വാനമ്പാടിയിലെ രുക്കുവും സങ്കടത്തിലാണ്! മൂന്നര വര്‍ഷത്തെ യാത്ര അവസാനിക്കാന്‍ പോവുകയാണ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് വാനമ്പാടി. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന പരമ്പര ക്ലൈമാക്‌സിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോള്‍. പരമ്പര അവസാനിക്കുകയാണെന്നറിഞ്ഞതിന്റെ വിഷമം പങ്കുവെച്ച് ആരാധകരെത്തിയിരുന്നു. നായകനായ മോഹനെ അവതരിപ്പിച്ച സായ് കിരണായിരുന്നു വാനമ്പാടി ക്ലൈമാക്‌സിലേക്ക് കടക്കുകയാണെന്നുള്ള വിവരങ്ങള്‍ പങ്കുവെച്ച് എത്തിയത്. അന്യഭാഷാ താരമായിരുന്നിട്ട് കൂടി മികച്ച പിന്തുണയാണ് എല്ലാവരും തനിക്ക് നല്‍കിയതെന്നും ഇനി എല്ലാവരേയും മിസ്സ് ചെയ്യുമെന്നുമായിരുന്നു താരം പറഞ്ഞത്.

സായ് കിരണിന്റെ പോസ്റ്റ് വൈറലായി മാറിയതോടെയായിരുന്നു ആരാധകരും ആശങ്കയിലായത്. ഉദ്വേഗഭരിതമായ മുഹൂര്‍ത്തങ്ങളുമായി മുന്നേറുന്ന പരമ്പര അവസാനിക്കുകയാണോ, സീരിയലില്‍ നിന്നും നായകന്‍ പിന്‍മാറുന്നതാണോ തുടങ്ങിയ ചോദ്യങ്ങളായിരുന്നു ആരാധകര്‍ ഉന്നയിച്ചിരുന്നത്. വാനമ്പാടി ടീമിനെ മിസ് ചെയ്യുമെന്ന് പറഞ്ഞ് നായികയായ സുചിത്രയും എത്തിയിരുന്നു. വാനമ്പനാടിയില്‍ രുക്മിണി എന്ന രുക്കുവായെത്തിയ പ്രിയ മേനോന്റെ പോസ്റ്റാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

വാനമ്പാടിയെക്കുറിച്ച് പ്രിയ മേനോന്‍

വാനമ്പാടിയെക്കുറിച്ച് പ്രിയ മേനോന്‍

വാനമ്പാടിയിലെ രുക്കുവെന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് പരിചിതമാണ്. നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയാണ് പ്രിയ മേനോന്‍ അവതരിപ്പിച്ചത്. ലേറ്റസ്റ്റ് മോഡലിലുള്ള വസ്ത്രങ്ങളും വേറിട്ട ഹെയര്‍ സ്‌റ്റൈലിലുമായാണ് താരമെത്താറുള്ളത്. വാനമ്പാടി ക്ലൈമാക്‌സിലേക്ക് എത്തിയതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് പ്രിയ മേനോന്‍ ഇപ്പോള്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരം ഇതേക്കുറിച്ച് പറഞ്ഞത്.

മികച്ച നിമിഷങ്ങള്‍

മികച്ച നിമിഷങ്ങള്‍

വാനമ്പാടി സീരിയലിലെ അനുഭവങ്ങളെക്കുറിച്ച് പറഞ്ഞ് താരങ്ങളെല്ലാം എത്തിയിരുന്നു. താരങ്ങളുടെ പോസ്റ്റുകളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ജീവിതത്തിലെ അടുത്ത ചാപ്റ്റര്‍ കൂടി അവസാനത്തിലേക്ക് കടന്നിരിക്കുകയാണ്. ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് പോവുകയെന്നുള്ളത് എളുപ്പമല്ല. ജീവിതത്തിലെ ഏറ്റവും മികച്ച മുഹൂര്‍ത്തങ്ങളുടെ കൂട്ടത്തിലേക്ക് വാനമ്പാടിയിലെ അനുഭവങ്ങളും ഉണ്ടാവുമെന്ന് താരം കുറിച്ചിട്ടുണ്ട്.

Recommended Video

Aashiq Abu Hits At Feuok For Their Decision Against Ott Releases | FilmiBeat Malayalam
എല്ലാവരോടും നന്ദി

എല്ലാവരോടും നന്ദി

വാനമ്പാടിയുടെ അണിയറപ്രവര്‍ത്തകരോട് നന്ദി പറയുന്നുവെന്നും പ്രിയ മേനോന്‍ കുറിച്ചിട്ടുണ്ട്. മേലേടത്ത് രുക്മിണി മേനോന്‍ എന്ന കഥാപാത്രത്തെ സമ്മാനിച്ചവരോട് എത്ര നന്ദി പറഞ്ഞാലും നന്ദിയാവില്ല. മൂന്നര വര്‍ഷമായി വാനമ്പാടിക്കൊപ്പമുള്ള യാത്ര തുടങ്ങിയിട്ട്. സഹതാരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിരുന്നു. ഈ പരമ്പര അവസാനിക്കാന്‍ പോവുകയാണെന്നറിഞ്ഞപ്പോള്‍ മുതല്‍ സങ്കടത്തിലായിരുന്നു. നിങ്ങള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നുവെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്.

സിനിമയിലും

സിനിമയിലും

ഫാഷന്‍രെ കാര്യത്തില്‍ പപ്പിയും മകളും ഒന്നിനൊന്ന് മത്സരമാണ്. കുശുമ്പും ഏഷണിയുമൊക്കെയായി കുടുംബത്തിലെ സമാധാന പൂര്‍ണ്ണമായ അന്തരീക്ഷത്തെ ഇല്ലാതാക്കുന്നതില്‍ പ്രത്യേക വൈഭവമുള്ള രുക്മിണിയെയാണ് പ്രിയ മേനോന്‍ അവതരിപ്പിച്ചത്.മിനിസ്‌ക്രീനില്‍ മാത്രമല്ല ബിഗ് സ്‌ക്രീനിലും വരവറിയിച്ചിട്ടുണ്ട് പ്രിയ മേനോന്‍. ജയറാം നായകനായെത്തിയ ചിത്രമായ പട്ടാഭിരാമനില്‍ പ്രധാന വേഷത്തില്‍ താരം എത്തിയിരുന്നു.

സായ്കിരണും ഉമ നായരും സുചിത്രയും

സായ്കിരണും ഉമ നായരും സുചിത്രയും

അപ്രതീക്ഷിത മുഹൂര്‍ത്തങ്ങളുമായി മുന്നേറുകയാണ് വാനമ്പാടി. പരമ്പക ക്ലൈമാക്‌സിലേക്ക് നീങ്ങുകയാണെന്ന് താരങ്ങള്‍ പറഞ്ഞിരുന്നു. പരമ്പരയുടെ ഷൂട്ടിംഗ് അവസാനിച്ചുവെന്നും കേരളത്തിലെ ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പറയുന്നുവെന്നും വ്യക്തമാക്കി ആദ്യമെത്തിയത് സായ് കിരണായിരുന്നു. നിങ്ങളെ മിസ്സ് ചെയ്യുമെന്ന് പറഞ്ഞായിരുന്നു സുചിത്ര മേനോന്‍ എത്തിയത്. വാനമ്പാടി സീരിയല്‍ അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയായിരുന്നു ഉമ നായര്‍ എത്തിയത്. ഇവരുടെയെല്ലാം പോസ്റ്റുകള്‍ വൈറലായി മാറിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X