വാനമ്പാടിയിലെ എല്ലാവരേയും മിസ്സ് ചെയ്യുന്നു, സങ്കടം പറഞ്ഞ് തംബുരു, മൗനരാഗം കിടുവാണെന്ന് ആരാധകര്‍

ടെലിവിഷന്‍ പ്രേക്ഷകര്‍ വിടാതെ കണ്ടിരുന്ന പരമ്പരകളിലൊന്നായിരുന്നു വാനമ്പാടി. ശ്രീമംഗലത്തെ മോഹന്റെ കുടുംബത്തിലെ അപ്രതീക്ഷിത സംഭവവികാസങ്ങളിലൂടെയായിരുന്നു സീരിയല്‍ മുന്നേറിയത്. പതിവ് ശൈലിയില്‍ നിന്നും വേറിട്ടായിരുന്നു സീരിയല്‍ സഞ്ചരിച്ചത്. മികച്ച പിന്തുണയും സ്വീകാര്യതയുമായിരുന്നു വാനമ്പാടിക്ക് ലഭിച്ചത്. വാനമ്പാടിയിലൂടെ നിരവധി അഭിനേതാക്കളും പ്രേക്ഷക ഹൃദയത്തില്‍ ഇടം പിടിച്ചിരുന്നു. വാനമ്പാടി അവസാനിക്കാന്‍ പോവുകയാണെന്നറിഞ്ഞപ്പോള്‍ ആരാധകരെല്ലാം സങ്കടത്തിലായിരുന്നു. മലയാളിയല്ലെങ്കിലും പരമ്പരയിലെ നായകനായ സായ് കിരണിനേയും കേരളക്കര ഏറ്റെടുത്തിരുന്നു.

വാനമ്പാടിയെന്ന സീരിയലില്‍ തംബുരു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു ജെലീനസോന എത്തിയത്. തുടക്കത്തില്‍ നെഗറ്റീവായിരുന്ന കഥാപാത്രം പിന്നീട് പോസിറ്റീവായി മാറുകയായിരുന്നു. മമ്മിയെപ്പോലെ തന്നെയായിരുന്നു തംബുരുവും തുടക്കത്തില്‍ അനുവിനോട് പെരുമാറിയത്. അനുവിനെ ദ്രോഹിക്കുന്നുവെന്ന് കാരണത്താല്‍ തുടക്കത്തില്‍ നെഗറ്റീവ് പ്രതികരണങ്ങളായിരുന്നു താരത്തിന് ലഭിച്ചത്. കഥാഗതി മാറിയതോടെ തംബുരുവിനേയും ആരാധകര്‍ നെഞ്ചിലേറ്റുകയായിരുന്നു.

വാനമ്പാടിയുടെ ക്ലൈമാക്‌സ് കാണുമ്പോള്‍ താന്‍ ശ്രീമംഗലം വീട്ടിലുണ്ടായിരുന്നുവെന്ന സന്തോഷത്തെക്കുറിച്ച് പറഞ്ഞായിരുന്നു നേരത്തെ തംബുരു എത്തിയത്. വല്യമ്മയുടെ വേഷത്തിലെത്തിയ ഉമ നായരും താരത്തിനൊപ്പമുണ്ടായിരുന്നു. പരമ്പര അവസാനിച്ചതില്‍ എല്ലാവരും സങ്കടത്തിലായിരുന്നു. ഇപ്പോഴും വാനമ്പാടി ടീമിനെ മിസ്സ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞെത്തിയിരിക്കുകയാണ് തംബുരു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം ഇതേക്കുറിച്ച് പറഞ്ഞത്. ഇതിനകം തന്നെ കുറിപ്പും വീഡിയോയും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

Vanambadi

അച്ഛനും അമ്മയ്ക്കുമൊപ്പം നില്‍ക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളുമായിരുന്നു തംബുരു പോസ്റ്റ് ചെയ്തത്. എല്ലാവരേയും മിസ്സ് ചെയ്യുന്നുവെന്നായിരുന്നു താരം കുറിച്ചത്. മൂന്നര വര്‍ഷത്തിനൊടുവിലായാണ് വാനമ്പാടി അവസാനിച്ചത്. വാനമ്പാടി അവസാനിച്ചതിന് ശേഷം നാളുകള്‍ക്കിപ്പുറം മറ്റൊരു പരമ്പരയില്‍ മോഹനും മക്കളും ഒരുമിച്ചെത്തിയിരുന്നു. കേരളത്തിലേക്ക് വരികയാണെന്ന് സായ് കിരണ്‍ പറഞ്ഞപ്പോള്‍ ആരാധകരും അക്ഷമയിലായിരുന്നു.

Recommended Video

Pooja Jayaram Interview | FilmiBeat Malayalam

ഏഷ്യാനെറ്റിലെ തന്നെ മറ്റൊരു പരമ്പരയായ മൗനരാഗത്തിന് വേണ്ടിയായിരുന്നു മോഹനും മക്കളും എത്തിയിരുന്നു. കല്യാണിയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു മോഹനും മക്കളും എത്തിയത്. വിക്രമിന്റെ കസിനായാണ് തംബുരുവിന്റെ വരവ്. കല്യാണിയുടെ കുടുംബത്തിലുള്ളവരെ മര്യാദ പഛിപ്പിക്കാനുള്ള ശ്രമത്തിലാണ് തംബുരു. തുംബുരുവിന്റെ ഇത്തവണത്തെ വരവിനും ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X