കണ്ണകിയായി ഉമ നായര്‍! വാനമ്പാടി താരത്തിന്‍റെ പുതിയ ഫോട്ടോ കണ്ട് ആരാധകര്‍ പറഞ്ഞത്? ചിത്രം വൈറല്‍
വാനമ്പാടിയെന്ന സീരിയല്‍ കാണുന്നവര്‍ക്കെല്ലാം പരിചിതയായ താരമാണ് ഉമ നായര്‍. നിര്‍മ്മലയെന്ന കഥാപാത്രമായാണ് താരമെത്തിയത്. നിര്‍മ്മലയായുള്ള വരവിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ വാനമ്പാടി ആരാധകര്‍ക്ക് പ്രിയപ്പെട്ട പരമ്പരയായി മാറുകയായിരുന്നു. പരമ്പര അവസാനിക്കാന്‍ പോവുകയാണെന്ന് വ്യക്തമാക്കിയായിരുന്നു താരങ്ങള്‍ എത്തിയത്. നിങ്ങള്‍ എല്ലാവരേയും മിസ്സ് ചെയ്യുമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ താരങ്ങളെല്ലാം വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്.
ഉമ നായരുടെ പുതിയ ഫോട്ടോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കണ്ണകി എന്നും അതിശയത്തോടെ കേട്ടിരുന്ന മാസ്സ് ലേഡി സൂപ്പർസ്റ്റാർ ആയിരുന്നു. അങ്ങനെ ഒരു വേഷപ്പകർച്ചക്ക് അവസരം കിട്ടിയപ്പോൾ ചാടിവീണു, പിന്നെ കഥയിൽ കേട്ടതുപോലെ ഒത്തില്ല, എന്നാലും ആഗ്രഹം അതൊരു തെറ്റാല്ലല്ലോയെന്ന് പറഞ്ഞായിരുന്നു താരമെത്തിയത്. ആള് തന്നെ മാറിയല്ലോ, ഫോട്ടോ മനോഹരമായിട്ടുണ്ടെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.
വാനമ്പാടിക്ക് ശേഷം പുതിയ സീരിയലുമായി എത്തുന്നതിനെക്കുറിച്ച് പറഞ്ഞും ഉമ നായര്‍ എത്തിയിരുന്നു. ഒരു പുതിയ വിശേഷം ഉണ്ട്, അതിന് പ്രിയപെട്ടവർ ഇന്ന് ഇതുവരെ നൽകിയ അനുഗ്രഹവും സ്നേഹവും ഇനിയും വേണം ചന്ദ്രനും നിർമലയും ഇനി മഹാദേവനും ഗൗരിയുമായി സൂര്യ ടീവി ഒരുക്കുന്ന ഇന്ദുലേഖയിലൂടെ ഞങ്ങളും അനുജൻമാരും ഇനി നിങ്ങളുടെ സ്നേഹത്തിനായി കാത്തിരിക്കുന്നുവെന്നായിരുന്നു ഉമ നായര്‍ നേരത്തെ പറഞ്ഞത്.

പോസിറ്റീവ് കഥാപാത്രങ്ങളെ മാത്രമല്ല തമാശമയുള്ള കഥാപാത്രമായും ഉമ നായര്‍ എത്തുന്നുണ്ട്. കോമഡി തനിക്ക് വഴങ്ങുമെയെന്ന തരത്തിലുള്ള സംശയങ്ങളുണ്ടായിരുന്നുവെന്നും മകനാണ് പോത്സാഹനം തന്നതെന്നും താരം പറഞ്ഞിരുന്നു. വാനമ്പാടിക്ക് പിന്നാലെയായി അടുത്ത സീരിയലില്‍ ജോയിന്‍ ചെയ്തതിനെക്കുറിച്ചും ഉമ നായര്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications