വാനമ്പാടി അനുഭവത്തെക്കുറിച്ച് പറഞ്ഞ് ഉമ നായര്‍! വാക്കുകള്‍ കൊണ്ട് തീരുന്നതല്ല, കുറിപ്പ് വൈറല്‍

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ പരമ്പരയായ വാനമ്പാടി അവസാനിച്ചിരിക്കുകയാണ്. മൂന്നര വര്‍ഷത്തെ ജൈത്രയാത്രയ്‌ക്കൊടുവിലായാണ് സീരിയല്‍ അവസാനിച്ചത്. നിര്‍മ്മല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു ഉമ നായരും വാനമ്പാടി സംഘത്തിനൊപ്പം ചേര്‍ന്നത്. മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു താരത്തിനും ലഭിച്ചത്. നിമ്മിയും ചന്ദ്രേട്ടനും ചേര്‍ന്നുള്ള കെമിസ്ട്രിക്ക് ഗംഭീരമായിരുന്നു. വാനമ്പാടിക്ക് ശേഷം അടുത്ത പരമ്പരയിലും തങ്ങള്‍ ഒന്നിക്കുന്നുണ്ടെന്ന് പറഞ്ഞും താരമെത്തിയിരുന്നു.

വാനമ്പാടി തീര്‍ന്നതിന് പിന്നാലെയായാണ് അനുഭവം പങ്കുവെച്ച് ഉമ നായര്‍ എത്തിയത്. പ്രിയ സുഹൃത്ത് ശബരീനാഥിന്റെ വിയോഗവും വാനമ്പാടി അവസാനിച്ചതുമൊക്കെയായി ശരിക്കും ദു:ഖവെള്ളിയായിരുന്നുവെന്ന് താരം പറയുന്നു. സീരിയലിലേയും വ്യക്തി ജീവിതത്തിലേയും വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും താരമെത്താറുണ്ട്. അവസാനത്തെ എപ്പിസോഡ് കണ്ടതിനെക്കുറിച്ചും താരം പറഞ്ഞിരുന്നു. തംബുരുവിനൊപ്പമായി ലൈവ് വീഡിയോയുമായും ഉമ എത്തിയിരുന്നു. ഉമ നായരുടെ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

വാക്കുകൾ കൊണ്ട് തീരുന്നതല്ല പല അവസ്ഥകളും, പക്ഷെ പറയേണ്ടത് പറയേണ്ട സമയത്ത് പറയാത്തതിന്റെ നഷ്ടങ്ങൾ പലപ്പോഴും ജീവിതത്തിൽ പാഠം ആയിട്ടുണ്ട്. ഇന്ന് ഒരുപാട് വേദന നിറഞ്ഞ ദിവസം ആണ് ശബരി ചേട്ടൻ പോയതും ഒരു പാട് പ്രേക്ഷകഹൃദയം കീഴടക്കിയ വാനമ്പാടി വിട്ടുപോയതും ഒക്കെയെന്ന് പറഞ്ഞായിരുന്നു ഉമ നായരെത്തിയത്.

Uma Nair

ഈ അവസരത്തിൽ കൂടുതൽ എഴുതാൻ പറ്റുന്നില്ല. നന്ദി രഞ്ജിത്തേട്ടാ, ചിപ്പി ചേച്ചി, ആദിത്യൻ സർ, പള്ളാശേരി സർ, ഏഷ്യാനെറ്റ്‌ വാനമ്പാടി ടെക്‌നിഷ്യൻസ് ,എന്റെ അനുജന്റെ നന്ദിനിയെയും , മോഹനെയും, ചന്ദ്രേട്ടനെയും, അച്ഛമ്മ, അനുമോൾ, തമ്പുരു, മേനോൻ സർ , രുക്കു മമ്മി, ഭദ്ര ചേച്ചി, നന്ദേട്ടൻ,ജയരാജ്‌ സർ, മഹി, അർച്ചന, മാഞ്ചേട്ടൻ എന്ന് വിളിക്കുന്ന അമ്മയും, അച്ഛനും, അനുജത്തിയും എല്ലാവരെയും മിസ്സ്‌ ചെയ്യുമെന്നും താരം കുറിച്ചിട്ടുണ്ട്.

Recommended Video

Nithya Mammen exclusive interview | FilmiBeat Malayalam

അവസാന എപ്പിസോഡ് ശ്രീമംഗലം വീട്ടിൽ കണ്ടുകൊണ്ടിരുന്നപ്പോൾ ഞങ്ങളറിയാതെ ജെലിൻ എടുത്ത ചിത്രവും ഉമ നായര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരായിരുന്നു ചിത്രത്തിന് കീഴില്‍ കമന്‍റുകള്‍ പോസ്റ്റ് ചെയ്തത്. ക്ലൈമാക്‌സ് സൂപ്പറായിരുന്നുവെന്നും ഇത്തരത്തിലൊരു ട്വിസ്റ്റ് പ്രതീക്ഷിച്ചിരുന്നില്ലെന്നുമായിരുന്നു ഒരാള്‍ പറഞ്ഞത്. വിചാരിച്ച പോലെയേ ആയിരുന്നില്ല ക്ലൈമാക്‌സെന്നുള്ള കമന്റുകളുമുണ്ടായിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു ഉമ നായരുടെ കുറിപ്പും ചിത്രങ്ങളും വൈറലായി മാറിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X