വാനമ്പാടി സീരിയല്‍ അവസാനിക്കുന്നു! സങ്കടത്തോടെ നായകന്‍! നിങ്ങളെയെല്ലാം ഇനി മിസ്സ് ചെയ്യുമെന്ന് താരം

സീരിയല്‍പ്രേമികളുടെ ഇഷ്ടപ്പെട്ട പരമ്പരകളിലൊന്നായ വാനമ്പാടി ക്ലൈമാക്‌സിലേക്ക് കടന്നിരിക്കുകയാണ്. പരമ്പര അവസാനിക്കാന്‍ നാളുകള്‍ കൂടിയേ ഉള്ളൂവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ മുന്‍പേ പുറത്തുവന്നിരുന്നു. താരങ്ങളും ഇത് സ്ഥിരീകരിച്ച് എത്തിയിരിക്കുകയാണ് ഇപ്പോള്‍. എങ്ങനെയായിരിക്കും സീരിയല്‍ അവസാനിക്കുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങളിലൂടെയായാണ് പരമ്പര മുന്നേറുന്നത്.

മോഹന്റെ അപകടവും അതിന് പിന്നിലെ കരുനീക്കങ്ങളെക്കുറിച്ചുമൊക്കെയുള്ള കാര്യങ്ങളാണ് ഇപ്പോള്‍ കാണിച്ചുകൊണ്ടിരിക്കുന്നത്. അപകടത്തിന് പിന്നില്‍ പത്മിനിയുടെ മാതാപിതാക്കളുടെ പങ്കിനെക്കുറിച്ച് അനു മോളുള്‍പ്പടെയുള്ളവര്‍ മനസ്സിലാക്കി കഴിഞ്ഞിട്ടുണ്ട്. എന്താണ് അടുത്തതായി സംഭവിക്കുന്നതെന്നാണ് പ്രേക്ഷകര്‍ക്ക് അറിയേണ്ടത്. ശ്രീമംഗലം കുടുംബത്തിലെ അംഗങ്ങളും അവരുടെ പ്രശ്‌നങ്ങളും സന്തോഷങ്ങളും സങ്കടവുമെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിട്ട് നാളേറെയായി. അതിനിടയിലാണ് സീരിയല്‍ അവസാനിക്കുകയാണെന്ന വിവരമെത്തിയത്.

 സീരിയല്‍ അവസാനിക്കുന്നു

സീരിയല്‍ അവസാനിക്കുന്നു

പരമ്പര അവസാനിക്കുകയാണെന്ന് വ്യക്തമാക്കി നായകനായ സായ് കിരണ്‍ റാമും എത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ പേജിലൂടെയാണ് അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. മലയാളത്തിന് മുന്‍പ് തന്നെ അന്യഭാഷകളിലും സാന്നിധ്യം അറിയിച്ച് കഴിഞ്ഞിട്ടുണ്ട് ഈ താരം. പരമ്പരയുടെ ഷൂട്ടിനിടയിലെ വിശേഷങ്ങളും അദ്ദേഹം പങ്കുവെക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്.

എന്നും മിസ്സ് ചെയ്യും

എന്നും മിസ്സ് ചെയ്യും

വീഡിയോയിലൂടെയാണ് അദ്ദേഹം വാനമ്പാടി അവസാനിക്കുന്നതിനെക്കുറിച്ച് പറഞ്ഞത്. താങ്ക് യൂ ടീം വാനമ്പാടി, എന്നും ഞാന്‍ നിങ്ങളെ മിസ്സ് ചെയ്യുമെന്നുമായിരുന്നു സായ് കിരണ്‍ കുറിച്ചത്. പോസ്റ്റിന് കീഴില്‍ കമന്റുമായി സുചിത്ര മുരളി എത്തിയിരുന്നു. മോഹന്റെ ഭാര്യയായ പത്മിനിയെ അവതരിപ്പിക്കുന്നത് സുചിത്രയാണ്. ഇവരുടെ കെമിസ്ട്രിക്ക് ഗംഭീര പിന്തുണയായിരുന്നു ലഭിച്ചത്. നിങ്ങളില്ലാതെ എങ്ങനെയാണ് വാനമ്പാടിയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്.

Recommended Video

Dulquer Salman is not only an actor but business man too
നായകന്‍ പിന്‍മാറുകയാണോ?

നായകന്‍ പിന്‍മാറുകയാണോ?

സായ് കിരണ്‍ പരമ്പരയില്‍ നിന്നും പിന്‍വാങ്ങുകയാണോയെന്ന തരത്തിലുള്ള ചോദ്യങ്ങളും പോസ്റ്റിന് കീഴിലുണ്ട്. ക്ലൈമാക്‌സ് രംഗങ്ങളുടെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണെന്നും അതിനാലായിരിക്കും അദ്ദേഹം ഇങ്ങനെ പറഞ്ഞതെന്നുമായിരുന്നു ചിലര്‍ പറഞ്ഞത്. നിങ്ങളെ ഞങ്ങള്‍ ഒരിക്കലും മറക്കില്ലെന്ന കമന്റും പോസ്റ്റിന് കീഴിലുണ്ട്. വാനമ്പാടി ഗേള്‍സ് എന്ന് പറഞ്ഞ് സുചിത്രയ്ക്കും ഗൗരിക്കുമൊപ്പമുള്ള ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഉമ നായരുടെ പോസ്റ്റ്

ഉമ നായരുടെ പോസ്റ്റ്

വാനമ്പാടി ടീമിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ഉമ നായരും എത്തിയിരുന്നു. ചിപ്പിയുള്‍പ്പടെയുള്ള താരങ്ങള്‍ ഫോട്ടോയിലുണ്ടെങ്കിലും സായ് കിരണ്‍ എവിടെയെന്നായിരുന്നു എല്ലാവരും ചോദിച്ചത്. നിര്‍മ്മലേടത്തിയായാണ് ഉമ നായര്‍ എത്തുന്നത്. ശ്രീമംഗലം കുടുംബത്തിലെ അംഗങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചും താരം എത്തിയിരുന്നു. വില്ലന്‍മാരില്ലാത്ത ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി മാറിയിരുന്നു.

മോഹനും പത്മിനിയും

മോഹനും പത്മിനിയും

മോഹനും പത്മിനിയും മകളും അവരുടെ കുടുംബത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവ വികാസങ്ങളുമാണ് വാനമ്പാടിയുടെ ഇതിവൃത്തം. മോഹനായി സായ് കിരണെത്തിയപ്പോള്‍ സുചിത്രയായിരുന്നു പത്മിനിയെന്ന പപ്പിയായത്. തുടക്കത്തില്‍ നെഗറ്റീവ് ക്യാരക്ടറായിരുന്ന പപ്പി നന്മയുടെ വഴിയെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. നര്‍ത്തി കൂടിയായ സുചിത്രയുടെ അഭിനയത്തിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മോഹന്റെ ജ്യേഷ്ഠനായ ചന്ദ്രേട്ടനും അദ്ദേഹത്തിന്റെ ഭാര്യയായ നിര്‍മ്മലേടത്തിക്കും ആരാധകരേറെയാണ്. ഇവരെയെല്ലാം ഇനി മിസ്സ് ചെയ്യുമല്ലോയെന്നായിരുന്നു ആരാധകരും പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X