വിശദീകരണം നല്‍കി നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കരുത്, സുചിത്രാ നായരുടെ പോസ്റ്റ് വൈറല്‍

By Midhun Raj

വാനമ്പാടി സീരിയലിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് സുചിത്രാ നായര്‍. വാനമ്പാടിയിലെ കഥാപാത്രം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. ജനപ്രിയ പരമ്പരയില്‍ പത്മിനി എന്ന കഥാപാത്രത്തെയാണ് സുചിത്രാ നായര്‍ അവതരിപ്പിച്ചിരുന്നത്. മൂന്നര വര്‍ഷത്തിലധികമുളള സംപ്രേക്ഷണത്തിനൊടുവില്‍ അടുത്തിടെയാണ് വാനമ്പാടി അവസാനിച്ചത്. തുടക്കം മുതല്‍ അവസാനം വരെ മികച്ച റേറ്റിംഗോടെയാണ് പരമ്പര ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്നത്.

sucithra nair

പിന്നണി ഗായകന്‍ മോഹന്‍കുമാറിന്റെ ഭാര്യയും തംബുരുവിന്റെ അമ്മയുമായ പദ്മിനിയായി മിന്നും പ്രകടനമാണ് സുചിത്ര കാഴ്ചവെച്ചിരുന്നത്. അതേസമയം സീരിയല്‍ തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് സുചിത്രാ നായര്‍. നടിയുടെതായി വരാറുളള മിക്ക പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇത്തവണ തന്റെ പുത്തന്‍ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു സുചിത്രാ നായരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വന്നത്.

വിശദീകരണം നല്‍കി നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്നും കേള്‍വിക്കാര്‍ അവര്‍ക്ക് ആവശ്യമുളളത് മാത്രമേ കേള്‍ക്കുകയുളളു എന്നും സെല്‍ഫ് റെസ്‌പേക്ടോടെ നല്ല കാര്യങ്ങള്‍ ചെയ്യുകയും ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും ചെയ്യു എന്ന് സുചിത്ര കുറിച്ചിരിക്കുന്നു. വിവാഹത്തെ കുറിച്ച് മുന്‍പ് ചോദിച്ചപ്പോള്‍ ആലോചനകള്‍ വന്നുകൊണ്ടിരിക്കുന്നു എന്നായിരുന്നു നടിയുടെ മറുപടി. ആലോചനകള്‍ വരുന്നുണ്ട്. പലപ്പോഴായി ചില പ്രണയങ്ങളൊക്കെ സംഭവിച്ചിട്ടുണ്ട്.

ഒന്ന് രണ്ടെണ്ണം ഗൗരവ്വത്തിലായിരുന്നു. പക്ഷേ വിജയിച്ചില്ല. ജാതക പ്രകാരം ഇപ്പോള്‍ വിവാഹത്തിന്റെ സമയം ആണെന്ന് വീട്ടില്‍ പറയുന്നുണ്ട്. പക്ഷേ നല്ല ഒന്ന് രണ്ട് സിനിമകള്‍ ചെയ്തിട്ട് പിന്നീട് സെറ്റില്‍ ആകുന്നതാകും നല്ലത് എന്നാണ് എന്റെ ആഗ്രഹമെന്നും സുചിത്ര പറഞ്ഞിരുന്നു. ബാലതാരമായി സീരിയല്‍ രംഗത്തേക്ക് എത്തിയ താരമാണ് സുചിത്ര നായര്‍. ദേവി ആയിട്ടായിരുന്നു തുടക്കം.

ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് കൃഷ്ണ കൃപാ സാഗരത്തിലേക്കും ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത വലയത്തിലേക്കും താന്‍ എത്തിയതെന്ന് നടി മുന്‍പ് തുറന്നുപറഞ്ഞിരുന്നു. ഞാന്‍ ജനിച്ച് വളര്‍ന്നത് തിരുവനന്തപുരത്താണ്. അച്ഛന്‍ വിക്രമന്‍ നായര്‍ക്കും ചേട്ടന്‍ സൂരജിനും ബിസിനസ് ആണ്. അമ്മ പ്രസന്ന ഹൗസ് വൈഫ്, മുന്‍പ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ സുചിത്രാ നായര്‍ പറഞ്ഞ കാര്യങ്ങളാണിവ.

Read more about: serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X