For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വാനമ്പാടിയിലെ ആ രംഗം ഹൈദരബാദിൽ ചിത്രീകരിച്ചത്! കേരളത്തിലേക്കുള്ള യാത്രയെ കുറിച്ച് സായ് കിരൺ റാം

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സായ് കിരൺ റാം. വാനമ്പാടി എന്ന ഒറ്റ പരമ്പരയിലൂടെയാണ് സായ് പ്രേക്ഷകരുടെ ഇടയിൽ പ്രിയങ്കരനായത്. സ്വന്തം പേരിനേക്കാൾ മോഹൻ കുമാർ എന്ന കഥാപാത്രത്തിന്റെ പേരിലാണ് താരം പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം പരമ്പര വീണ്ടും ആരംഭിച്ചിട്ടുണ്ട്. ആക്‌സിഡന്റിനു ശേഷം കോമയിൽ ആയിരുന്നു മോഹൻ ഒടുവിൽ കണ്ണുതുറന്നതോടെയാണ് സീരിയൽ ആരംഭിച്ചിരിക്കുന്നത്.

  സംഭവബഹുലമായ എപ്പിസോഡിനായി കാത്തിരിക്കുന്ന പ്രേക്ഷകരോട്, ജീവിതത്തിൽ താൻ നേരിട്ട് സംഭവബഹുലമായ കാര്യത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് സായ് കിരൺ റാം. ഹൈദരാബാദിൽ നിന്ന് ലോക്ക് ഡൗണിന് ശേഷം കേരളത്തിലെത്തിയ യാത്രയെ കുറിച്ചാണ് നടൻ പറയുന്നത്. ഇ ടൈംസ്- ടി വിക്കു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  വിമാനയാത്രയെ കുറിച്ചാണ് താരം പറയുന്നത്. ഫ്ലൈറ്റിനായ എയർപോർട്ടിലെത്തിയ ഉടൻ തന്നെ വിമാനകമ്പിനി ജീവനക്കാ വേണ്ട എല്ലാ സുരക്ഷ സംവിധാനങ്ങളും തന്നു. മാസ്ക് , അതിനു മുകളിൽ ഒരു ഫേസ് ഷീൽഡ്, ഗ്ലൗസ്, പിന്നെ പിപിഇ കിറ്റിന് തുല്യമായ ഒരു ജാക്കറ്റും. ഇതെല്ലാമിട്ട് ഫ്ലൈറ്റിനായി കാത്തിരുന്നപ്പോൾ, ഞാൻ ഏതോ ബഹിരാകാശ ദൗത്യത്തിന് പോകുന്ന സഞ്ചാരിയാണെന്നു തോന്നിപ്പോയി. മാസങ്ങൾക്ക് മുൻപാണ് ഓരാളെ ഈ രൂപത്തിൽ കണ്ടതെങ്കിൽ ഉറപ്പായും നമ്മൾ കളിയാക്കേനെ. എന്തായാലും 'ന്യൂ നോർമലിനു' നന്ദി- സായ് കിരൺ പറഞ്ഞു.

  വിമാനയാത്രയെക്കാൾ കഠിനകരമായിരുന്നു പിന്നീടുള്ള പരിശോധന. വിമാനത്തിൽ നിന്ന് ഇറങ്ങിയതിന് ശേഷം ഏകദേശം മൂന്നു മണിക്കൂർ എയർപോർട്ടിൽ സുരക്ഷാ പരിശോധനകൾക്കായി കാത്തിരിക്കേണ്ടി വന്നു. അത് വല്ലാതെ മടിപ്പിച്ചിരുന്നു. പക്ഷെ, ആ പരിശോധനകളെല്ലാം കഴിഞ്ഞു ഇറങ്ങിയപ്പോൾ കിട്ടിയ ഒരു സമാധാനം പറഞ്ഞറിയിക്കാൻ പറ്റില്ല, എല്ലാവരുടെയും സുരക്ഷക്ക് വേണ്ടി ആയിരുന്നു അത് എന്ന് ആലോചിച്ചപ്പോൾ ആ കാത്തിരുപ്പു വളരെ അത്യാവശ്യമായിരുന്നു എന്ന് പിന്നീട് തോന്നി".

  അമാല്‍ കുഞ്ഞിക്കയുടെ നെഞ്ചിൽ കയറിയതിങ്ങനെ | FilmiBeat Malayalam

  ഹൈദരാബാദിൽ വെച്ച് ഷൂട്ടിങ് ചെയ്ത വാനമ്പാടിയിലെ രംഗത്തെ കുറിച്ചും സായ് അഭിമുഖത്തിൽ പറഞ്ഞു. മോഹനും ചന്ദ്രനും സഞ്ചരിച്ചിരുന്ന കാർ ആക്സിഡന്റ് ആകുന്ന ഒരു രംഗമുണ്ട് സീരിയലിൽ. ഇത് പ്രൊഡക്ഷൻ ടീമിന്റെ ആവശ്യപ്രകാരം താൻ ഹൈദരാബാദിൽ പ്രത്യേക ക്യാമറ ടീമിനെ വെച്ച് ചിത്രീകരിച്ചതാണ്. പിന്നീട് കേരളത്തിലേയ്ക്ക് അയച്ച് കൊടുക്കുകയായിരുന്നു. ഇത് തനിയ്ക്ക് പുതിയ അനുഭവമായിരുന്നെന്നും സായ് പറഞ്ഞു ഇതിന്റെ സന്തോഷവും താരം പങ്കുവെയ്ക്കുന്നുണ്ട്. സായ പരമ്പരയിൽ വീണ്ടും സജീവമായിരിക്കുകയാണ്. സർക്കാരിന്റെ അന്തർ സംസ്ഥാന യാത്ര നിബന്ധനകൾ പാലിച്ചുകൊണ്ട് 14 ദിവസത്തെ ക്വാറന്റൈനിൽ കഴിഞ്ഞ ശേഷമാണ് ഷൂട്ടിങ്ങിൽ പ്രവേശിച്ചത്.

  മാസങ്ങൾ ശേഷം സീരിയൽ സെറ്റിൽ തിരിച്ചെത്തിയതിന്റെ സന്തോഷവും താരം പങ്കുവെച്ചിട്ടുണ്ട്. സെറ്റിൽ നിന്നുള്ള ചിത്രം താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം ദിവസങ്ങൾക്ക് മുൻപ് നാഗപഞ്ചമിയെ കുറിച്ച് പങ്കുവെച്ചുള്ള കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അഭിനയം പോലെ തന്ന സായിക്ക് പാമ്പ് പിടിത്തവും ഏറെ പ്രിയപ്പട്ടതാണ്.ഭൂമിയിൽ മനുഷ്യരെ പോലെ തന്നെ ജീവിക്കാനുള്ള അവകാശം ജീവികൾക്കും ഉണ്ടെന്നാണ് താരം പറയുന്നത്.

  Read more about: serial
  English summary
  Vanambadi Serial Actor Sai Kiran Ram About His Lockdown Journey Is All About Fun
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more
  X