വാനമ്പാടി അവസാനിച്ചു! ഇത് പോലൊരു ക്ലൈമാക്‌സല്ല പ്രതീക്ഷിച്ചത്! അപ്രതീക്ഷിത ട്വിസ്റ്റില്‍ നിരാശ

പ്രേക്ഷകരുടെ പ്രിയപ്പെട്ട വാനമ്പാടി അവസാനിച്ചിരിക്കുകയാണ്. എങ്ങനെയാണ് ക്ലൈമാക്‌സെന്നറിയാനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. മൂന്നര വര്‍ഷത്തെ യാത്ര അവസാനിച്ചിരിക്കുകയാണ്. റേറ്റിംഗില്‍ ഏറെ മുന്നിലുള്ള പരമ്പര കൂടിയായിരുന്നു വാനമ്പാടി.

സീരിയല്‍ അവസാനിച്ചതില്‍ നിരാശരാണ് തങ്ങളെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. പ്രതീക്ഷിക്കാത്ത തരത്തിലുള്ള ട്വിസ്റ്റാണ് ഒടുവിലായി വന്നതെന്നും ആരാധകര്‍ പറഞ്ഞിരുന്നു. പപ്പിയുടെ തുറന്നുപറച്ചിലും ഭാവമാറ്റങ്ങളിലുമെല്ലാം പ്രേക്ഷകര്‍ക്കും അമ്പരപ്പായിരുന്നു. ക്ലൈമാക്‌സിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സജീവമാണ്. പരമ്പരയ്ക്ക് രണ്ടാം ഭാഗമുണ്ടോയെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമാണ്.

കൊയിലമ്മയുടെ മലയാള പതിപ്പാണ്

കൊയിലമ്മയുടെ മലയാള പതിപ്പാണ്

വാനമ്പാടിക്ക് രണ്ടാം ഭാഗം വരുമോയെന്ന തരത്തിലുള്ള ചോദ്യങ്ങളും ആരാധകര്‍ ഉന്നയിച്ചിരുന്നു, രണ്ടാം ഭാഗമില്ലെന്നായിരുന്നു താരങ്ങളെല്ലാം പറഞ്ഞത്. കൊയിലമ്മയുടെ മലയാള പതിപ്പാണ് വാനമ്പാടി. തെലുങ്കില്‍ അഭിനയിച്ചതിന് ശേഷമായാണ് മലയാളത്തിലേക്കും തന്നെ ക്ഷണിച്ചതെന്നായിരുന്നു സായ് കിരണ്‍ പറഞ്ഞത്. സായ് കിരണും സുചിത്രയും മികച്ച ജോഡികളാണെന്നും നിങ്ങളെ മിസ്സ് ചെയ്യുന്നതില്‍ സങ്കടമുണ്ടെന്നും ആരാധകര്‍ പറഞ്ഞിരുന്നു. ശുഭകരമായ എന്‍ഡിങ്ങല്ലെന്ന് സുചിത്ര നായര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

പ്രതീക്ഷിച്ചിരുന്നില്ല

പ്രതീക്ഷിച്ചിരുന്നില്ല

അനുമോളുടെ ജന്മരഹസ്യത്തെക്കുറിച്ച് എല്ലാവരും അറിഞ്ഞതും, മോഹന്റെ അമ്മയുടെ പ്രതികരണവുമൊക്കെയായിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലുണ്ടായിരുന്നത്. തംബുരുവിന്റെ ജന്മരഹസ്യത്തെക്കുറിച്ച് മോഹന്‍ എല്ലാം മനസ്സിലാക്കിയെന്നറിഞ്ഞതോടെ തകര്‍ന്നുപോവുകയായിരുന്നു പത്മിനി. അങ്ങനെയൊരു ട്വിസ്റ്റ് പപ്പി പ്രതീക്ഷിച്ചിരുന്നില്ല. അച്ഛന് എല്ലാം അറിയാമെന്നും രണ്ട് പെണ്‍മക്കളാണ് തനിക്കെന്നുമാണ് അച്ഛന്‍ പറഞ്ഞതെന്നുമായിരുന്നു അനു മോള്‍ പറഞ്ഞത്. ഇതിന് ശേഷമായാണ് പത്മിനി നിര്‍ണ്ണായകമായ തുറന്നുപറച്ചില്‍ നടത്തിയത്.

മോഹന്റെ മറുപടി

മോഹന്റെ മറുപടി

ചെയ്ത തെറ്റുകള്‍ക്ക് മാപ്പ് ചോദിച്ച് ശ്രീമംഗലത്തിന്റെ പടിയിറങ്ങിയിരിക്കുകയാണ് പപ്പി. നമ്മള്‍ ഇനി കാണില്ലെന്നും അന്വേഷിച്ച് കണ്ടെത്താനായി ശ്രമിക്കരുതെന്നുമായിരുന്നു പപ്പി കുറിച്ചത്. മോഹനെ അഭിമുഖീകരിക്കാനാവില്ലെന്നും എല്ലാത്തിനും മാപ്പെന്നും തന്നോട് കാണിച്ച ദയയ്ക്ക് നന്ദിയെന്നും പപ്പി കുറിച്ചിരുന്നു. പപ്പിയുടെ പോക്കിനെക്കുറിച്ച് മോഹനായിരുന്നു അനുമോളേയും തംബുരുവിനേയും അറിയിച്ചത്. മമ്മി ഇനി തിരികെ വരില്ലേയെന്ന് ചോദിച്ചപ്പോള്‍ ഉറപ്പായും വരുമെന്നും മോളെ കാണാനായി മമ്മി എത്തുമെന്നുമായിരുന്നു മോഹന്റെ മറുപടി.

ക്ലൈമാക്‌സ് നിരാശപ്പെടുത്തി

ക്ലൈമാക്‌സ് നിരാശപ്പെടുത്തി

പപ്പിയോട് തനിക്ക് ദേഷ്യമില്ലെന്നും അവളെ താന്‍ സ്‌നേഹിച്ചിട്ടേയുള്ളൂയെന്നുമായിരുന്നു മോഹന്‍ പറഞ്ഞത്. ശ്രീമംഗലത്തിന്റെ ഗേറ്റ് എന്നും പപ്പിക്കായി തുറന്നിരിക്കും. ആ വരവിനെക്കുറിച്ച് പ്രത്യാശയോടെ സംസാരിക്കുന്ന മോഹനേയും കുട്ടികളേയും കാണിച്ചാണ് സീരിയല്‍ അവസാനിച്ചത്. ക്ലൈമാക്‌സ് നിരാശപ്പെടുത്തിയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ഒടുവില്‍ ഇത്തരത്തിലൊരു ചതി ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്.

മൂന്നര വര്‍ഷത്തിന് ശേഷം

മൂന്നര വര്‍ഷത്തിന് ശേഷം

മൂന്നര വര്‍ഷത്തിന് ശേഷമായാണ് വാനമ്പാടിക്ക് അവസാനമായത്. പരമ്പര അവസാനിക്കാന്‍ പോവുകയാണെന്ന വിവരം പുറത്തുവന്നപ്പോള്‍ മുതല്‍ ആരാധകരും ക്ലൈമാക്‌സിനെക്കുറിച്ചുള്ള ചര്‍ച്ചകളിലായിരുന്നു. ഹാപ്പി എന്‍ഡിങ്ങല്ല പരമ്പരയുടേതെന്നായിരുന്നു സുചിത്ര പറഞ്ഞത്. പപ്പിയെ അവസാനമായി കാണിക്കാത്തതിന്റെ നിരാശയെക്കുറിച്ചായിരുന്നു ചിലര്‍ പറഞ്ഞത്. ഭാര്യ പിണങ്ങിപ്പോയെന്ന് അറിഞ്ഞാല്‍ ഭര്‍ത്താവ് ഇങ്ങനെയാണോ പ്രതികരിക്കുന്നതെന്നായിരുന്നു മിക്കവരുടേയും ചോദ്യം.

 യോജിച്ചതാണ്

യോജിച്ചതാണ്

പശ്ചാത്താപ വിവശയായ പത്മിനി വീട് വിട്ട് പോയതില്‍ അതിശയമില്ല. ഇങ്ങനെയേ പപ്പിക്ക് ചെയ്യാനാവൂ, ക്ലൈമാക്‌സ് കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നിയെന്ന് പറഞ്ഞവരുമുണ്ടായിരുന്നു. ക്ലൈമാക്‌സിനെ എന്തിനാണ് എല്ലാവരും വിമര്‍ശിക്കുന്നതെന്നറിയില്ലെന്നും യാഥാര്‍ത്ഥ്യത്തോട് അടുത്ത് നില്‍ക്കുന്ന നീക്കം തന്നെയാണ് ഇതെന്നുമായിരുന്നു ഒരുവിഭാഗം പ്രേക്ഷകര്‍ വിലയിരുത്തിയത്.

മിസ്സ് ചെയ്യും

മിസ്സ് ചെയ്യും

വാനമ്പാടിയെ ഇനി മിസ് ചെയ്യുന്നതിനെക്കുറിച്ച് താരങ്ങളും സങ്കടം പറഞ്ഞിരുന്നു. സായ് കിരണും ഉമ നായരും ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ഇചേക്കുറിച്ച് പറഞ്ഞത്. മറ്റ് താരങ്ങള്‍ ലൈവ് വീഡിയോയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു. വാനമ്പാടിയുടെ ക്ലൈമാക്‌സ് ഇങ്ങനെയായിരുന്നുവെങ്കിലെന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X