ഇവർക്കൊപ്പം നിൽക്കുമ്പോൾ ശരിക്കും ചേച്ചിയമ്മ ആകും പോലെ, ഇന്ദുലേഖയിലെ വിശേഷം പങ്കുവെച്ച് ഉമ നായർ
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഉമ നായർ.വില്ലത്തിയായും പാവം വീട്ടമ്മയായും പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിക്കാൻ ഉമാ നയർക്ക് കഴിഞ്ഞിരുന്നു. നടിയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത് ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത വാനമ്പാടിയാണ്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു പരമ്പരയിലെ നിർമ്മലേടത്തി എന്ന കഥാപാത്രത്തിന് ലഭിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്ത പരമ്പര ഈ അടുത്തയിടക്കായിരുന്നു അവസാനിച്ചത്. വാനമ്പാടിക്ക് പുറമെ പൂക്കാലം വരവായി പരമ്പരയിലും താരം അഭിനയിച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമാണ് ഉമ നായർ. പരമ്പരയിലെ വിശേഷങ്ങളും ചെറിയ സന്തോഷങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇതിനെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. സൂര്യ ടിവി സംപ്രേക്ഷണ ചെയ്യുന്ന ഇന്ദുലേഖയിലാണ് ഉമ നായരുടെ പുതിയ പരമ്പര. ഇതിലെ വിശേഷങ്ങൾ പങ്കുവെച്ച് താരം രംഗത്തെത്താറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഉമ നായരുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്.
ഇവർക്കൊപ്പം നിൽക്കുമ്പോൾ ശരിക്കും ചേച്ചിഅമ്മ ആകുംപോലെ ഒരു സന്തോഷം...ഞങ്ങളുടെ ഇന്ദുലേഖ കുടുംബത്തെ സ്നേഹിക്കുന്ന ഏവർക്കും നന്ദി" എന്നാണ് ഇന്ദുലേഖയിലെ സഹതാരങ്ങൾക്കൊപ്പം നിന്നുള്ള ചിത്രത്തിന് ഉമാ നായർ പങ്കിട്ട ക്യാപ്‌ഷൻ. ഉമയുടെ പോസ്റ്റ് വൈറൽ ആയതിനു പിന്നാലെ നിരവധി ആരാധകരും കമന്റുകൾ പങ്കിട്ടുകൊണ്ട് എത്തി. "ഇന്ദുലേഖ എന്ന സീരിയലിന്റെ വലിയ ആരാധകരാണ് ഞങ്ങൾ... വളരെ നല്ല കഥ.. ഓരോ ദിവസം കഴിയും തോറും വളരെ നന്നാവുണ്ട് കേട്ടോ ചേച്ചിയുടെ കഥാപാത്രം വളരെ ഇഷ്ട്ടമായി നല്ല തന്റെടമുള്ള., സ്നേഹമുള്ള ഒരു ചേച്ചിയമ്മ" എന്നാണ് ആരാധകർ നൽകുന്ന കമന്റ്. എല്ലാവര്ക്കും നിറഞ്ഞ നന്ദിയും ഉമാ നായർ സോഷ്യൽ മീഡിയയിലൂടെ പറഞ്ഞിട്ടുണ്ട്.
ഉമനായർക്കൊപ്പം വാനമ്പാടിയിലെ ചന്ദ്രേട്ടനും ഈ പരമ്പരയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഉമ നായർ തന്നെയാണ് ഈ സന്തോഷ വാർത്ത അന്ന് പ്രേക്ഷകരോട് പങ്കുവെച്ചത്. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ഒരു ലൊക്കേഷൻ ചിത്രം പങ്കുവെച്ച് കൊണ്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇതെന്തിനാ ഈ കൈ കൂപ്പൽ എന്നാണല്ലേ, ഒരു പുതിയ വിശേഷം ഉണ്ട്. അതിന് പ്രിയപ്പെട്ടവർ ഇന്ന് ഇതുവരെ നൽകിയ അനുഗ്രഹവും സ്നേഹവും ഇനിയും വേണം. ചന്ദ്രനും നിർമലയും ഇനി മഹാദേവനും ഗൗരിയുമായി സൂര്യ ടീവി ഒരുക്കുന്ന ഇന്ദുലേഖയിലൂടെ ഞങ്ങളും അനുജൻമാരും ഇനി നിങ്ങളുടെ സ്നേഹത്തിനായി കാത്തിരിക്കുന്നുവെന്നായിരുന്നു ഉമ നായര്‍ കുറിച്ചത്. നടിയും അവതാരകയുമായ മാളവിക കൃഷ്ണദാസും അവതാരകനും നടനുമായ അമീനും പരമ്പയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . അമീന്റെ ചേച്ചിയമ്മ ആയിട്ടാണ് ഉമ നായർ എത്തുന്നത്. കൂടാതെ നടൻ രൺജി പണിക്കരും ഇന്ദുലേഖലയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. താരത്തിന്റെ ആദ്യ സീരിയലാണ് ഇത്.


Click it and Unblock the Notifications