കലപില ചന്ദ്രനും നിർമ്മലയും, വാനമ്പാടി സെറ്റിലെ ഒരു രസകരമായ നിമിഷം പങ്കുവെച്ച് ഉമ നായർ
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ഉമാ നായരും ബാലു മേനോനും. സ്വന്തം പേരിനെക്കാളും ഇവർ പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത് വാനമ്പാടിയിലെ ചന്ദ്രനും നിർമ്മലയുമായിട്ടാണ് . പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണിവർ. സോഷ്യൽ മീഡിയയിൽ സജീവമായ ഇവർ തങ്ങളുടെ വശേഷങ്ങൾക്കൊപ്പം സീരിയൽ സെറ്റിലെ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത് ഉമ നായർ പങ്കുവെച്ച ചിത്രമാണ്. ബാലു മേനോനൊപ്പമുള്ള ഒരു ഓഫ് സ്ക്രീൻ ചിത്രമായിരുന്നു നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

Recommended Video
ചന്ദ്രൻെറ ഒപ്പമുള്ള രസകരമായ നിമിഷങ്ങൾ കോർത്തിണക്കി കൊണ്ടുള്ള ഒരു ചിത്രമായിരുന്നു ഉമ പങ്കുവെച്ചത്. ലൊക്കേഷനിൽ കഥാപാത്രങ്ങൾ ആകുന്നതിന് മുൻപുള്ള കലപില ചന്ദ്രനും നിർമലയും വാനമ്പാടി"എന്ന അടിക്കുറിപ്പോടെയാണ് ഉമ ചിത്രം പോസ്റ്റ് ചെയ്തത്. പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ചിത്രം. പ്രിയപ്പെട്ട താരങ്ങളെ ഒരുമിച്ച് കണ്ടതിന്റെ സന്തോഷം പങ്കുവെയ്ക്കുന്നതിനൊപ്പം തന്നെ പ്രിയ പരമ്പരയായ വാനമ്പാടി അവസാനിക്കുന്നതിന്റ ദുഃഖവും നിരാശയും പ്രേക്ഷകർ പോസ്റ്റിൽ പ്രകടിപ്പിക്കുന്നുണ്ട്, വാനമ്പാടി അതിന്റെ അവസാനത്തിലേയ്ക്ക് നീങ്ങുകയാണ്. പരമ്പരയിലെ താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ വനമ്പാടി വിശേങ്ങൾ പങ്കുവെയ്ക്കാറുണ്ട്.,
ദിവസങ്ങൾക്ക് മുൻപ് സായ് കിരണിനോടൊപ്പമുള്ള ചിത്രത്തിന് ലഭിച്ച മോശം കമന്റിന് അതേ നാണയത്തിൽ തന്നെ ഉമ മറുപടി നൽകിയിരുന്നു. നടൻ സായ് കിരൺ റാമിനൊപ്പമുള്ള ടാറ്റൂ ചെയ്ത ചിത്രം ആണ് ഉമാ നായർ ഇൻസ്റ്റയിലൂടെ പങ്കിട്ടത്. "ടാറ്റൂ ആർട്ട് ഒരുപാട് ഇഷ്ടമായിരുന്നു ഒപ്പം പേടിയും എനിക്ക് ധൈര്യം തന്നത് ടാറ്റൂ പ്രേമി ആയ പ്രിയപ്പെട്ട സായി കിരൺ എന്ന് കുറിച്ച് കൊണ്ടായിരുന്നു ഉമ ചിത്രം ങ്കുവെച്ചത്. ഇതിന് നല്ല കമന്റുകൾക്കൊപ്പം മോശപ്പെട്ട ഒരു പ്രതികരണവും ലഭിച്ചിരകുന്നു. ഇതിന് കൃത്യമായ മറുപടിയും ഉമ നൽകിയിരുന്നു. ചേട്ടാ തുടയിൽ ഒരു ടാറ്റു വേഗം ഇട്ടിട്ടു വാ എന്നിട്ട് ആ ചേച്ചിടെ അടുത്ത് ചെന്ന് ഇതുപോലെ നില്ല്" എന്നാണ് ഒരാൾ കമന്റിട്ടത്. "മോന് കണ്ടിട്ട് അങ്ങ് സുഖിക്കുന്നില്ല അല്ലെ, പോട്ടെ സാരമില്ല ഈ അസുഖത്തിന് ഇപ്പൊ നല്ല ചികിത്സ കേരളത്തിൽ ഉണ്ട്", എന്നാണ് ഉമ മറുപടി നൽകിയത്. നടിയുടെ മറുപടി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവമാണ് ഉമ നായർ. വാനമ്പാടിയിൽ അനുമോളുടെ സ്നേഹനിധിയായ പാവം വല്യമ്മയാായിട്ടാണ് ഉമ എത്തുന്നത്. സാരിയിൽ ലളിതമായ ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. എന്നാൽ സാരി മാത്രമല്ല മാസ് ലുക്കും തനിയ്ക്ക് ചേരുമെന്ന് ഉമ തെളിച്ചിരുന്നു. മാസങ്ങൾക്ക് മുൻപ് ഇൻസ്റ്റഗ്രാമിൽ താരം പോസ്റ്റ് ചെയ്ത ചിത്രം പ്രേക്ഷകരെ അക്ഷരം പ്രതി ഞെട്ടിരുന്നു. മുണ്ടും ഷർട്ടുമായിരുന്നു വേഷം. നോക്കേണ്ട ഉണ്ണി ഇത് ഞാൻ അല്ല എന്ന രസകരമായ ക്യാപ്ഷനോടെയായിരുന്നു ചിത്രം പങ്കുവെച്ചത്. ഇത് സോഷ്യൽ മീഡിയയിൽ വൈറലയാിരുന്നു.
ഉമ നായർ ഇൻസ്റ്റഗ്രാം പോസ്റ്റ്


Click it and Unblock the Notifications