നല്ലതൊന്നും പറയാൻ ഇല്ലാത്തത് കൊണ്ടാണ് മാറി നിന്നത്; പുതിയ സന്തോഷം പങ്കുവെച്ച് വാനമ്പാടിയിലെ നിർമ്മല
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായിരുന്നു വാനമ്പാടി. 2017 ജനുവരി 30 ന് ആയിരുന്നു പരമ്പര ആരംഭിച്ചത്. ബംഗാളി സീരിയൽ പട്ടോൾ കുമാർ ഗാൻവാലയുടെ ഔദ്യോഗിക റീമേക്കാണ് സീരിയൽ. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ വാനമ്പാടി 2020 സെപ്റ്റംബർ 18 ന് അവസാനിക്കുകയായിരുന്നു. സൂപ്പർ ഹിറ്റ് സീരിയൽ സാന്ത്വനത്തിന്റെ സംവിധായകനാണ് വാനമ്പാടിയും ഒരുക്കിയത്. നടി ചിപ്പി രഞ്ജിത്താണ് സീരിയൽ നിർമ്മിച്ചത്. പരമ്പര അവസാനിച്ചിട്ടും ഇന്നും മോഹൻ കുമാറും അനുമോളും പത്മിനിയും തമ്പുരുമോളും നിർമ്മലേട്ടത്തിയുമൊക്കെ പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്.

വാനമ്പാടിയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഉമ നായർ. നിർമ്മല എന്ന കഥപാത്രത്തെയാണ് നട സീരിയലിൽ അവതരിപ്പിച്ചത്. യഥാർത്ഥ പേരിനെക്കാളും നിർമ്മല എന്ന പേരിലാണ് നടി അറിയപ്പെടുന്നത്. വാനമ്പാടിക്ക് ശേഷം ഇന്ദുലേഖ എന്ന സീരിയലാണ് നടി അഭിനയിച്ചത്
കളപ്പുരക്കൽ ഗൗരിലക്ഷ്മി എന്ന ശക്തമായ ഒരു കഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചത്. സൂര്യ ടിവിയിൽ ആയിരുന്നു ഈ പരമ്പര സംപ്രേക്ഷണം ചെയ്തത്. ഇത് കൂടാതെ , രാക്കുയിൽ , പൂക്കാലം വരവായി എന്നീ പരമ്പരയിലും പ്രധാനപ്പെട്ട കഥാപാത്രങ്ങളെ നടി അവതരിപ്പിച്ചിരുന്നു. ഇപ്പോഴിത പുതിയ വിശേഷവുമായി എത്തിയിരിക്കുകയാണ് ഉമ നായർ.
കുറച്ചു നാളുകളായി നിങ്ങളുടെ ഇടയിൽ നിന്നും മാറി നിൽക്കുന്നു. നല്ലതൊന്നും പറയാൻ ഇല്ലായിരുന്നതുകൊണ് .മാറി നിന്നതെന്ന് പറഞ്ഞ് കൊണ്ടാണ് നടി വിശേഷം പങ്കവെച്ചത്. ഉമയുടെ വാക്കുകൾ..."എല്ലാവർക്കും സുഖം എന്ന് കരുതുന്നു.. കുറെ നാളുകൾ ആയി നിങ്ങളുടെ ഇടയിൽ നിന്നും മാറി നിൽക്കുന്നു നല്ലതൊന്നും പറയാൻ ഇല്ലായിരുന്നതുകൊണ്ടാണേ..... വീണ്ടും കളിവീട് എന്ന പരമ്പരയുമായി സൂര്യ ടി വി യിലേക്ക്... അപ്പോൾ തുടങ്ങാം അല്ലെ... വരില്ലേ കാണാൻ.. സോഷ്യൽ മീഡിയയിൽ കുറിച്ചു. ഒപ്പം അഭിനയിക്കുന്ന താരങ്ങളുടെ ചിത്രവും ഉമ കുറിപ്പിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട് .
കസ്തൂരിമാൻ ഫെയിം റെബേക്ക സന്തോഷും നീലക്കുയിൽ താരം നിതിൻ ജെക്ക് ജോസഫുമാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. . ശ്രീലത നമ്പൂതിരി, ടോണി, കൃഷ്ണ പ്രഭ, വിജയലക്ഷ്മി, തുടങ്ങിയവരും പരമ്പരയിൽ എത്തുന്നുണ്ട്. പുതിയ പരമ്പരയുടെ പരസ്യവും മറ്റും സോഷ്യൽ മീഡിയയിലും ചാനലിലും പ്രത്യക്ഷപ്പെടാറുണ്ട്. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഉമയ്ക്ക് എല്ലാവിധ ആശംസയും ആരാധകർ നേരുന്നുണ്ട്. കൂടാതെ ഇന്ദുലഖ സീരിയലിനെ കുറിച്ചും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. ഇന്ദു ലേഖ എന്താണ് തുടങ്ങാത്തത് എന്താണ് ഒരു പ്രേക്ഷക ചോദിക്കുന്നത്. അത് കഴിഞ്ഞുവെന്നായിരുന്നു മറുപടി. എല്ലാവരേയും കിട്ടിയപ്പോൾ ഞങ്ങളെ മറന്നേ എന്നും ചോദിക്കുന്നുണ്ട്. '' മറക്കാനോ അതുകൊണ്ടല്ലേ വിശേഷം വന്നപ്പോൾ ആദ്യം പ്രിയപ്പെട്ടവരിലേയ്ക്ക് എത്തിയതെന്നാണ് നടി മറുപടി നൽകിയത്. അറിഞ്ഞതിൽ വളര സന്തോഷമെന്നും കുറേ നാളുകളായി ഒരു വിവരവും ഇല്ലല്ലോ എന്ന് വിചാരിച്ച് ഇരിക്കുകയായിരുന്നു എന്നും ഒരു ആരാധകർ പറയുന്നുണ്ട്. വെയിറ്റിംഗ് ആണെന്നാണ് പ്രേക്ഷകർ പറയുന്നത്
സോഷ്യൽ മീഡിയയിൽ സജീവമാണ് ഉമ നായർ. തന്റെ സീരിയൽ വിശേഷങ്ങളും സന്തോഷങ്ങളും പങ്കുവെച്ച് താരം എത്താറുണ്ട്. ഫോട്ടോഷൂട്ടും പോസ്റ്റ് ചെയ്യാറുണ്ട. ഇതെല്ലാം പ്രേക്ഷകരുടെ ഇടയിൽ വൈറലുമാണ്.,


Click it and Unblock the Notifications