ആരാധികയില്‍ നിന്നും നേരിട്ട അപ്രതീക്ഷിത അനുഭവം പങ്കുവെച്ച് സായ് കിരണ്‍! മനസുതുറന്ന് നടന്‍
വാനമ്പാടി സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് സായ് കിരണ്‍ റാം. ജനപ്രിയ പരമ്പരയില്‍ മോഹന്‍കുമാര്‍ എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിച്ചിരുന്നത്. ആയിരം എപ്പിസോഡുകള്‍ പിന്നിട്ട ശേഷം അടുത്തിടെയായിരുന്നു പരമ്പര അവസാനിച്ചത്. സീരിയല്‍ തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് സായ് കിരണ്‍. തെലുങ്ക് താരമായ നടന് ആരാധകരും ഏറെയാണ്.
തന്റെ എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം നടന്‍ സമൂഹ മാധ്യമങ്ങളില്‍ എത്താറുണ്ട്. അതേസമയം ഒരു ആരാധികയില്‍ നിന്നും നേരിട്ട അനുഭവം പങ്കുവെച്ചുകൊണ്ടുളള നടന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തന്‌റെ എറ്റവും പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു സായ് കിരണ്‍ റാമിന്‌റെ കുറിപ്പ് വന്നത്.

ഫേസ്ബുക്കിലൂടെ സ്‌നേഹവും ആരാധനയും നല്ലതാണ്. പക്ഷേ അധികം ആകരുത്. ഇത് അല്‍പം കടന്നുപോയി. അടുത്തവട്ടം മുതല്‍ ഫാന്‍സിനെ കാണാന്‍ പോകുമ്പോള്‍ എന്റെ ടൈസണിനെ ഞാന്‍ ഒപ്പം ചേര്‍ക്കും എന്ന് പറഞ്ഞുകൊണ്ടായിരുന്നു കഴിഞ്ഞ ദിവസം വാനമ്പാടി താരം തന്റെ ഫേസ്ബുക്ക് പേജില്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നത്.

പിന്നാലെ ഇതേകുറിച്ച് സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ തുറന്നുപറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഒരു സ്ത്രീ എന്റെ അടുത്തേക്ക് വന്നു. പരിചയപ്പെടാനും കൂടെ നിന്ന് ഫോട്ടോ എടുക്കാനും വേണ്ടിയാണവര്‍ വന്നത്. ഫോട്ടോ എടുത്ത ശേഷം എന്നെ ആലിംഗനം ചെയ്യാന്‍ എന്ന വണ്ണം അവര്‍ അടുത്തേക്ക് വരികയുണ്ടായി.

വിരോധമില്ല എന്ന വിധം ഞാനും നിന്നു. എന്നാല്‍ അപ്രതീക്ഷിതമായി അവര്‍ എന്നെ ദൃഢമായി കെട്ടിപ്പിടിക്കുകയും എന്റെ കവിളുകളില്‍ ശക്തമായി പിച്ചുകയും സോറി എന്നുറക്കെ അലറി വിളിച്ചുകൊണ്ട് ഓടി മറയുകയും ചെയ്തു. കരയണോ ചിരിക്കണോ എന്ന അവസ്ഥയിലായി പോയി ഞാന്‍.

രാത്രി മുഴുവനും വേദന കാരണം ഹോട്ട് വാട്ടര്‍ ബാഗ് വെയ്ക്കുകയായിരുന്നു. ഇത് മൂന്നാം തവണയാണ് ഇത്തരമൊരു സംഭവം എനിക്ക് നേരെ ഉണ്ടാകുന്നത്. ഞാന്‍ ഇനി മുതല്‍ ആളുകളെ ദൂരെ നിര്‍ത്തി സംസാരിക്കാന്‍ പഠിക്കണം സായ് പറഞ്ഞു. അതേസമയം സ്വന്തം പേരിനേക്കാൾ മോഹൻ കുമാർ എന്ന കഥാപാത്രത്തിന്റെ പേരിലാണ് താരം പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്.

നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. തെലുങ്കില്‍ നിന്നും മലയാളത്തിലേക്ക് എത്തിയ താരം ഇവിടത്തെ പ്രേക്ഷകരുടെയും പ്രിയങ്കരനായി മാറിയിരുന്നു. സായ് കിരണ്‍ അവതരിപ്പിച്ച കഥാപാത്രത്തിന് മികച്ച പ്രേക്ഷകാഭിപ്രായങ്ങളാണ് മുന്‍പ് ലഭിച്ചിരുന്നത്. അടുത്തിടെയായിരുന്നു വാനമ്പാടിയുടെ ക്ലൈമാക്‌സ് സംപ്രേക്ഷണം ചെയ്തിരുന്നത്. ഏറെക്കാലം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിലൊന്നായിരുന്നു വാനമ്പാടി. വേറിട്ട രീതിയിലുളള അവതരണമാണ് സീരിയല്‍ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായി മാറിയതിന് കാരണം.


Click it and Unblock the Notifications