46ാം വയസിലെ രണ്ടാം വിവാഹത്തില്‍ പുത്തന്‍ സന്തോഷം! കാത്തിരുന്ന ആളെത്തിയ സന്തോഷം പങ്കിട്ട് സായ് കിരണ്‍
വാനമ്പാടിയിലെ മോഹന്‍കുമാറായി മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയതാണ് സായ് കിരണ്‍. മലയാളിയല്ലെങ്കിലും കേരളവും, ഇവിടത്തെ പ്രേക്ഷകരും തനിക്ക് ഏറെ പ്രിയപ്പെട്ടവരാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പരമ്പരയ്ക്ക് ശേഷവും അതേ സ്‌നേഹവും ആരാധകര്‍ നിലനിര്‍ത്തുന്നുണ്ട്. സോഷ്യല്‍മീഡിയ പോസ്റ്റുകളിലൂടെയായി അത് മനസിലാക്കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലൂടെയുമായി എല്ലാ വിശേഷങ്ങളും അദ്ദേഹം പങ്കുവെക്കാറുണ്ട്്. വീണ്ടും വിവാഹിതനായതും, കുഞ്ഞതിഥി വരാന്‍ പോവുന്നതിന്റെ വിശേഷങ്ങളുമെല്ലാം അദ്ദേഹം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ കുഞ്ഞതിഥി എത്തിയ സന്തോഷം പങ്കിട്ടുള്ള പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഞങ്ങളുടെ ജീവിതത്തിലെ ലിറ്റില്‍ മിറക്കിളിനെ ലോകത്തിന് പരിചയപ്പെടുത്തുന്നു. ഡോക്ടര്‍ ഷീജയുടെ പരിചരണത്തിന് നന്ദി. ഗര്‍ഭകാലം മുതല്‍ പ്രസവം വരെയുള്ള യാത്ര മനോഹരവും, സന്തോഷം നിറഞ്ഞതുമായിരുന്നു. എല്ലാത്തിനുമുള്ള ക്രെഡിറ്റ് ഡോക്ടറിനാണെന്നുമായിരുന്നു കുറിപ്പ്. മകന്റെ മുഖം കാണിക്കാതെയുള്ള ചിത്രങ്ങളും കുറിപ്പിനൊപ്പമായി പോസ്റ്റ് ചെയ്തിരുന്നു. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് സായ്ക്കും ശ്രാവന്തിക്കും ആശംസ അറിയിച്ച് എത്തിയത്. സുചിത ധനുഷ്, നിതിന്‍ ജെയ്ക്, സുചിത്ര ചന്തു, കൃഷ്ണപ്രിയ തുടങ്ങി നിരവധി പേരാണ് സ്‌നേഹം അറിയിച്ചത്. പ്രിയപ്പെട്ടവരോടെല്ലാം തിരിച്ച് സായും സ്‌നേഹം അറിയിച്ചിരുന്നു.

46ാം വയസിലായിരുന്നു സായ് കിരണിന്റെ രണ്ടാം വിവാഹം. അഭിനേത്രിയായ ശ്രാവന്തിയായിരുന്നു വധു. തെലുങ്ക് പരമ്പരകളിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതയാണ് ശ്രാവന്തി. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. പ്രായവ്യത്യാസത്തെക്കുറിച്ച് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വിമര്‍ശനങ്ങളിലൊന്നും തളരാതെ സന്തോഷകരമായി മുന്നേറുകയായിരുന്നു ഇരുവരും. മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്താന്‍ പോവുകയാണെന്നുള്ള വിശേഷം പരസ്യമാക്കിയത്. വളകാപ്പ് വിശേഷങ്ങളും ഇരുവരും പങ്കുവെച്ചിരുന്നു.
അഭിനയത്തിന് പുറമെ തനിക്ക് ഏറെ പ്രിയപ്പെട്ട കാര്യമാണ് പാമ്പ് പിടുത്തം എന്നും സായ് മുന്‍പ് പറഞ്ഞിരുന്നു. ഹോബിയെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം ഇതാണ് പറയാറുള്ളത്. പാമ്പ് പിടിത്ത വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെയും പങ്കുവെച്ചിരുന്നു. തെല്ലൊരു ആശ്ചര്യത്തോടെയായിരുന്നു ആരാധകര്‍ പ്രിയനായകന്റെ ചിത്രങ്ങള്‍ വീക്ഷിച്ചത്.
വാനമ്പാടിയില്‍ സായ് കിരണിന്റെ മക്കളായി അഭിനയിച്ച തംബുരുവും, അനുവും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും അവരെനിക്ക് മക്കള്‍ തന്നെയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അവരുമായി അടുത്ത സൗഹൃദമാണ്. ഇടയ്‌ക്കൊക്കെ വിളിക്കാറുണ്ട്. വിശേഷങ്ങളെല്ലാം പറയാറുമുണ്ട്. അവരോടൊപ്പമുള്ള നിമിഷങ്ങളെല്ലാം എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. ലൊക്കേഷനിലെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ഇടയ്ക്ക് സായ് പങ്കുവെച്ചിരുന്നു. വിശേഷ ദിനത്തില്‍ അവര്‍ക്ക് ആശംസയുമായും സായ് എത്താറുണ്ട്.


Click it and Unblock the Notifications











