റൂ പ്രേമി ആയ പ്രിയപ്പെട്ട സായി കിരൺ ആയിരുന്നുവെന്ന് പറഞ്ഞാണ് ഉമ നായര്‍ എത്തിയത്. കൈയ്യിലെ ടാറ്റു കാണിച്ച് ചിരിച്ച് നില്‍ക്കുന്ന ഫോട്ടോയും താരം പോസ്റ്റ് ചെയ്തിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു ഫോട്ടോയും കുറിപ്പും വൈറലായി മാറിയത്. സീരിയലില്‍ സാധാരണ പോലെ കാണുന്ന ഉമ നായര്‍ ഇത്രയും മോഡേണായിരുന്നോയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. ടാറ്റു പൊളിച്ചുവെന്നും കിടിലനായെന്നുമുള്ള കമന്‍റുകളും ചിത്രത്തിന് കീഴിലുണ്ട്.

മോശം കമന്‍റിന് മറുപടി
മോശം കമന്‍റുകളും പോസ്റ്റിന് കീഴിലായിരുന്നു. ചുട്ട മറുപടിയായിരുന്നു ഉമ നായര്‍ നല്‍കിയത്. ഉമ നായരുടെ മറുപടി പൊളിച്ചുവെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ മറുപടി വൈറലായിക്കൊണ്ടിരിക്കുകയാണ്. ചേട്ടാ തുടയിൽ ഒരു ടാറ്റു വേഗം ഇട്ടിട്ടു വാ എന്നിട്ട് ആ ചേച്ചിടെ അടുത്ത് ചെന്ന് ഇതുപോലെ നില്ല്" എന്നാണ് ഒരാൾ കമന്റിട്ടത്. "മോന് കണ്ടിട്ട് അങ്ങ് സുഖിക്കുന്നില്ല അല്ലെ, പോട്ടെ സാരമില്ല ഈ അസുഖത്തിന് ഇപ്പൊ നല്ല ചികിത്‌സ കേരളത്തിൽ ഉണ്ടെന്നുള്ള മറുപടിയായിരുന്നു താരം നല്‍കിയത്. വ്യാജ ഐഡിക്കും മോശം കമന്റ്സിനും ഒരുപാട് മറുപടി കൊടുക്കേണ്ടി വരും. ഒക്കെ ആണോയെന്നായിരുന്നു താരം പിന്നീട് ചോദിച്ചത്.

പുതിയ ഫ്രെയിം
വാനമ്പാടി അവസാനിക്കാന്‍ പോവുകയാണെന്ന് വ്യക്തമാക്കി സായ് കിരണ്‍ നേരത്തെ എത്തിയിരുന്നു. ഫേസേബുക്കില്‍ പുതിയ ഫ്രെയിം ആഡ് ചെയ്തതിനെക്കുറിച്ചും താരം കുറിച്ചിരുന്നു. നായികയായ സുചിത്ര ചന്തുവിനേയും ടാഗ് ചെയ്തായിരുന്നു സായ് കിരണിന്‍റെ പോസ്റ്റ്. ഇനി നിങ്ങളെയെല്ലാം മിസ്സ് ചെയ്യുമെന്ന് പറഞ്ഞും ഇവരെത്തിയിരുന്നു. എല്ലാവരോടുമൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സായ് കുറിച്ചിരുന്നു.


Click it and Unblock the Notifications