മനോഹരമായ യാത്ര അവസാനിച്ചു, വാനമ്പാടിയെ സ്വീകരിച്ചവര്‍ക്ക് ഹൃദയം കൊണ്ട് നന്ദി പറഞ്ഞ് സായ് കിരണ്‍!
വാനമ്പാടി അവസാനിച്ചതിന്റെ സങ്കടത്തിലാണ് ആരാധകരും പ്രേക്ഷകരും. മൂന്നര വര്‍ഷത്തിന് ശേഷമായാണ് സീരിയല്‍ അവസാനിച്ചത്. ഇത്തരത്തിലൊരു അവസാനമായിരുന്നില്ല തങ്ങള്‍ പ്രതീക്ഷിച്ചതെന്നായിരുന്നു ഒരുവിഭാഗം പ്രേക്ഷകര്‍ പറഞ്ഞത്. മറുവിഭാഗമാവട്ടെ മികച്ച ക്ലൈമാക്‌സായിരുന്നുവെന്നും പപ്പിയുടെ അവസ്ഥയ്ക്ക് അനുയോജ്യമായത് തന്നെയാണെന്നുമായിരുന്നു പറഞ്ഞത്. സായ് കിരണും സുചിത്ര നായരുമായിരുന്നു പരമ്പരയിലെ പ്രധാന താരങ്ങള്‍. ഇവരുടെ കെമിസ്ട്രിക്ക് ഗംഭീര കൈയ്യടിയായിരുന്നു ലഭിച്ചത്.
പരമ്പര അവസാനിച്ചതിന് പിന്നാലെയായാണ് നന്ദി പറഞ്ഞ് താരങ്ങളെത്തിയത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു താരങ്ങള്‍ നന്ദി രേഖപ്പെടുത്തിയത്. പരമ്പരയ്ക്ക് മുന്നിലും പിന്നിലുമായി അണിനിരന്നവരോടെല്ലാം നന്ദി പറയുന്നുവെന്നായിരുന്നു സായ് കിരണ്‍ പറഞ്ഞത്. ഇതാദ്യമായാണ് ഒരു സീരിയല്‍ അവസാനിക്കുമ്പോള്‍ സങ്കടം തോന്നുന്നതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്.
കൊയിലമ്മയെന്ന തെലുങ്ക് പതിപ്പില്‍ അഭിനയിച്ചതിന് ശേഷമായാണ് മലയാളത്തിലേക്ക് ക്ഷണം ലഭിച്ചതെന്നായിരുന്നു സായ് കിരണ്‍ പറഞ്ഞത്. പതിവില്‍ നിന്നും വ്യത്യസ്തമായി സംഗീത പശ്ചാത്തലത്തിലാണ് വാനമ്പാടി ഒരുക്കിയത്. തെലുങ്ക് പതിപ്പിലും നിരവധി ഗാനങ്ങളുണ്ടായിരുന്നുവെന്നും ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചതെന്നുമായിരുന്നു താരം പറഞ്ഞത്. കേരളത്തിലെ പ്രേക്ഷകരുടെ പിന്തുണ മറക്കാനാവില്ലെന്നും വൈകാതെ തന്നെ മലയാളത്തിലേക്ക് തിരിച്ചെത്തുമെന്നും താരം പറഞ്ഞിരുന്നു.

മലയാളികളുടെ പിന്തുണ തന്നെ അതിശയിപ്പിച്ചുവെന്നും പി സുശീലയുടെ കൊച്ചുമകനാണെന്നറിഞ്ഞപ്പോള്‍ സ്‌നേഹം കൂടിയെന്നും സായ് കിരണ്‍ പറഞ്ഞിരുന്നു. കൂടെ അഭിനയിച്ച ഗൗരി കൃഷ്ണയുമായുള്ള സൗഹൃദത്തെക്കുറിച്ചും താരം വാചാലനായിരുന്നു. വാനമ്പാടിയുടെ ക്ലൈമാക്‌സ് ഇങ്ങനെയായതിനെക്കുറിച്ച് നിരവധി പേരാണ് ചോദ്യങ്ങള്‍ ഉന്നയിച്ചത്. പപ്പി തിരിച്ച് വരണമായിരുന്നുവെന്നും രുക്മിണിക്ക് മാനസാന്തരം ആവാമെന്നുമൊക്കെയായിരുന്നു പലരും പറഞ്ഞത്.
പരമ്പരയുടെ സ്രഷ്ടാക്കള്‍ക്ക് ഇങ്ങനെ അവസാനിപ്പിക്കാനായിരുന്നു താല്‍പര്യം. ജീവിതത്തോട് അടുത്ത് നില്‍ക്കുന്ന അവസാനമാണ് അവര്‍ കാണിച്ചതെന്നായിരുന്നു സായ് കിരണ്‍ പറഞ്ഞത്. അതുവരെ കണ്ടിരുന്ന നായികയെ കാണാത്തതിലുള്ള നിരാശയായിരുന്നു പലരും പങ്കുവെച്ചത്. പത്മിനിയെ കാണിക്കാമായിരുന്നുവെന്നും വല്ലാതെ നിരാശപ്പെടുത്തിയ ക്ലൈമാക്‌സായിപ്പോയെന്നുമൊക്കെയായിരുന്നു ആരാധകര്‍ പറഞ്ഞത്. സീരിയല്‍ അവസാനിച്ചുവെങ്കിലും ആരാധകര്‍ ഇപ്പോഴും ചര്‍ച്ചകളിലാണ്.


Click it and Unblock the Notifications