വാനമ്പാടിയില്‍ ഏറെ പ്രിയപ്പെട്ട രംഗം അതാണ്! അനുമോള്‍ എന്‍റെ ജീവനാണെന്നും സായ് കിരണ്‍

വാനമ്പാടിയെന്ന സീരിയല്‍ കാണുന്നവരാരും മോഹന്‍കുമാറിനെ മറക്കാനിടയില്ല. കൊയിലമ്മയുടെ മലയാളം പതിപ്പായാണ് വാനമ്പാടി എത്തിയത്. കഥാഗതിയില്‍ ഒട്ടേറെ മാറ്റങ്ങളുമായാണ് വാനമ്പാടി എത്തുന്നതെന്ന് സായ് കിരണ്‍ പറയുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി സംവദിക്കുന്നതിനിടയിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

അധികം വൈകാതെ തന്നെ പരമ്പരയുടെ ക്ലൈമാക്‌സ് നിങ്ങള്‍ക്ക് മുന്നിലെത്തുമെന്നും താരം പറഞ്ഞിരുന്നു. കേരളത്തിലെ പ്രേക്ഷകരുടെ പിന്തുണ തനിക്കൊരിക്കലും മറക്കാനാവില്ല. ഗൗരിയെയാണ് മിസ്സ് ചെയ്യുന്നത്. സംഗീതവും അഭിനയവും ഇവയിലേതാണ് കൂടുതല്‍ ഇഷ്ടമെന്ന് ചോദിച്ചപ്പോള്‍ അഭിനയമെന്നായിരുന്നു താരത്തിന്‍റെ മറുപടി.

അനുമോളോ തംബുരുവോയെന്ന് ചോദിച്ചപ്പോള്‍ അനുമോളെന്നായിരുന്നു സായ് കിരണിന്റെ മറുപടി. ഗൗരി തന്റെ ജീവനാണ്. കേരളത്തില്‍ ഏറെയിഷ്ടമുള്ള സ്ഥലം ഗൗരിയുടെ മടിയാണ്. ഗൗരിക്ക് കൊറിയന്‍ അറിയാം. ചിക്കന്‍ പഫ്‌സും ഇഷ്ടമാണ്. ഗൗരിയുമായുള്ള സൗഹൃദത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി. വാനമ്പാടിയില്‍ ഏറെ പ്രിയപ്പെട്ട രംഗം വരാനിരിക്കുന്നതേയുള്ളൂ. മേനോനെ വെല്ലുവിളിക്കുന്ന രംഗമാണ് ഇഷ്ടഭാഗം.

Sai Kiran

Recommended Video

Sandra Thomas Exclusive Interview | FilmiBeat Malayalam

മലയാളത്തില്‍ നിന്നും അവസരം ലഭിച്ചാല്‍ താന്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. വൈകാതെ തന്നെ മലയാള സിനിമയില്‍ അഭിനയിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ചിപ്പിയെക്കുറിച്ചും രഞ്ജിത്തിനെക്കുറിച്ചും താരം സംസാരിച്ചിരുന്നു. മികച്ച പിന്തുണയാണ് ഇരുവരും നല്‍കിയത്. പെര്‍ഫെക്റ്റ് മാച്ചാണ് ഇരുവരും. സഹതാരങ്ങളെക്കുറിച്ചും സായ് കിരണ്‍ സംസാരിച്ചിരുന്നു. നിര്‍മ്മലട്ടേത്തി ഹാര്‍ഡ് വര്‍ക്കിംഗാണ്, ചന്ദ്രേട്ടന്‍ പാവമാണ്.

രമ്യ കൃഷ്ണനെ ഏറെയിഷ്ടമാണ്, ഒപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ട്. അവരുടെ വീടിനടുത്ത് താമസിക്കാനും അവരെ സഹായിക്കാനും താല്‍പര്യമുണ്ട്. പാമ്പിനെക്കുറിച്ച് പറഞ്ഞാല്‍ രമ്യ കൃഷ്ണ കരയും. സുചിത്രയെക്കുറിച്ച് ചോദിച്ചപ്പോള്‍ അഴകെന്നായിരുന്നു സായ് കിരണ്‍ പറഞ്ഞത്. സീരിയലിന് രണ്ടാം ഭാഗമുണ്ടോയെനന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി.

പരമ്പര അവസാനിക്കുകയാണെന്നറിഞ്ഞപ്പോള്‍ തങ്ങള്‍ വികാരധീനരായെന്ന് താരങ്ങളെല്ലാം പറഞ്ഞിരുന്നു. കരയില്ലെന്നായിരുന്നു നേരത്തെ തീരുമാനിച്ചത്. ക്യാമറാമാന്‍ വികാരധീനനായി സംസാരിച്ചതോടെയായിരുന്നു തന്റെ നിയന്ത്രണം പോയതെന്നായിരുന്നു സുചിത്ര പറഞ്ഞത്.ക്ലൈമാക്‌സ് ചിത്രീകരണത്തിന് ഏത് വസ്ത്രമാണ് വേണ്ടതെന്ന് ചോദിച്ചപ്പോള്‍ കരച്ചില്‍ വന്നുവെന്നും ഹൃദയം തകരുന്ന അനുഭവമായിരുന്നുവെന്നുമായിരുന്നു സായ് കിരണ്‍ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X