വസ്ത്രം ധരിക്കുമ്പോൾ ശ്രദ്ധിക്കുന്നത് ഒരു കാര്യം മാത്രം, ഒന്നും മനപ്പൂർവം ചെയ്യുന്നതല്ല, തുറന്ന് പറഞ്ഞ് സീമ ജി നായർ
ബിഗ് സ്ക്രീൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സീമ ജി നായർ. നാടകത്തിൽ നിന്ന് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട നടിക്ക് വളരെ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. നിരവധി പുരസ്കാരങ്ങളും സീമയ്ക്ക് ലഭിച്ചിരുന്നു. കഥാപാത്രം പോലെ തന്നെ സീമ ജി നായരുടെ വസ്ത്രധാരണവും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. സിമ്പിൾ വസ്ത്രങ്ങളാണ് നടി ഉപയോഗിക്കുന്നതെങ്കിലും ഇത് വളരെ പ്രേക്ഷകരുടെ ഇടയിൽ വളരെ ചർച്ചയാകാറുണ്ട്.
നല്ല രീതിയിൽ വസ്ത്രം ധരിക്കാൻ ഇഷ്ടമാണന്നും എന്നാൽ അതിനെ ഒരു സ്റ്റൈലായി മാറ്റാറില്ലെന്നുമാണ് സീമ ജി നായർ പറയുന്നത്. ഇപ്പോഴിത ഏത് വസ്ത്രം ധരിക്കുമ്പോഴും ശ്രദ്ധിക്കുന്ന കാര്യത്തെ സീമ ജി നായർ. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.

എവിടെയെങ്കിലും പോകുമ്പോൾ അത്യാവശ്യം നല്ല ഡ്രസ്സിൽ പോകണമെന്ന് ആഗ്രഹമുണ്ട്. അതൊരു സ്റ്റൈൽ ആയി മാറ്റാറില്ല. ഒരു കോട്ടൺ സാരിയാണ് ഉടുക്കുന്നതെങ്കിൽ പോലും എന്തെങ്കിലും ഒരു പ്രത്യേകത കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. വലിയ വിലയുള്ള ഡ്രസ്സ് ഒന്നും വാങ്ങാറില്ല. മീഡിയം റേഞ്ചിലുള്ള, ഭംഗിയുള്ള ഡ്രസ്സ് ആണ് വാങ്ങാറുള്ളത്. അത് വൃത്തിയായും ഭംഗിയായും അണിയാൻ ശ്രദ്ധിക്കാറുണ്ട്. അത്രമാത്രമേ ചെയ്യാറുള്ളൂവെന്ന് സീമ പറയുന്നു.

കൂടാതെ ഓർണമെന്റ്സിന്റെ കാര്യത്തിലും ശ്രദ്ധിക്കാറുണ്ട്. സുഹൃത്തുക്കളുൾപ്പെടെ ഒരുപാടുപേർ ഡ്രസിങ് നല്ലതാണെന്ന മട്ടിലുള്ള അഭിപ്രായങ്ങൾ പറയാറുണ്ട്. ഓർണമെന്റ്സ് എവിടെനിന്നാണു വാങ്ങുന്നത് എന്നൊക്കെ അന്വേഷിക്കാറുണ്ട്. ശ്രദ്ധിക്കപ്പെടാനോ കത്തിനിൽക്കാനോ വേണ്ടി മനപ്പൂർവം ചെയ്യുന്നതല്ല നടി കൂട്ടിച്ചേർത്തു.

കോട്ടൻ സാരിയിലാണ് സീമ ജി നായർ അധികം പ്രത്യക്ഷപ്പെടുന്നത്. സെറ്റും മുണ്ടും ഏറെ ഇഷ്ടമാണെന്നു നടി പറയുന്നു. സെറ്റ് സാരിയേക്കാൾ ഇഷ്ടം മുണ്ടും മേരിയതുമാണ്. എന്നാൽ എപ്പോഴും ധരിക്കാൻ കഴിയില്ല. അതേസമയം യാത്രകളിലും മറ്റും കംഫർട്ടബിളായ മറ്റ് വസ്ത്രങ്ങൾ ധരിക്കാറുണ്ടെന്നും സീമ പറയുന്നു. കറുത്ത നിറത്തിനോടാണ് നടിക്ക് ഏറ്റവും താൽപര്യം. ഏത് വസ്ത്രം തിരഞ്ഞെടുക്കാൻ പോയാലും ആദ്യം കൈ നീളുന്നത് കറുപ്പ് നിറത്തിലേക്കാണ്. പിന്നെയിഷ്ടം ചുവപ്പു നിറത്തോടും വെള്ളനിറത്തോടുമാണ്. എന്റെ വസ്ത്ര ശേഖരത്തിൽക്കൂടുതലും ബ്ലാക്ക് റെഡ് വൈറ്റ് കോംബിനേഷനാണുള്ളത്. പക്ഷേ എപ്പേഴും പ്രിയപ്പെട്ടത് കറുത്ത നിറത്തിലുളള വസ്ത്രത്തിനോടാണെന്നും നടി പറഞ്ഞു.
Recommended Video

പാചകമാണ് സീമയുടെ ഇഷ്ടങ്ങളിലൊന്ന്. കുക്ക് ചെയ്യുന്നതിനോടൊപ്പം തന്നെ ഗസൽ കേൾക്കാനും ഇഷ്ടമാണെന്നും നടി അഭിമുഖത്തിൽ പറയുന്നു. അതുപോലെ യാത്രകൾ ചെയ്യാനും തനിച്ചിരിക്കാനും ഏറെ ഇഷ്ടമാണെന്നും സീമ പറയുന്നുണ്ട്. മലയാളത്തിൽ മാത്രമല്ല തമിഴിലും നടി സജീവമാണ്. എന്നാൽ കൊവിഡ് ബാധയെ തുടർന്ന് തമിഴിൽ രണ്ട് അവസരങ്ങൾ നഷ്ടപ്പെട്ടതിനെ കുറിച്ചും സീമ അഭിമുഖത്തിൽ പറഞ്ഞു.മലയാളത്തിൽ പുതിയ സിനിമകൾ ചെയ്യുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നതേയുള്ളൂവെന്നും സിനിമ വിശേഷം പങ്കുവെച്ച് കൊണ്ട് നടി പറഞ്ഞു.


Click it and Unblock the Notifications











