ശബരീനാഥിനെ കുറിച്ച് വികാരധീനയായി ഉമാ നായര്‍! പ്രിയ സുഹൃത്തിനെ കുറിച്ച് നടി
പ്രശസ്ത സീരിയല്‍ താരം ശബരീനാഥിന്റെ അപ്രതീക്ഷിത വിയോഗ വാര്‍ത്ത എല്ലാവരിലും ഞെട്ടലുണ്ടാക്കിയിരുന്നു. മിനിസ്‌ക്രീന്‍ താരമായി മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതനായിരുന്ന താരമാണ് ശബരീനാഥ്. എഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്ത പാടാത്ത പെങ്കിളി എന്ന സീരിയലില്‍ അഭിനയിച്ച വരുന്ന സമയത്തായിരുന്നു നടന്റെ വിയോഗം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ശബരീനാഥ് വിടവാങ്ങിയത്. പാടാത്ത പൈങ്കിളിക്ക് പുറമെ സ്വാമി അയ്യപ്പന്‍, സ്ത്രീപദം സീരിയലുകളിലൂടെയും ശബരീനാഥ് ശ്രദ്ധിക്കപ്പെട്ടിരുന്നു.

പ്രിയ താരത്തിന് ആദരാഞ്ജലികള്‍ നേര്‍ന്ന് നേരത്തെ നിരവധി പേരായിരുന്നു സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നത്. പ്രിയ സുഹൃത്തിന്റെ വിയോഗ വാര്‍ത്ത സുഹൃത്തുക്കള്‍ക്കൊന്നും ഇതുവരെയും ഉള്‍ക്കൊളളാനായിട്ടില്ല. പലരും ശബരീനാഥിനൊപ്പമുളള ഓര്‍മ്മകള്‍ പങ്കുവെച്ച് സമൂഹ മാധ്യമങ്ങളില്‍ എത്തിയിരുന്നു. കൂട്ടത്തില്‍ വാനമ്പാടി താരം ഉമാ നായരുടെതായി വന്ന വികാരനിര്‍ഭര കുറിപ്പും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
"വല്ലാത്ത അവിശ്വസനീയത ആയിരുന്നു നേരിട്ടു കാണുന്നതുവരെ എനിക്ക് മാത്രം അല്ല കാണാന്‍ വന്ന ഏവര്‍ക്കും. അത്രയ്ക്കും എല്ലാവര്‍ക്കും പ്രിയപ്പെട്ട ശബരി ചേട്ടന്‍ ഇങ്ങനെ പെട്ടന്ന് വിട്ട് പോകും എന്ന് ആര്‍ക്കും ചിന്തിക്കാന്‍ പോലും പറ്റിയില്ല..ആദരാജ്ഞലികള്‍ ഏട്ടാ എന്നാണ് ഉമാ നായര്‍ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചിരിക്കുന്നത്. ശബരീനാഥിനൊപ്പമുളള പഴയ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു നടിയുടെ കുറിപ്പ് വന്നത്.
മുന്‍പ് ടെക്‌നോപാര്‍ക്കിലെ ജോലി ചെയ്തുവരുന്നതിനിടെയിലാണ് ശബരിനാഥ് സീരിയല്‍ മേഖലയിലേക്ക് എത്തിയത്. അന്ന് കുടുംബത്തില്‍ നിന്നും എതിര്‍പ്പുകളുണ്ടായിരുന്നുവെന്ന് നടന് തുറന്നുപറഞ്ഞിരുന്നു. ഭാര്യയുടെ അച്ഛനായിരുന്നു ഏറെ ആശങ്കയുണ്ടായിരുന്നത്. ജോലി ഉപേക്ഷിച്ച് അഭിനയ രംഗത്തേക്ക് വരുന്നതിനെ കുറിച്ചായിരുന്നു അവര്‍ ആശങ്കപ്പെട്ടത്. മുന്‍പ് സാഗരം സാക്ഷിയെന്ന സീരിയലും ശബരീനാഥ് നിര്‍മ്മിച്ചിരുന്നു. സാഗരംസാക്ഷിയുടെ സഹനിര്‍മ്മാതാവായിരുന്നു ശബരീനാഥ്.
വ്യാഴാഴ്ച രാത്രി ഷട്ടില്‍ ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു താരം. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ശബരീനാഥിന്റെ നിര്യാണത്തില്‍ സിനിമാ സീരിയല്‍ താരങ്ങളെല്ലാം അനുശോചനം രേഖപ്പെടുത്തിയിരുന്നു. ആയുര്‍വേദ ഡോക്ടറാണ് ശബരിയുടെ ഭാര്യ.


Click it and Unblock the Notifications











