വാനമ്പാടിക്ക് ശേഷം ചന്ദ്രേട്ടനും നിര്‍മ്മലയും വീണ്ടും! ആ സന്തോഷം പങ്കുവെച്ച് ഉമ നായർ
പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് വാനമ്പാടി. പരമ്പര അതിന്റെ അവസാന ഭാഗത്തേയ്ക്ക് കടക്കുകയാണ്. സംഭവ ബഹുലമായ സന്ദർഭങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. വരും ദിവസങ്ങളിൽ ഏറെ നിർണ്ണായകമാണ്. അനു മോൾ ആരാണെന്നുള്ള സത്യം എല്ലാവരുടെയും മുന്നിൽ അഴിഞ്ഞു വീണിരിക്കുകയാണ്. ഇനി മോഹൻ എടുക്കുന്ന നിലപാട് ആകാംക്ഷയോടെ നോക്കിയിരിക്കുകയാണ് പ്രേക്ഷകർ.

വാനമ്പാടി പരമ്പരയിലെ പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് ചന്ദ്രേട്ടനും നിര്‍മ്മലേടത്തിയും. പ്രേക്ഷകർ തന്നെ ഇത് വെളിപ്പെടുത്തിയിട്ടുമുണ്ട്. പരമ്പര അവസാനിക്കുമ്പോൾ ഇവരെ കാണാൻ കഴിയില്ലെന്നുള്ള ദുഃഖവും ആരാധകർ പങ്കുവെച്ചിരുന്നു. ഇപ്പോഴിത പ്രേക്ഷകരോട് സന്തോഷ വാർത്ത പങ്കുവെച്ച് നിർമ്മലയേട്ടത്തി. ഉമ നായർ സ്വന്തം ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ആ സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുന്നത്. വാനമ്പാടിക്ക് ശേഷം ഇവർ വീണ്ടും ഒന്നിക്കുകയാണ്. ഉമ നായരുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലായിട്ടുണ്ട്.
ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടായിരുന്നു ഉമയുടെ പോസ്റ്റ്. ഇതെന്തിനാ ഈ കൈ കൂപ്പൽ എന്നാണല്ലേ, ഒരു പുതിയ വിശേഷം ഉണ്ട്. അതിന് പ്രിയപ്പെട്ടവർ ഇന്ന് ഇതുവരെ നൽകിയ അനുഗ്രഹവും സ്നേഹവും ഇനിയും വേണം. ചന്ദ്രനും നിർമലയും ഇനി മഹാദേവനും ഗൗരിയുമായി സൂര്യ ടീവി ഒരുക്കുന്ന ഇന്ദുലേഖയിലൂടെ ഞങ്ങളും അനുജൻമാരും ഇനി നിങ്ങളുടെ സ്നേഹത്തിനായി കാത്തിരിക്കുന്നുവെന്നായിരുന്നു ഉമ നായര്‍ കുറിച്ചത്.
Recommended Video
പുതിയ പരമ്പരയെ പറ്റി ആരാഞ്ഞ് പ്രേക്ഷകരും രംഗത്തെത്തിയിട്ടുണ്ട്. എല്ലാവർക്കും അറിയേണ്ടത് എന്നാണ് പരമ്പര ഇന്ദുലേഖ സംപ്രേക്ഷണം ചെയ്യുന്നതെന്നാണ്. പ്രേക്ഷകരുടെ ചോദ്യത്തിന് അധികം വൈകാതെ തന്നെ എത്തുമെന്നായിരുന്നു ഉമ നായര്‍ മറുപടി നൽകിയത്. നിർമ്മലേടത്തിക്കും, ചന്ദ്രേട്ടനും എല്ലാ ആശംസകളും നേരുന്നുവെന്നായിരുന്നു ആരാധകര്‍ പറയുന്നു. . വാനമ്പാടി പോലെ ഈ സീരിയലും സൂപ്പര്‍ഹിറ്റായി മാറട്ടെയെന്നും ആരാധകര്‍ ആശംസിക്കുന്നുണ്ട്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പുതിയ പരമ്പരയ്ക്ക് വേണ്ടി.
ഉമാ നായർ ഇൻസ്റ്റഗ്രാം പോസ്റ്റ്


Click it and Unblock the Notifications