For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആര്‍ട്ടിസ്റ്റ് മാത്രമല്ല, ഉമ നായരെ കുറിച്ചുള്ള രഹസ്യം വെളിപ്പെടുത്തി മോഹന്‍ അയിരൂര്‍, പരാതിയുമായി സ്വാസിക

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഉമ നായര്‍. സിനിമയിലും സീരിയലും ഒരുപോലെ സജീവമായ താരം പരമ്പരകളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. വാനമ്പാടി ,പൂക്കാലം വരവായി, ഇന്ദുലേഖ എന്നിങ്ങനെ നിരവധി ഹിറ്റ് സീരിയലുകളുടെ ഭാഗമായിട്ടുണ്ട്. നിലവില്‍ സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്ന കളിവീട് എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്. റേറ്റിംഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന കളിവീടില്‍ നായകന്റെ അമ്മയായിട്ടാണ് ഉമ എത്തുന്നത്. മധുരി എന്ന കഥപാത്രത്തിന് കൈനിറയെ ആരാധകരുണ്ട്.

  Also Read: അച്ഛന്‍ മരിക്കുന്നത് വരെ അമ്മ ഗര്‍ഭിണിയായിരുന്നു; ആഹാരമില്ല, ബാല്യകാലത്തെ കുറിച്ച് ഷീല

  ഉമ നായരെ മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റിയത് വാനമ്പാടി എന്ന പരമ്പരയിലൂടൊണ് നിര്‍മ്മല എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നിര്‍മ്മലേട്ടത്തിയായിരുന്നു ഉമ. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത സീരിയല്‍ അവസാനിച്ചിട്ടും ഇന്നും പ്രേക്ഷകരുടെ ഇടയില്‍ നിര്‍മ്മലേട്ടത്തി ചര്‍ച്ചയാണ്.

  Also Read: ടിനിയോട് കുറെ ദിവസം മിണ്ടിയില്ല, ആകെ ഭയപ്പെട്ട് കരഞ്ഞു പോയി, ആ സംഭവം പറഞ്ഞ് തെസ്‌നി ഖാന്‍

  കൂടുതലും അമ്മ വേഷത്തിലാണ് ഉമ എത്താറുള്ളത്. തന്നില്‍ എത്തുന്ന അമ്മ വേഷങ്ങള്‍ വ്യത്യസ്തമായി അവതരിപ്പിക്കാന്‍ നടി ശ്രദ്ധിക്കാറുണ്ട്. വാനമ്പാടിലോ ഇന്ദുലേഖയിലോ കണ്ട ഉമയെ അല്ല കളിവീടില്‍ കാണുന്നത്. മകനേയും മരുമകളേയും ഒരുപോലെ സ്‌നേഹിക്കുന്ന കുടുംബത്തിന്റെ സന്തോഷത്തിന് വേണ്ടി ജീവിക്കുന്ന ഒരു അമ്മയാണ് മാധുരി. എന്നാല്‍ പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുകയും ശബ്ദമുയര്‍ത്തേണ്ടിടത്ത് സൗണ്ട് റൈസ് ചെയ്യുന്ന ഒരു ന്യൂജെന്‍ അമ്മ കൂടിയാണ്. കുടുംബപ്രേക്ഷകര്‍ മാത്രമല്ല യൂത്തിനിടയിലും ഉമയ്ക്ക് ആരാധകരുണ്ട്.

  ഇപ്പോഴിത ഉമയെ കുറിച്ചുള്ള രഹസ്യം പരസ്യമാക്കുകയാണ് നടന്‍ മോഹനന്‍ അയിരൂര്‍. ഉമ കാണുന്നത് പോലെയല്ല ഒരു വലിയ സംഭവമാണെന്നാണ് നടന്‍ പറയുന്നത്. സ്വാസിക അവതാരിപ്പിക്കുന്ന റെഡ്കാര്‍പെറ്റില്‍ ഇരുവരും അതിഥിയായി എത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിത്. അഭിനയം മാത്രമല്ല ബിസിനസ് വുമണും പ്രൊഡ്യൂസറും കൂടിയാണ് ഉമ എന്നാണ് നടന്‍ പറയുന്നത്. നടിയുടെ വിശേഷങ്ങള്‍ ചോദിക്കവെയാണ് മോഹനന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

  'ഉമ നായര്‍ ഒരു ആര്‍ട്ടിസ്റ്റ് മാത്രമല്ല. സ്വന്തമായിട്ടൊരു ഇവന്റ് മനേജ്‌മെന്റ് കമ്പനി നടത്തുന്നുണ്ട്. കൂടാതെ സിനിമ നിര്‍മ്മാണ മേഖലയിലും ചുവട് വെച്ചിട്ടുണ്ട്. ഈ അടുത്ത് തന്നെ ഒരു സിനിമ നിർമ്മിക്കുമെന്നും' ഉമയെ കുറിച്ച് അധികം ആര്‍ക്കും അറിയാത്ത രഹസ്യം പങ്കുവെച്ച് കൊണ്ട് പറഞ്ഞു. ഇനിയും കുറെ സ്വപ്‌ന പ്രൊജക്ടുകള്‍ മനസ്സിലുണ്ടെന്നും തനിക്ക് ഇപ്പോള്‍ അത് പറയാന്‍ അനുവാദമില്ലെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

  ഇതെല്ലാം ചിരിച്ചു കൊണ്ട് കേട്ടിരിക്കുകയായിരുന്നു ഉമ. എന്നാല്‍ തന്നോട് ഇത് ആരും പറഞ്ഞില്ലെന്നുള്ള പരിഭവവും പരാതിയും സ്വാസികയും പങ്കുവെച്ചു.

  ഇതെ അഭിമുഖത്തില്‍ തന്നെ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിനെ കുറിച്ചും ഉമ വ്യക്തമാക്കിയിരുന്നു. ബ്രേക്കിട്ട് മാത്രമേ സീരിയലില്‍ അഭിനയിക്കുകയുള്ളൂവെന്നാണ് നടി പറഞ്ഞത്. ഉമയുടെ വാക്കുകള്‍ ഇങ്ങനെ...'കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ ഞാന്‍ വളരെ ശ്രദ്ധിക്കുന്ന ആളാണ്. ഒരു അമ്മയുടെയോ അമ്മായിയമ്മയുടെയോ കഥാപാത്രം എടുത്താലും ആ കഥാപാത്രത്തെ പ്രേക്ഷകര്‍ സ്‌നേഹിക്കുമെന്ന് ഞാന്‍ ഉറപ്പാക്കും. ഒരു പ്രോജക്റ്റിന് ശേഷം ചെറിയ ഇടവേള എടുക്കുന്നത് ടൈപ്പ്കാസ്റ്റ് ഒഴിവാക്കാനാണ്'; ഉമ നായര്‍ വെളിപ്പെടുത്തി.

  Recommended Video

  റോബിൻ ആലോചനയുമായി വന്നാൽ കെട്ടിക്കുമോ? | Bigg Boss Malayalam Dilsha's Sister Interview | FilmiBeat

  കളിവീട് പരമ്പരയില്‍ ഉമയ്‌ക്കൊപ്പം മോഹന്‍ അയിരൂരും ഒരു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കസ്തൂരിമാന്‍ ഫെയിം റെബേക്ക സന്തോഷും നീലക്കുയില്‍ താരം നിതിന്‍ ജെക്ക് ജോസഫുമാണ് സീരിയലില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. . ശ്രീലത നമ്പൂതിരി, കൃഷ്ണ പ്രഭ, വിജയലക്ഷ്മി, ഗായത്രി മയൂര, ഷിബു, ജീവന്‍ ഗോപാല്‍, രാഘവന്‍ സേതു ലക്ഷ്മി,തുടങ്ങിയവരാണ് പരമ്പരയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

  English summary
  Vanambadi Serial Fame Mohan Ayroor Opens Up About Actress Uma Nair's Unkown secret, went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X