വാനമ്പാടിക്ക് ശേഷം ഇന്ദുലേഖ, പ്രേക്ഷകർക്ക് ഗൗരിയെ പരിചയപ്പെടുത്തി ഉമ നയാർ

മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ പരമ്പരയായിരുന്നു വാനമ്പാടി. ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്ത് സീരിയലിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി എഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്ത പരമ്പര ഈ അടുത്തയിടക്കായിരുന്നു അവസാനിച്ചത്. ഈ മൂന്ന് വർഷം കൊണ്ട് വാനമ്പാടിയിലെ താരങ്ങളും പ്രേക്ഷകരുടെ പ്രിയങ്കരായി മാറുകയായിരുന്നു. പ്രേക്ഷകർ ഏറെ വേദനയോടെയാണ് വാനമ്പാടിയിലെ പ്രിയ താരങ്ങളെ യാത്രയാക്കിയത്.

uma nair

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ഇവർ. പരമ്പര അവസാനിച്ചിട്ടും തങ്ങളുടെ പുതിയ വിശേഷം പങ്കുവെച്ച് താരങ്ങൾ ആരാധകർക്കിടയിൽ പ്രത്യക്ഷപ്പെടാറുണ്ട്. വനമ്പാടി പരമ്പരയിലെ പ്രേക്ഷകരുടെ പ്രിയതാരങ്ങളിലൊരാളാണ് നിർമ്മലേട്ടത്തി എന്ന ഉമ നായർ. ചന്ദ്രേട്ടനും നിർമ്മലേട്ടത്തിയും ഇന്ന് മലയാളി സീരിയൽ പ്രേക്ഷകരുടെ കുടുംബത്തിലെ അംഗമാണ്. വീണ്ടും ഇരുവരും ഒന്നിച്ചെത്തുന്ന പരമ്പരാണ് ഇന്ദുലേഖ

ഇപ്പോഴിത സൂര്യ ടിവിയിൽ സം പ്രേക്ഷണം ചെയ്യുന്ന പരമ്പരയുടെ വിശേഷം പങ്കുവെച്ച് ഉമ നായർ. ഇന്ദുലേഖയില്‍ മഹാദേവനും ഗൗരിയുമായിട്ടാണ് ഇരുവരും എത്തുന്നത്. ഇതുവരെ നൽകിയ അനുഗ്രഹവും സ്നേഹവും ഇനിയും വേണം, ചന്ദ്രനും നിർമലയും ഇനി മഹാദേവനും ഗൗരിയുമായി സൂര്യ ടീവി ഒരുക്കുന്ന ഇന്ദുലേഖയിലൂടെ നിങ്ങള്‍ക്ക് മുന്നിലേക്കെത്തുന്നു, കൂടെ നില്‍ക്കണമെന്നുമായിരുന്നു ഉമ നായര്‍ പറയുന്നു. വനമ്പാടിയുടെ അവസാനത്തോടെ തന്നെ പുതിയ പരമ്പകയെ കുറിച്ച് ഉമ നായർ വെളിപ്പെടുത്തിയിരുന്നു. അന്ന് ഇന്ദുലേഖയിൽ നിന്നുളള ലൊക്കേഷൻ ചിത്രം പങ്കുവെച്ച് കൊണ്ടാണ് പുതിയ പരമ്പരയെ കുറിച്ച് പറഞ്ഞത്.

Recommended Video

Actress saranya sasi back to life after surgeries

ഇതെന്തിനാ ഈ കൈ കൂപ്പൽ എന്നാണല്ലേ, ഒരു പുതിയ വിശേഷം ഉണ്ട്. അതിന് പ്രിയപ്പെട്ടവർ ഇന്ന് ഇതുവരെ നൽകിയ അനുഗ്രഹവും സ്നേഹവും ഇനിയും വേണം. ചന്ദ്രനും നിർമലയും ഇനി മഹാദേവനും ഗൗരിയുമായി സൂര്യ ടീവി ഒരുക്കുന്ന ഇന്ദുലേഖയിലൂടെ ഞങ്ങളും അനുജൻമാരും ഇനി നിങ്ങളുടെ സ്നേഹത്തിനായി കാത്തിരിക്കുന്നുവെന്നായിരുന്നു ഉമ നായര്‍ കുറിച്ചത്. നടിയും അവതാരകയുമായ മാളവിക കൃഷ്ണദാസും അവതാരകനും നടനുമായ അമീനും പരമ്പയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . അമീന്റെ ചേച്ചിയമ്മ ആയിട്ടാണ് ഉമ നായർ എത്തുന്നത്. കൂടാതെ നടൻ രൺജി പണിക്കരും ഇന്ദുലേഖലയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. താരത്തിന്റെ ആദ്യ സീരിയലാണ് ഇത്. ഒക്ടോബർ 5 മുതൽ പരമ്പരയിടെ സംപ്രേക്ഷണം ആരംഭിച്ചിട്ടുണ്ട്.

Read more about: uma nair serial tv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X