46 ആം വയസിൽ നടിയുമായി വിവാഹം, അച്ഛനാകുന്ന സന്തോഷം പങ്കിട്ട് സായ് കിരൺ, ആദ്യ വിവാഹത്തിൽ സംഭവിച്ചത്!
സായ് കിരൺ എന്ന പേര് കേട്ടാൽ കുടുംബപ്രേക്ഷകർ തിരിച്ചറിയണമെന്നില്ല. എന്നാൽ വാനമ്പാടി സീരിയലിലെ മോഹൻ കുമാറെന്ന് പറഞ്ഞാൽ എല്ലാവരുടേയും മനസിലേക്ക് സായിയുടെ മുഖം എത്തും. 2017 മുതൽ 2020 വരെയുള്ള വർഷങ്ങളിൽ ഏഷ്യാനെറ്റിൽ ഏറ്റവും കൂടുതൽ റേറ്റിങിൽ സംപ്രേഷണം ചെയ്തിരുന്ന പരമ്പരയാണ് വാനമ്പാടി. മലയാളത്തിൽ സായ് കിരണിനെ ആളുകൾ ശ്രദ്ധിച്ച് തുടങ്ങിയതും വാനമ്പാടിയുടെ വരവിനുശേഷമാണ്. വാനമ്പാടിക്കുശേഷം സായ് ഭാഗമായ മൗനരാഗം സീരിയലും ഹിറ്റായിരുന്നു.
ഇതുവരെ രണ്ട് മലയാളം സീരിയലുകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും നടനെ ഫോളോ ചെയ്യുന്ന നിരവധി മലയാളി കുടുംബപ്രേക്ഷകരുണ്ട്. നാൽപ്പത്തിയേഴുകാരനായ താരം സോഷ്യൽമീഡിയയിൽ വളരെ ആക്ടീവാണ്.

അക്കൂട്ടത്തിൽ കഴിഞ്ഞ ദിവസം നടൻ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. താൻ അച്ഛനാകാൻ പോകുന്ന സന്തോഷമാണ് സായ് പങ്കുവെച്ചത്. നാൽപ്പത്തിയേഴുകാരനായ സായ് കിരൺ കഴിഞ്ഞ വർഷമാണ് വിവാഹിതനായത്. തെലുങ്ക് സീരിയല്‍ നടി ശ്രാവന്തിയെയാണ് താരം വിവാഹം ചെയ്തത്. നടന്റെ രണ്ടാം വിവാഹമായിരുന്നു. അന്ന് ആ വിവാഹം വലിയ രീതിയിൽ ചർച്ചയായിരുന്നു. ആദ്യ വിവാഹത്തിൽ നടന് ഒരു മകളുണ്ട്. എന്നാൽ മകളുടെ സംരക്ഷണം ആദ്യ ഭാര്യയ്ക്കാണ്.
വീണ്ടും അച്ഛനാകാൻ പോകുന്ന സന്തോഷം സായ് കിരണിന്റെ വരികളിലും ഫോട്ടോകളിലും വ്യക്തമാണ്. പുതിയ സ്ക്വാഡ് അംഗം ഉടൻ എത്തും എന്നാണ് ശ്രാവന്തിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കിട്ട് സായ് കിരൺ കുറിച്ചത്. വളകാപ്പ് ചടങ്ങിൽ നിന്നുള്ളതാണ് ഫോട്ടോ. എട്ട് മാസം ഗർഭിണിയാണ് ശ്രാവന്തി.
വിആർ പ്രഗ്നന്റ്, വിത്രീ, ഔവർ ലവ് ചൈൽഡ് തുടങ്ങിയ ഹാഷ്ടാഗുകളും ഫോട്ടോയ്ക്ക് സായ് കിരൺ നൽകിയിട്ടുണ്ട്. മലയാളത്തിലെ സീരിയൽ താരങ്ങളും ആരാധകരുമെല്ലാം ഇരുവർക്കും ആശംസകൾ നേർന്ന് എത്തി. നാൽപ്പത്തിയേഴാം വയസിൽ താരം വീണ്ടും അച്ഛനാകുന്നുവെന്നതാണ് ആരാധകരെ അത്ഭുതപ്പെടുത്തുന്നത്. സോഫ്റ്റ്വെയര്‍ സ്‌പെഷലിസ്റ്റായ വൈഷ്ണവിയുമായി 2010ൽ ആയിരുന്നു നടന്‍ ആദ്യം വിവാഹിതനായത്.
ഈ വിവാഹം ടിവി ചാനലുകള്‍ അടക്കം അന്ന് വലിയ ആഘോഷമാക്കി മാറ്റിയിരുന്നു. ശേഷം ഇരുവർക്കും അനൗഷ്‌ക എന്നൊരു മകൾ പിറന്നു. എന്നാൽ ഒരുമിച്ച് ദാമ്പത്യം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെ വേർപിരിഞ്ഞു. ശേഷം കുറേക്കാലം ഒറ്റയ്ക്കുള്ള ജീവിതമായിരുന്നു. വൈഷ്ണവിക്ക് മുമ്പ് ഒരു നടിയുമായി സായ് കിരണിന്റെ വിവാഹം തീരുമാനിച്ചിരുന്നു.

പക്ഷെ ജാതകത്തിലെ പ്രശ്നങ്ങൾ കാരണം അത് മുടങ്ങി. പിന്നീടാണ് സായ് വൈഷ്ണവിയെ സ്വീകരിച്ചത്. സിനിമാ പാരമ്പര്യമുള്ള കുടുംബമാണ് നടന്റേത്. അതിനാലാണ് സായിയും സിനിമയിലേക്ക് എത്തിയത്. പ്രശസ്ത ഗായകന്‍ വി രാമകൃഷ്ണയുടെ മകനാണ് സായി. അദ്ദേഹം നിരവധി സിനിമകളിൽ പിന്നണി പാടിയിട്ടുണ്ട്. തെലുങ്കിലെ പ്രമുഖ താരപുത്രൻ. നടന്റെ അമ്മ ജ്യോതി ഖന്നയും പാട്ടുകാരിയായിരുന്നു. ഗായിക പി സുശീലയും സായിയുടെ അമ്മയുടെ അമ്മയും സഹോദരിമാരാണ്.
തെലുങ്ക് സിനിമകളിൽ അഭിനയിച്ചുകൊണ്ടായിരുന്നു സായ് കിരണിന്റെ തുടക്കം. 2000ൽ നുവ്വേ കാവാലിയിൽ അഭിനയിച്ച് അരങ്ങേറി. ശേഷം നിരവധി സിനിമകൾ ചെയ്തു. ഒന്നും കാര്യമായ വിജയം നേടിയില്ല. നായകനായി തുടരുക സാധ്യമല്ലെന്ന് മനസിലായപ്പോഴാണ് സീരിയലിലേക്ക് ചുവട് മാറ്റിയത്. അതൊരു വലിയ മാറ്റം കരിയറിൽ കൊണ്ടുവന്നു.
മലയാളത്തിൽ മാത്രമല്ല തെലുങ്കിലും തമിഴിലും ഇതിനോടകം നിരവധി ഹിറ്റ് സീരിയലുകൾ സായ് കിരൺ ചെയ്ത് കഴിഞ്ഞു. കൂടാതെ കോമിക്ക് റീലുകൾ ചെയ്തും സജീവമാണ്. നടന്റെ ഇൻസ്റ്റഗ്രാം റീലുകൾക്ക് മാത്രമായി ഒരു വലിയ ആരാധകവൃന്ദമുണ്ട്.


Click it and Unblock the Notifications











