ഡിമാന്‍ഡ് അംഗീകരിക്കാനാവുന്നില്ല! വാനമ്പാടി നായികയുടെ വിവാഹം മുടങ്ങുന്നതിന് കാരണം ഇതോ?

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് സുചിത്ര നായര്‍. വാനമ്പാടി സീരിയലിലെ പത്മിനിയെന്ന പപ്പിയെ അവതരിപ്പിക്കുന്ന താരത്തെ പ്രേക്ഷകര്‍ അത്ര പെട്ടെന്ന് മറക്കാനിടയില്ല. പരമ്പര ക്ലൈമാക്‌സിലേക്ക് കടന്നിരിക്കുകയാണ്. ഉദ്വേഗഭരിതമായ ട്വിസ്റ്റുകളാണ് ഇനി വരാനിരിക്കുന്നതെന്നുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

ഇനിയുള്ള എപ്പിസോഡുകള്‍ വിടാതെ കാണണമെന്നായിരുന്നു നായകനായ സായ് കിരണ്‍ പറഞ്ഞത്. പരമ്പര പെട്ടെന്ന് അവസാനിപ്പിക്കാനുണ്ടായ കാര്യങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞും താരങ്ങളെത്തിയിരുന്നു.നായികയായെത്തുന്ന സുചിത്ര നായരുടെ വിശേഷങ്ങളെല്ലാം പെട്ടെന്ന്ന തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്.ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചുള്ള താരത്തിന്‍റെ അഭിപ്രായമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

പപ്പിയെക്കുറിച്ച്

പപ്പിയെക്കുറിച്ച്

പപ്പി നെഗറ്റീവ് കഥാപാത്രമാണെങ്കിലും ആള്‍ക്കാര്‍ തന്നോട് സ്‌നേഹത്തോടെയേ പെരുമാറിയിരുന്നുള്ളൂവെന്ന് താരം പറഞ്ഞിരുന്നു. ആളുകള്‍ ആദ്യം വന്ന് സംസാരിക്കുന്നത് തന്നോടാണ്, പിന്നീടാണ് മറ്റ് താരങ്ങളുടെ അടുത്തേക്ക് പോവാറുള്ളത്. മകളുടെ ദാമ്പത്യ ജീവിതത്തില്‍ മാതാപിതാക്കള്‍ ഇടപെടുന്നതും പിന്നീടങ്ങോട്ടുണ്ടാവുന്ന സംഭവവികാസങ്ങളുമൊക്കെയാണ് വാനമ്പാടിയെ നയിക്കുന്നത്. തുടക്കത്തില്‍ നെഗറ്റീവ് ടച്ചുണ്ടായിരുന്ന കഥാപാത്രം പോസിറ്റീവ് ഇമേജിലേക്ക് വഴിമാറിയിരിക്കുകയാണ് ഇപ്പോള്‍.

നൃത്തത്തിലും

നൃത്തത്തിലും

അഭിനയത്തിന് പുറമെ നൃത്തത്തിലും സജീവമാണ് സുചിത്ര നായര്‍. നൃത്തമാണ് തന്റെ ആദ്യത്തെ പ്രണയമെന്ന് താരം പറയുന്നു. ജീവിതത്തില്‍ ഇതുവരെ പ്രണയമുണ്ടായിട്ടില്ലെന്ന് പറയുന്ന ആളല്ല താന്‍, പ്രണയിച്ചിട്ടുണ്ട്. ആദ്യ പ്രണയം നൃത്തത്തോടായിരുന്നു. പ്രണയത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഇടയ്ക്ക് വീട്ടില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. വിവാഹ ആലോചനകള്‍ നടക്കുന്നുണ്ടെന്നും പറ്റിയൊരാളെ ലഭിച്ചാല്‍ വിവാഹം അധികം വൈകില്ലെന്നും താരം പറഞ്ഞിരുന്നു.

വിവാഹത്തെക്കുറിച്ച്

വിവാഹത്തെക്കുറിച്ച്

തന്നെ അറിയുന്ന, മനസ്സിലാക്കുന്ന, കലാജീവിതത്തിന് പിന്തുണ നല്‍കുന്ന ഒരാളെ ജീവിതപങ്കാളിയായി ലഭിക്കാനായാണ് ആഗ്രഹിക്കുന്നത്. വിവാഹ ആലോചനകള്‍ വരുന്നുണ്ട്. വരുന്നവരുടെ ഡിമാന്‍ഡുകള്‍ അംഗീകരിക്കാന്‍ പറ്റാത്തതിന്റ് പ്രശ്‌നമുണ്ട്. അക്കാരണത്താലാണ് പല ആലോചനകളും മുടങ്ങുന്നതെന്നും സുചിത്ര പറയുന്നു. മിനിസ്‌ക്രീനില്‍ മാത്രമല്ല സിനിമയില്‍ അഭിനയിക്കാനും ഏറെയിഷ്ടമുണ്ട്. അത്തരത്തിലുള്ള ചില അവസരങ്ങളും ലഭിക്കുന്നുണ്ട്.

 സീരിയല്‍ ക്ലൈമാക്സിലേക്ക്

സീരിയല്‍ ക്ലൈമാക്സിലേക്ക്

വാനമ്പാടി സീരിയല്‍ അവസാനിക്കാന്‍ പോവുകയാണെന്നറിഞ്ഞതോടെ ആരാധകരും സങ്കടത്തിലാണ്. 5 ദിവസം കൊണ്ട് പരമ്പര അവസാനിക്കുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ശുഭകരമായ അവസാനമല്ല പരമ്പരയുടേതെന്ന് സുചിത്ര വ്യക്തമാക്കിയിരുന്നു. ക്ലൈമാക്‌സ് എങ്ങനെയായിരിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകളുമായും ആരാധകരെത്തിയിരുന്നു.

ഭാവികാര്യങ്ങള്‍

ഭാവികാര്യങ്ങള്‍

ഭാവിയില്‍ കാര്യങ്ങളെല്ലാം ഒന്നുസെറ്റായിട്ട് നല്ല ഡാൻസ് സ്‌കൂൾ സ്‌റ്റാർട്ട് ചെയ്യണം. ഇൻസ്‌റ്റിറ്റ്യൂട്ട് പോലെ. അഭിനയത്തിന്റെ കാര്യം പറഞ്ഞാൽ സീരിയലിൽ വലുതായിട്ട് കോൺസൻട്രേറ്റ് ചെയ്യുന്നില്ല. ജീവിതം വല്ലാണ്ടാവുകയാണ്. നമ്മുടെ ലൈഫൊക്കെ ഒന്നുമില്ലാതാവുകയാണ്. സിനിമകൾ നല്ലത് ഏതെങ്കിലും വരുവാണെങ്കിൽ സെലക്‌ടീവ് ആയിട്ട് ചെയ്യുമെന്നും സുചിത്ര മുന്‍പ് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X