സീരിയല്‍ നായികമാരെല്ലാം ഒത്തു കൂടിയപ്പോള്‍! ഇത്തവണത്തെ ഓണാഘോഷം കളറാക്കി മിനിസ്‌ക്രീന്‍ താരങ്ങള്‍
കഴിഞ്ഞ രണ്ട് വര്‍ഷവും കേരളത്തില്‍ പ്രളയം വന്നതോടെ ഓണാഘോഷം ഇല്ലായിരുന്നു. ഈ വര്‍ഷം മഴ വേഗം പെയ്ത് പോയെങ്കിലും ഓണക്കാലത്ത് പുറത്തിറങ്ങാന്‍ പറ്റാത്തത് പോലെ കൊറോണ വന്നു. ഇത്തവണയും വീടിനുള്ളില്‍ നിന്നുള്ള ആഘോഷങ്ങള്‍ക്ക് മാത്രമേ അനുമതിയുള്ളു. പ്രതിസന്ധികള്‍ക്കിടയിലും ഓണത്തെ വരവേല്‍ക്കാന്‍ കേരളം ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ്.
ടെലിവിഷനില്‍ ഓണത്തിന് പുത്തന്‍ പരിപാടികളുടെ ദൃശ്യവിസ്മയമാണ് ഒരുക്കിയിരിക്കുന്നത്. സിനിമാ താരങ്ങളും സീരിയല്‍ താരങ്ങളുമെല്ലാം പലവിധ ഓണ പരിപാടികളുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. അതിന് മുന്‍പ് സീരിയല്‍ താരങ്ങളെല്ലാം ഓണം ആഘോഷിക്കുന്ന ചിത്രങ്ങളെല്ലാം പുറത്ത് വിട്ടിരിക്കുകയാണ്. സീരിയലുകളുടെയും മറ്റ് പരമ്പരകളുടെയും ലൊക്കേഷനില്‍ നിന്നായിരുന്നു ഇക്കൊല്ലത്തെ ഓണം.

ഫളവേഴ്‌സ്, മഴവില്‍ മനോരമ, ഏഷ്യാനെറ്റ്, തുടങ്ങി മലയാളത്തിലെ മുന്‍നിര ചാനലുകളെല്ലാം ഓണത്തിന് താരങ്ങളെ വെച്ച് പ്രത്യേക പരിപാടികള്‍ ഒരുക്കുന്നുണ്ട്. എല്ലാ ചാനലുകളും അവരുടെ സീരിയലുകളില്‍ അഭിനയിക്കുന്ന താരങ്ങളെ വെച്ചാണ് കൂടുതലും പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്. മഴവില്‍ മനോരമയിലെ ഹിറ്റ് പരമ്പരകളായ തട്ടീം മുട്ടീം, മറിമായം എന്നിങ്ങനെ രണ്ട് കൂട്ടരും ചേര്‍ന്നാണ് മോശമില്ലാത്ത രീതിയില്‍ ഇത്തവണ ഓണാഘോഷം നടത്തിയിരിക്കുന്നത്.
Recommended Video
നടി മഞ്ജു പിള്ളയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോസ് പുറത്ത് വിട്ടത്. അതുപോലെ സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന കീര്‍ത്തിക ദീപം, നീയും ഞാനും, സുമംഗലിഭഃവ, ചെമ്പരത്തി, പൂക്കാലം വരവായി എന്നിങ്ങനെയുള്ള സീരിയലുകളിലെ നായിക, നായകന്മാരെല്ലാം ഒത്തുചേര്‍ന്നിട്ടായിരുന്നു ഇക്കൊല്ലത്തെ ഓണാഘോഷം നടത്തിയിരിക്കുന്നത്. നടന്‍ ഷിജുവാണ് ഫോട്ടോസ് പുറത്ത് വിട്ടത്.

അതുപോലെ കസ്തൂരിമാന്‍, കുടുംബവിളക്ക്, വാനമ്പാടി, സീത കല്യാണം, എന്നിങ്ങനെയുള്ള സീരിയലുകളിലെ താരങ്ങള്‍ ഒത്തുകൂടി ഏഷ്യാനെറ്റിലും ഓണാഘോഷം നടത്തി. സോഷ്യല്‍ മീഡിയ നിറയെ ഓണാഘോഷത്തിന്റെ ചിത്രങ്ങള്‍ വന്ന് നിറഞ്ഞിരിക്കുകയാണ്. ഇനി തിരുവോണദിനത്തില്‍ പല സമയങ്ങളിലായി ഇവരുടെ ആഘോഷങ്ങള്‍ പ്രേക്ഷകരിലേക്കും എത്തും.
കൊറോണ പ്രതിസന്ധികള്‍ക്കിടയിലും ഓണത്തിന്റെ പ്രൗഢീ ഒട്ടും കുറക്കാതെ തന്നെയാണ് ടെലിവിഷന്‍ താരങ്ങളുടെ ആഘോഷം നടന്നതെന്ന് ചിത്രങ്ങളില്‍ നിന്നും വ്യക്തമാവുന്നുണ്ട്. താരങ്ങെല്ലാവരും സെറ്റുമുണ്ടും മുല്ലപൂവൊക്കെ ചൂടിയായിരുന്നു എത്തിയത്. ലോക്ഡൌൺ പ്രഖ്യാപിച്ചതിന് ശേഷം മാസങ്ങളോളം സീരിയലുകളുടെ ചിത്രീകരണം നിർത്തി വെച്ചിരുന്നു. ജൂലൈ ആദ്യമായിരുന്നു വീണ്ടും ചിത്രീകരണം തുടങ്ങിയത്. ഇപ്പോൾ എല്ലാ സീരിയലുകളും സജീവമായി സംപ്രേക്ഷണം തുടരുകയാണ്.


Click it and Unblock the Notifications