വാനമ്പാടിയിലെ പത്മിനിയില്‍ നിന്നുള്ള മേക്കോവര്‍; മെലിഞ്ഞ് സുന്ദരിയായി സുചിത്ര നായരുടെ ചിത്രങ്ങൾ
ലോക്ഡൗണ്‍ കാലത്ത് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറ്റവുമധികം ചര്‍ച്ചയായ സീരിയലാണ് വാനമ്പാടി. സീരിയലിലെ ചെറുതും വലുതമായ ഓരോ കഥാപാത്രങ്ങളും ശ്രദ്ധേയമായിരുന്നു. നടി സുചിത്ര നായര്‍ അവതരിപ്പിച്ച പത്മിനി എന്ന വേഷവും ആരും മറക്കാന്‍ സാധ്യതയില്ല. പത്മിനിയിലൂടെ മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നായികമാരില്‍ ഒരാളാവാന്‍ സുചിത്രയ്ക്ക് സാധിച്ചു.
വാനമ്പാടി അവസാനിച്ചതോടെ പുതിയ സീരിയലുകളൊന്നും ഏറ്റെടുക്കുന്നില്ലെന്ന് പറയുകയാണ് സുചിത്ര. മാത്രമല്ല വീട്ടിലിരിക്കുന്ന സമയത്ത് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങളും തരംഗമാവാറുണ്ട്. ഏറ്റവും പുതിയതായി സുചിത്ര പോസ്റ്റ് ചെയ്ത ചിത്രം കണ്ട് അത്ഭുതപ്പെടുകയാണ് ആരാധകര്‍. അതിനുള്ള കാരണം നടി നേരത്തെ പറഞ്ഞിരുന്നു.

പത്മിനിയായി അഭിനയിച്ചപ്പോള്‍ നന്നായി തടിച്ചിരുന്ന സുചിത്രയുടെ മേക്കോവര്‍ ചിത്രമാണ് തരംഗമാവുന്നത്. മെലിഞ്ഞ് കൂടുതല്‍ സുന്ദരിയായി നില്‍ക്കുന്ന ചില ചിത്രങ്ങളായിരുന്നു ഇന്‍സ്റ്റാഗ്രാം പേജിലൂടെ നടി പുറത്ത് വിട്ടത്. സുചിത്രയില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത അത്രയും മാറ്റം സംഭവിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്. അതേ സമയം രണ്ട് മാസം മുന്‍പ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മെലിയാനുള്ള കാരണത്തെ കുറിച്ച് സുചിത്ര സൂചിപ്പിച്ചിരുന്നു.

'മെലിയണം എന്നാണ് ഇപ്പോഴത്തെ ആഗ്രഹം. പത്ത് കിലോ കുറയ്ക്കണം. ഇതിനോടകം നാല് കിലോ കുറച്ചു. വാമ്പാടിയില്‍ വെയിറ്റും വലിയ ശരീരപ്രകൃതവും ആവശ്യമായിരുന്നു. ആ കഥാപാത്രം പ്രേക്ഷകരുടെ മനസില്‍ അങ്ങനെയാണ്. എന്റെ പ്രായത്തെക്കാളും ഇരട്ടിപ്രായം അതില്‍ തോന്നിക്കുന്നുണ്ട്. നേരിട്ട് കാണുമ്പോള്‍ ഉള്ളതിനെക്കാള്‍ വണ്ണം ഫ്രെയിമില്‍ തോന്നിക്കും. ഡാന്‍സിന് വേണ്ടിയാണ് ഇപ്പോള്‍ മെലിയാന്‍ തീരുമാനിച്ചത്. വാനമ്പാടി ഷൂട്ട് കഴിഞ്ഞതോടെ ഡയറ്റ് തുടങ്ങി.

ഞാന്‍ തന്നെ ഒരു ഫുഡ് കണ്‍ട്രോള്‍ സ്‌റ്റൈല്‍ കണ്ടെത്തുകയായിരുന്നു. ഉച്ചയ്്ക്ക് മാത്രം നല്ല പോലെ ഭക്ഷണം കഴിക്കും. രാവിലെയും വൈകിട്ടും ജ്യൂസ്. മധുരം ഉപേക്ഷിച്ചു. പഴങ്ങള്‍ കൂടുതല്‍ കഴിക്കാന്‍ തുടങ്ങി. കുറച്ച് മെലിഞ്ഞ ശേഷം വര്‍ക്കൗട്ട് ചെയ്യാം എന്ന് കരുതുന്നു. ഏകദേശം ഒരു മാസമായി. ഒപ്പം പതിനാല് ദിവസത്തെ വ്രതവും തുടങ്ങി. അതിനാല്‍ നോണ്‍ വെജ് പൂര്‍ണമായും ഉപേക്ഷിച്ചു. രണ്ടും കൂടിയായപ്പോള്‍ നല്ല റിസള്‍ട്ട് കിട്ടുന്നുണ്ട്. എന്നുമാണ് നേരത്തെ ഒരു അഭിമുഖത്തില്‍ സുചിത്ര പറഞ്ഞത്.

വീണ്ടും നൃത്തത്തില്‍ സജീവമായതും തല്‍കാലം സീരിയലില്‍ നിന്ന് കുറച്ച് കാലം മാറി നില്‍ക്കാം എന്ന് തീരുമാനിച്ചതുമാണ് പുതിയ വിശേഷം. പത്മിനി എന്ന കഥാപാത്രത്തില്‍ നിന്ന് വളരെ വേഗം മറ്റൊരു കഥാപാത്രത്തിലേക്ക് പോവുക എന്നത് എനിക്ക് ഉള്‍കൊള്ളാന്‍ പ്രയാസമാണ്. അതാണ് തല്‍കാലം സീരിയല്‍ ചെയ്യുന്നില്ല എന്ന് തീരുമാനിക്കാന്‍ കാരണം. മാത്രമല്ല, പ്രേക്ഷകര്‍ക്കും അത് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടായിരിക്കും. എങ്കിലും സിനിമയില്‍ നിന്നും സീരിയലില്‍ നിന്നുമെല്ലാം അവസരങ്ങള്‍ വരുന്നുണ്ട്.
Recommended Video

സിനിമയ്ക്ക് വേണ്ടി സമീപിക്കുന്നവര്‍ പറയുന്നത് ഉടന്‍ സീരിയല്‍ ചെയ്യരുത് എന്നാണ്. അപ്പോള്‍ ഞാനും കരുതി, എങ്കില്‍ സിനിമയില്‍ ഒരു നല്ല കഥാപാത്രം അവതരിപ്പിച്ചിട്ട് പിന്നീട് ബാക്കി ആലോചിക്കാം എന്ന്. എന്തായാലും ഒന്നും പ്ലാന്‍ ചെയ്തിട്ടില്ല. എന്തായാലും തല്‍കാലം സീരിയല്‍ ചെയ്യുന്നില്ല എന്ന് ഉറപ്പിച്ചു. തമിഴില്‍ നിന്ന് ഖുശ്ബുവിന്റെ പ്രൊഡക്ഷനില്‍ ഓഫര്‍ വന്നിട്ടും സ്വീകരിച്ചില്ല. എല്ലാം സ്‌നേഹപൂര്‍വ്വം ഒഴിവാക്കുകയായിരുന്നു കേട്ടോ... എന്നും സുചിത്ര നായര്‍ പറയുന്നു.


Click it and Unblock the Notifications











