Don't Miss!
- Sports
ടീം ഇന്ത്യയില്‍ സ്ഥാനമര്‍ഹിക്കുന്നത് സഞ്ജുവോ, ഇഷാനോ? കണക്കുകള്‍ പറയും
- News
ബഹിഷ്കരണാഹ്വാനങ്ങളെ തള്ളി അനുരാഗ് താക്കൂര്‍; ഇന്ത്യയുടെ സ്വാധീന ശക്തിയെ തന്നെ തകര്‍ക്കുന്നു
- Lifestyle
ഈ ചട്നികള്‍ സ്വാദ് മാത്രമല്ല ആരോഗ്യവും നല്കുന്നു
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
ഇന്ദുലേഖക്ക് പിന്നാലെ പുതിയ പരമ്പരയുമായി ഉമ നായർ
വാനമ്പാടി എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി താരമാണ് ഉമ നായർ. പരമ്പര അവസാനിച്ചിട്ടും ഇന്നും നിർമ്മലേടത്തിയോട് പ്രേക്ഷകർക്ക് പ്രത്യേക ഇഷ്ടമാണ്. മാസങ്ങൾക്ക് മുമ്പായിരുന്നു വാനമ്പാടി അവസാനിച്ചത്. മിനി സ്ക്രീൻ ആരാധകരെ പോലെ താരങ്ങളും ഏറെ സങ്കടത്തോടെയായിരുന്നു യാത്ര പറഞ്ഞത്. വാനമ്പാടി അവസാനിക്കുന്നതിന് മുൻപ് തന്നെ ഉമ നായരുടെ ഭാവി പ്രോജക്ടിനെ കുറിച്ച് ആരാഞ്ഞ് പ്രേക്ഷകർ രംഗത്തെത്തുമായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാനും ശ്രമിക്കാറുണ്ട്.

ഇപ്പോഴിത തന്റെ പുതിയ സീരിയൽ വിശേഷം പങ്കുവെച്ച് ഉമ നായർ. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് തന്റെ പുതിയ പരമ്പരയെ കുറിച്ച് നടി വെളിപ്പെടുത്തിയിരിക്കുന്നത്. രാക്കുയിലാണ് നടിയുടെ പുതിയ സീരിയൽ. ഉമയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലാകുന്നു. രാക്കുയിൽ എന്ന പരമ്പരയിൽ ഞങ്ങളും കുടുംബം ആയി എത്തുന്നു പ്രിയപ്പെട്ടവരുടെ സ്നേഹത്തിന്റെ തണലിൽ ഇതുവരെ മുന്നോട്ടുപോയി തുടർന്നും പോകാൻ കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. എന്നാണ് പോസ്റ്റിലൂടെ ഉമ നായർ കുറിച്ചു. പുതിയ പരമ്പരയിൽ മുകുന്ദനോടൊപ്പമാണ് നടി എത്തുന്നത് . ഒരു ലൊക്കേഷൻ ചിത്രം പങ്കുവെച്ച് കൊണ്ടാണ് സന്തോഷ വാർത്ത പ്രേക്ഷകരുമായി പങ്കുവെച്ചത്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് മുകുന്ദൻ മിനിസ്ക്രീനിൽ എത്തുന്നത്.
ഉമയുടെ പുതിയ പോസ്റ്റ് വൈറലായതോടെ നടിയ്ക്ക് ആശംസ നേർന്ന് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ ചാനലിനെ കുറിച്ചും സമയത്തെ കുറിച്ചും തിരക്കുന്നുണ്ട്. മനോരമയിലാണ് ഉമയുടെ പുതിയ പരമ്പര. ആരാധകന്റെ ചോദ്യത്തിനായിരുന്നു നടിയുടെ ഉത്തരം. ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും പ്രേക്ഷകർ പറയുന്നു. കൂടാതെ ഉമയുടെ പുതിയ ഗെറ്റപ്പും ചർച്ചയാകുന്നുണ്ട്.
സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ഇന്ദുലേഖയിലാണ് നിലവിൽ ഉമ അഭിനയിക്കുന്നത്. അടുത്തിടെ ആരംഭിച്ച പരമ്പരയിൽ വാനമ്പാടി താരം ചന്ദ്രനുമുണ്ട്. ഇരുവരും വീണ്ടും ജോഡിയായി എത്തുന്ന പരമ്പര കൂടിയാണിത്. ഇന്ദുലേഖയില്‍ മഹാദേവനും ഗൗരിയുമായിട്ടാണ് ഇരുവരും എത്തുന്നത്. നടി തന്നെയായിരുന്നു ഈ വിവരവും പ്രേക്ഷകരുമായി പങ്കുവെച്ചത്. ഇതുവരെ നൽകിയ അനുഗ്രഹവും സ്നേഹവും ഇനിയും വേണം, ചന്ദ്രനും നിർമലയും ഇനി മഹാദേവനും ഗൗരിയുമായി സൂര്യ ടീവി ഒരുക്കുന്ന ഇന്ദുലേഖയിലൂടെ നിങ്ങള്‍ക്ക് മുന്നിലേക്കെത്തുന്നു, കൂടെ നില്‍ക്കണമെന്നുമായിരുന്നു ഉമ നായര്‍ പറഞ്ഞിരുന്നു.
സോഷ്യൽ സജീവമാണ് ഉമ നായർ . സ്റ്റൈലൻ ചിത്രം പങ്കുവെച്ച് നടി രംഗത്തെത്താറുണ്ട്. കൂടാതെ ലെക്കേഷൻ ചിത്രവും രസകരമായ സംഭവങ്ങളും നടി സോഷ്യൽ മീഡിയ പേജിൽ ചേർക്കാറുണ്ട്. വാനമ്പാടിക്ക് ശേഷം ഇന്ദുലേഖയുടെ വിശേഷങ്ങളാണ് ഉമ നായർ അധികവും പങ്കുവെയ്ക്കാറുള്ളത്.
Recommended Video
-
ഒരാൾ കിടന്ന ഉടനെ ഉറങ്ങും, ഒരാൾ ഇതാലോചിച്ച് ഉറങ്ങാതിരിക്കും; ഗോപി സുന്ദറും ഞാനും ഇങ്ങനെയെന്ന് അമൃത സുരേഷ്
-
'ഹണി റോസിനെക്കാളും മമ്മൂട്ടിയേക്കാളും ഉദ്ഘാടനം ചെയ്ത ആളാണ് ഞാൻ, 5000ത്തോളം വരും എണ്ണം'; ഊർമിള ഉണ്ണി
-
ഞാൻ ശരിക്കും ഹണി റോസ് ആണ്! ധ്യാനിനൊപ്പമുള്ള അഭിമുഖം ട്രോളായത് ഒരുപാട് വിഷമിപ്പിച്ചു; മനസ്സുതുറന്ന് വൈഗ റോസ്