ആരാധികയുടെ മകന് തന്റെ പേരിട്ട അനുഭവം പറഞ്ഞ് സായികിരണ്‍, വാനമ്പാടി താരം പറഞ്ഞത് കാണാം

By Midhun Raj

വാനമ്പാടി സിരീയലിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം പ്രിയങ്കരനായ താരമാണ് സായികിരണ്‍ റാം. ജനപ്രിയ പരമ്പരയില്‍ മോഹന്‍കുമാര്‍ എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനമാണ് താരം കാഴ്ചവെച്ചത്. മൂന്നരവര്‍ഷത്തെ സംപ്രേക്ഷണത്തിനൊടുവില്‍ അടുത്തിടെയാണ് പരമ്പര അവസാനിച്ചത്. വാനമ്പാടി മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തതിന്റെ സന്തോഷം ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ പങ്കുവെച്ചിരുന്നു. ഇത്രയും സ്‌നേഹം മലയാളികളില്‍ നിന്നും പ്രതീക്ഷിച്ചിരുന്നില്ലെന്ന് സായി പറയുന്നു.

ഞാന്‍ നന്നായി അഭിനയിക്കും അതുകൊണ്ട് ഒരു പേര് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇത്രയ്ക്കും ആരാധന ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. നടന്‍ പറയുന്നു. കൂടാതെ തന്റെ ആരാധികയില്‍ നിന്നും അറിഞ്ഞ മറക്കാനാവാത്ത ഒരു സംഭവവും നടന്‍ അഭിമുഖത്തില്‍ പറഞ്ഞു. മലേഷ്യയിലുളള എന്റെ ഒരു ആരാധിക ഭാനുപ്രിയയും ഭര്‍ത്താവും ഒരു കുഞ്ഞിനെ ദത്തെടുത്തിരുന്നു. അപ്പോ ആ കുഞ്ഞിന്റെ പേര് സായികിരണ്‍ റാം എന്നാണ്. അത് എന്നെ വല്ലാതെ ടച്ച് ചെയ്ത സംഭവമാണെന്ന് നടന്‍ പറയുന്നു.

മലയാളം ഇപ്പോള്‍ സംസാരത്തിന് പുറമെ

മലയാളം ഇപ്പോള്‍ സംസാരത്തിന് പുറമെ വായിക്കാനും അറിയാമെന്ന് നടന്‍ പറയുന്നു. മൂന്ന് വര്‍ഷം ഞാന്‍ കേരളത്തിലെ ഭക്ഷണം കഴിച്ച് അവിടെയുണ്ടായിരുന്നു. അതിനാല്‍ ആ ഭാഷയെ ബഹുമാനിക്കേണ്ടത് എന്റെ കടമയാണ് എന്ന് നടന്‍ പറയുന്നു. മലയാളം എളുപ്പത്തില്‍ പഠിക്കാവുന്ന ഒരു ഭാഷയല്ല. ഞാന്‍ അത് പഠിക്കാനായി കുറച്ച് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തിരുന്നു.

പിന്നെ യൂടൂബില്‍

പിന്നെ യൂടൂബില്‍ കുറച്ച് വീഡിയോകളും കണ്ടു. ദിവസവും ഒരു അരമണിക്കൂര്‍ നേരം ഞാന്‍ മലയാളം പഠിക്കാനായി സമയം കണ്ടെത്തിയിരുന്നു. പിന്നെ പഠിച്ചത് വീണ്ടുമെടുത്ത് ഒന്ന് കൂടി നോക്കും. പിന്നെ വാനമ്പാടിയിലെ ഗൗരിയും എന്നെ ഭാഷ പഠിക്കാന്‍ ഏറെ സഹായിച്ചിരുന്നു. ഞാന്‍ ഷൂട്ടിംഗ് കഴിഞ്ഞ് ഹൈദരാബാദിലെ വീട്ടില്‍ പോയാല്‍ അവിടെ ചിലപ്പോഴൊക്കെ മലയാളത്തില്‍ പറയുമായിരുന്നു.

അത് കേട്ട് നിനക്ക്

അത് കേട്ട് നിനക്ക് എന്ത് പറ്റിയെന്നൊക്കെ വീട്ടുകാര്‍ ചോദിക്കും. വാനമ്പാടിയിലെ എറ്റവും ഇഷ്ടപ്പെട്ട ക്യാരക്ടര്‍ അനുമോള്‍ ആണെന്ന് നടന്‍ പറഞ്ഞു. സിനിമകളേക്കാള്‍ സീരിയല്‍ അഭിനയമാണ് ഇപ്പോള്‍ കൂടുതല്‍ ഇഷ്ടമെന്ന് നടന്‍ പറയുന്നു. തെലുങ്കില്‍ 30ഇല്‍ അധികം സിനിമകളില്‍ നായക വേഷങ്ങളില്‍ അഭിനയിച്ചിരുന്നു.

Recommended Video

വിവാദങ്ങൾക്കിടെ ദിലീപ് താരപുത്രിയുടെ സിനിമയുടെ പൂജക്ക് എത്തി | Filmibeat Malayalam
എന്നാലിപ്പോള്‍ സിനിമകളേക്കാള്‍

എന്നാലിപ്പോള്‍ സിനിമകളേക്കാള്‍ സീരിയലില്‍ അഭിനയിക്കാനാണ് ഇഷ്ടപ്പെടുന്നത്. അഭിനയത്തിന് പുറമെ പാട്ടുകള്‍ പാടാനും ഇഷ്ടമാണെന്നും നടന്‍ പറയുന്നു. അത് എന്റെ ഒരു ഹോബിയാണ്, സായികിരണ്‍ അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം മൂന്നര വര്‍ഷത്തിലധികം സംപ്രേക്ഷണം ചെയ്ത വാനമ്പാടിക്ക്‌ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ആദ്യം മുതല്‍ അവസാനം വരെ മികച്ച റേറ്റിംഗോടെ സംപ്രേക്ഷണം ചെയ്ത പരമ്പര കൂടിയായിരുന്നു വാനമ്പാടി. വാനമ്പാടിയില്‍ സായികിരണ്‍ അവതരിപ്പിച്ച മോഹന്‍കുമാറിന്റെ ഭാര്യ പത്മിനിയായി സുചിത്ര നായരായിരുന്നു അഭിനയിച്ചത്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X