സീരിയല്‍ നടിയെ വിവാഹം കഴിക്കുന്നു; രണ്ടാമതും വിവാഹത്തിനൊരുങ്ങി നടന്‍ സായി കിരണ്‍, ചിത്രങ്ങള്‍ പുറത്ത്
വാനമ്പാടി സീരിയലിലെ നടന്‍ എന്ന നിലയിലാണ് നടന്‍ സായി കിരണ്‍ മലയാളികള്‍ക്ക് സുപരിചിതനാകുന്നത്. 2017ല്‍ സംപ്രേഷണം തുടങ്ങിയ സീരിയലില്‍ മോഹന്‍കുമാര്‍ എന്ന നായക കഥാപാത്രത്തെയാണ് സായി അവതരിപ്പിച്ചത്. ഏഷ്യാനെറ്റില്‍ തന്നെ സംപ്രേക്ഷണം ചെയ്തിരുന്ന മൗനരാഗം എന്ന സീരിയലിലും നടന്‍ അഭിനയിച്ചു. ഇതോടെ മലയാളക്കരയില്‍ വലിയ സ്വീകാര്യത നേടാന്‍ താരത്തിന് സാധിച്ചു.
ഇപ്പോഴിതാ സായി കിരണ്‍ വീണ്ടും വിവാഹിതനാകുന്നതിന്റെ വിശേഷങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞദിവസം ഇന്‍സ്റ്റാഗ്രാമിലൂടെ സായി പങ്കുവെച്ച ചില ചിത്രങ്ങളിലൂടെയാണ് നടന്‍ വിവാഹിതനാവാന്‍ പോവുകയാണെന്ന് വാര്‍ത്ത പുറംലോകം അറിയുന്നത്.

നീയും+ഞാനും = എന്നന്നേക്കും... എന്ന ക്യാപ്ഷനില്‍ സായിയുടെ വധു ശ്രാവന്തിയാണ് നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. മാത്രമല്ല തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞെന്നും താരങ്ങള്‍ സൂചിപ്പിച്ചിരുന്നു. തെലുങ്ക് സീരിയലുകളിലൂടെ ശ്രദ്ധേയയായ നടി ശ്രാവന്തിയാണ് സായി കിരണിന്റെ വധുവാകാന്‍ പോകുന്നത്.
ഇരുവരും തമ്മിലെ വിവാഹത്തിന്റെ വിശേഷങ്ങള്‍ ഇനിയും പുറത്ത് വന്നിട്ടില്ല. ഒരുമിച്ച് അഭിനയിക്കുമ്പോഴുള്ള ഇഷ്ടമാണോ വിവാഹത്തിലേക്ക് എത്തിയതെന്ന് ചോദിക്കുകയാണ് ആരാധകര്‍. നിശ്ചയത്തിന്റെ ഫോട്ടോസ് പുറത്തുവിട്ടതിന് പിന്നാലെ താരങ്ങള്‍ക്ക് ആശംസകളുമായിട്ട് എത്തുകയാണ് പ്രിയപ്പെട്ടവരും സുഹൃത്തുക്കളും. നടിമാരായ ചന്ദ്ര ലക്ഷ്മണ്‍, അമൃത നായര്‍, രക്ഷ, പ്രീതി ശര്‍മ, സുചിത്ര നായര്‍ തുടങ്ങി നിരവധി പേരാണ് ആശംസകള്‍ അറിയിച്ചിരിക്കുന്നത്.
മലയാളത്തിലെ സീരിയല്‍ നടനായിട്ടാണ് അറിയപ്പെടുന്നതെങ്കിലും തെലുങ്ക് നാട്ടിലെ പ്രമുഖ താരപുത്രനാണ് സായി കിരണ്‍. പ്രശസ്ത ഗായകന്‍ വി രാമകൃഷ്ണയുടെ മകനാണ് സായി. അദ്ദേഹത്തിന്റെ അമ്മ ജ്യോതി ഖന്നയും പാട്ടുകാരിയായിരുന്നു. ഗായിക പി സുശീലയും സായിയുടെ അമ്മയുടെ അമ്മയും സഹോദരിമാരാണ്.

ടെലിവിഷനില്‍ സജീവമാകുന്നതിനു മുന്‍പ് സായി തെലുങ്ക് സിനിമയില്‍ സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. 2000 ല്‍ അഭിനയത്തിലെത്തിയ താരം ഇതിനകം നിരവധി സിനിമകളില്‍ നായകനായും അല്ലാതെയും അഭിനയിച്ചിട്ടുണ്ട്.
അതേ സമയം സായി കിരണിന്റേത് രണ്ടാം വിവാഹമാണ്. നേരത്തെ വിവാഹിതനായിരുന്ന സായി കിരണ്‍ ആദ്യ ഭാര്യയുമായി വേര്‍പിരിഞ്ഞിരുന്നു. സോഫ്റ്റ്വെയര്‍ സ്‌പെഷലിസ്റ്റായ വൈഷ്ണവിയുമായി 2010 ലാണ് നടന്‍ വിവാഹിതനാകുന്നത്. ഈ വിവാഹം ടിവി ചാനലുകള്‍ വലിയ ആഘോഷമാക്കി മാറ്റിയിരുന്നു. ഈ ബന്ധത്തില്‍ നടന് അനൗഷ്‌ക എന്നൊരു മകളും ഉണ്ട്. പിന്നീട് താരങ്ങള്‍ ബന്ധം വേര്‍പ്പെടുത്തുകയായിരുന്നു.
വൈഷ്ണവിക്ക് മുന്‍പ് നടന്‍ വിവാഹിതനാവാന്‍ ഒരുങ്ങിയിരുന്നെങ്കിലും ആ ബന്ധം നടക്കാതെ പോവുകയായിരുന്നു. നടിയും ആയിട്ടാണ് സായി കിരണ്‍ വിവാഹം ഉറപ്പിച്ചതെങ്കിലും അവരുടെ ജാതകം ചേരാത്തതിനെ തുടര്‍ന്ന് വിവാഹം വേണ്ടെന്ന് വെക്കുകയായിരുന്നു.


Click it and Unblock the Notifications











