വാനമ്പാടി നായകന് പ്രിയപ്പെട്ടവര്‍! അമ്മയ്ക്കും സുഹൃത്തിനും ആശംസ അറിയിച്ച് താരം! പോസ്റ്റ് വൈറല്‍

പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് വാനമ്പാടി. ക്ലൈമാക്‌സിലേക്ക് കടന്നിരിക്കുകയാണ് പരമ്പര. ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ പ്രേക്ഷകര്‍ വാനമ്പാടിയെ ഹൃദയത്തിലേറ്റുകയായിരുന്നു. പരമ്പരയിലെ താരങ്ങള്‍ക്കെല്ലാം മികച്ച പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കുന്നത്. സായ് കിരണും സുചിത്ര നായരുമാണ് പരമ്പരയിലെ നായികനായകന്‍മാര്‍. സീരിയലുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്.

അന്യഭാഷാ താരമായിരുന്ന സായ് കിരണിന് ഗംഭീര സ്വീകരണമായിരുന്നു മലയാളത്തില്‍ നിന്നും ലഭിച്ചത്. അഭിനയം മാത്രമല്ല പാട്ടും തനിക്കും വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചിരുന്നു. അഭിനേതാവായി തുടരാനാണ് താല്‍പര്യമെന്നും സായ് പറഞ്ഞിരുന്നു. കൊയിലമ്മയെന്ന തെലുങ്ക് സീരിയലിന്റെ മലയാള പതിപ്പാണ് വാനമ്പാടി. കൊയിലമ്മയില്‍ നായകനായെത്തിയത് സായ് കിരണായിരുന്നു. ഇതിന് ശേഷമായാണ് മലയാളത്തിലേക്കും താരമെത്തിയത്.

ജീവിതത്തില്‍ തനിക്കേറെ പ്രിയപ്പെട്ടവര്‍ക്ക് ആശംസ അറിയിച്ചെത്തിയിരിക്കുകയാണ് സായ് കിരണ്‍ ഇപ്പോള്‍. അമ്മയ്ക്കും തനിക്കേറെ പ്രിയപ്പെട്ടവരിലൊരാളായ രമ്യ കൃഷ്ണനുമാണ് സായ് കിരണ്‍ ആശംസ നേര്‍ന്നിട്ടുള്ളത്. എന്റെ ജീവിതത്തിലെ പ്രധാന വനിതകളായ അമ്മയ്ക്കും പ്രിയ സുഹൃത്തിനും ആശംസ നേരുന്നുവെന്നായിരുന്നു താരം കുറിച്ചത്.

Sai Kiran

രണ്ടുപേരുടേയും ഫോട്ടോ ചേര്‍ത്ത് വെച്ചായിരുന്നു സായ് കിരണ്‍ ആശംസ നേര്‍ന്നത്. അമ്മയ്ക്കും ലേഡി സൂപ്പര്‍ സ്റ്റാറിനും ആശംസ നേരുന്നുവെന്നായിരുന്നു ഉമ നായര്‍ കമന്റ് ചെയ്തത്. സായ്ക്ക് പ്രിയപ്പെട്ടവര്‍ക്ക് ഞങ്ങളും ആശംസ നേരുന്നുവെന്നായിരുന്നു ആരാധകരും പറഞ്ഞത്.

വാനമ്പാടി അവസാനിക്കാന്‍ പോവുകയാണെന്നും കേരളത്തിലെ പ്രേക്ഷകരെ മിസ്സ് ചെയ്യുന്നതില്‍ സങ്കടമുണ്ടെന്നും പറഞ്ഞായിരുന്നു നേരത്തെ സായ് കിരണ്‍ എത്തിയത്. കേരളത്തേയും മലയാളികളേയും തനിക്കൊരിക്കലും മറക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. വൈകാതെ തന്നെ മലയാളത്തിലേക്ക് താന്‍ തിരിച്ചെത്തുമെന്നായിരുന്നു താരവും പറഞ്ഞത്. പരമ്പരയെക്കുറിച്ചും ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ചും പറഞ്ഞ് സായ് കിരണ്‍ എത്താറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X