വാനമ്പാടി സീരിയലില്‍ ഇനി അപ്രതീക്ഷിത ട്വിസ്റ്റുകളെന്ന് നായകന്‍! അവസാനിക്കല്ലേയെന്ന് ആരാധകരും
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ വിടാതെ കാണുന്ന സീരിയലുകളിലൊന്നാണ് വാനമ്പാടി. ശ്രീമംഗലം വീട്ടിലെ ഗായകനായ മോഹന്റെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളിലൂടെയായാണ് പരമ്പര മുന്നേറുന്നത്. അപ്രതീക്ഷിത ട്വിസ്റ്റുകളുമായി മുന്നേറുകയാണ് സീരിയല്‍. വൈകാതെ തന്നെ ഈ പരമ്പര അവസാനിച്ചേക്കുമെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. നായകനായ സായ്കിരണായിരുന്നു ഇതേക്കുറിച്ച് പറഞ്ഞെത്തിയത്.
അന്യഭാഷയില്‍ നിന്നും മലയാളത്തിലേക്ക് എത്തിയപ്പോള്‍ എല്ലാവരും തന്നെ പിന്തുണച്ചുവെന്ന് അദ്ദേഹം പറയുന്നു. കേരളത്തിലെ പ്രേക്ഷകരോട് എത്ര പറഞ്ഞാലും മതിയാവില്ല. എല്ലാവരോടും നന്ദി പറയുന്നുവെന്നും ഇനി നിങ്ങളെയെല്ലാം മിസ്സ് ചെയ്യുമെന്നുമായിരുന്നു സായ് കിരണ്‍ കുറിച്ചത്. ഇതോടെയാണ് പരമ്പര തീരുകയാണോ എന്ന ചോദ്യങ്ങളുമായി ആരാധകരെത്തിയത്. സായ് കിരണ്‍ മാറുകയാണോയെന്നായിരുന്നു ചിലരുടെ ചോദ്യം. പരമ്പര ക്ലൈമാക്‌സിലേക്ക് കടന്നിരിക്കുകയാണെന്ന് മറ്റ് താരങ്ങളും വ്യക്തമാക്കിയിരുന്നു. പുതിയ പ്രമോ വീഡിയോ പങ്കുവെച്ചെത്തിയിരിക്കുകയാണ് സായ് കിരണ്‍ ഇപ്പോള്‍.

അപ്രതീക്ഷിതം
വാനമ്പാടി സീരിയലിന്റെ പുതിയ പ്രമോ വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സായ് കിരണ്‍. ഇനി വരുന്ന ഓരോ നീക്കവും അപ്രതീക്ഷതം, അവിസ്മരണീയം. ഒരൊറ്റ എപ്പിസോഡ് പോലും മിസ്സാക്കാതെ കാണൂയെന്നായിരുന്നു അദ്ദേഹം കുറിച്ചത്. നിമിഷനേരം കൊണ്ടായിരുന്നു പോസ്റ്റും പ്രമോ വീഡിയോയും വൈറലായി മാറിയത്. നിരവധി പേരാണ് വാനമ്പാടിയെക്കുറിച്ച് ചോദിച്ച് എത്തിയിട്ടുള്ളത്. പുതിയ പ്രമോ കണ്ടതോടെ ആരാധകരും ചര്‍ച്ചകളിലാണ്.

യഥാര്‍ത്ഥ പൂരം
ഇനിയാണ് യഥാര്‍ത്ഥ പൂരമെന്ന് വ്യക്തമാക്കിയുള്ള പ്രമോയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ശ്രീമംഗലത്തുനിന്നും പത്മിനിയുടെ ഡാഡിയേയും മമ്മിയേയും പറഞ്ഞുവിടുന്നതിനെക്കുറിച്ചായിരുന്നു മോഹന്‍ ചോദിച്ചത്. ഇതുവരെ കണ്ടതൊന്നുമല്ല ഇനിയുള്ള എപ്പിസോഡുകളാണ് വിടാതെ കാണേണ്ടതെന്ന് സായ് കിരണും പറയുന്നു. തീരുമാനങ്ങള്‍ എടുക്കുന്നത് മോഹനെങ്കില്‍ അത് നടപ്പാക്കുന്നത് മകളായ അനുവാണ്. വാനമ്പാടിയുടെ നീക്കങ്ങളെല്ലാം അപ്രതീക്ഷിതമാണെന്നും പ്രമോയില്‍ പറയുന്നുണ്ട്.

അവസാനിക്കല്ലേ
പുതിയ എപ്പിസോഡിനായി കാത്തിരിക്കുകയാണ് തങ്ങളെന്ന് വ്യക്തമാക്കിയായിരുന്നു ആരാധകരെത്തിയത്. പരമ്പരയുടെ ക്ലൈമാക്‌സിനെക്കുറിച്ചാണോ പറയുന്നതെന്നായിരുന്നു ചിലരുടെ ചോദ്യം. മഹി അങ്കിള്‍ തിരിച്ച് വരുമോയെന്നായിരുന്നു ചിലര്‍ ചോദിച്ചത്. വാനമ്പാടി ക്ലൈമാക്‌സിലേക്ക് പോകേണ്ടെന്നും ആരാധകര്‍ പറയുന്നുണ്ട്. താരങ്ങളെയെല്ലാം ടാഗ് ചെയ്തായിരുന്നു ഈ കമന്റ് പോസ്റ്റ് ചെയ്തത്. ഇനിയങ്ങോട്ടുള്ള മുഹൂര്‍ത്തങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ആരാധകര്‍ പറയുന്നുണ്ട്.

തിരിച്ചുവരണം
മലയാളിയല്ലെങ്കിലും മികച്ച പിന്തുണയാണ് സായ് കിരണിന് ലഭിച്ചത്. വാനമ്പാടി അവസാനിച്ചാല്‍ അടുത്ത പരമ്പരയുമായെത്തണേയെന്നുള്ള അഭ്യര്‍ത്ഥനകളായിരുന്നു മറ്റ് ചിലര്‍ ഉന്നയിച്ചത്. സായ് കിരണിന്റെ പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. സുചിത്ര മോഹന്‍, ഉമ നായര്‍ തുടങ്ങിയവരും വാനമ്പാടി സീരിയലിനെക്കുറിച്ച് പറഞ്ഞ് എത്തിയിരുന്നു. പരമ്പര അവസാനിച്ചോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്ന മറുപടിയായിരുന്നു ഉമ നായര്‍ നല്‍കിയത്.


Click it and Unblock the Notifications