വാനമ്പാടി ക്ലൈമാക്‌സിനെക്കുറിച്ച് സുചിത്ര! ഇനി മിസ്സ് ചെയ്യുന്നത് അവളെ! വിവാഹം വൈകില്ലെന്ന് താരം
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ വിടാതെ കാണുന്ന പരമ്പരകളിലൊന്നാണ് വാനമ്പാടി. റേറ്റിംഗില്‍ ഏറെ മുന്നിലാണ് ഈ സീരിയല്‍. ക്ലൈമാക്‌സിലേക്ക് കടക്കുകയാണ് സീരിയല്‍ എന്ന് വ്യക്തമാക്കി താരങ്ങളെല്ലാം എത്തിയിരുന്നു. സായ് കിരണ്‍, സുചിത്ര നായര്‍, ഉമ നായര്‍. ചിപ്പി തുടങ്ങി വന്‍താരനിരയാണ് പരമ്പരയ്ക്കായി അണിനിരക്കുന്നത്. അപ്രതീക്ഷിതമായ സംഭവവികാസങ്ങളുമായാണ് സീരിയല്‍ മുന്നേറിക്കൊണ്ടിരിക്കുന്നത്.
സീരിയലിന്റെ ക്ലൈമാക്‌സ് ചിത്രീകരണം കഴിഞ്ഞുവെന്ന് സുചിത്ര നായര്‍ പറയുന്നു. ജെസിബി സ്റ്റുഡിയോസിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. പപ്പിയെന്ന കഥാപാത്രത്തെയാണ് സുചിത്ര അവതരിപ്പിക്കുന്നത്. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും സജീവമാണ് താരം. ഓണാഘോഷത്തെക്കുറിച്ചും വാനമ്പാടി അനുഭവങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞെത്തിയിരിക്കുകയാണ് സുചിത്ര ഇപ്പോള്‍.

ഓണത്തെക്കുറിച്ച്
കഴിഞ്ഞ തവണയും ഓണാഘോഷം കുറവായിരുന്നു. ഇത്തവണ സദ്യയും കോടി വാങ്ങുന്നതുമൊക്കെ മിസ്സ് ചെയ്യും. കുടുംബത്തിലെല്ലാവരും ഒരുമിച്ച് അമ്പലത്തില്‍ പോവുന്നത് മിസ്സ് ചെയ്യും. സദ്യ ചിലപ്പോള്‍ ഉണ്ടാവാം. എന്നാല്‍ എല്ലാവവരും കൂടിയിരുന്നുള്ള സദ്യ മിസ്സാവും. ഈ ഓണം കഴിയുന്നതോടെ വാനമ്പാടി തീരും, എന്നാണ് തീരുന്നതെന്നറിയില്ല. പരമ്പരയുടെ ക്ലൈമാക്‌സ് ചിത്രീകരിച്ച് കഴിഞ്ഞുവെന്നും എന്നാണ് അവസാന എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നതെന്നറിയില്ല.

എല്ലാം അവിടെയുണ്ട്
ഒരു കുടുംബത്തിലുള്ളത് പോലെയുള്ള എല്ലാ പ്രശ്‌നങ്ങളും അവിടെയുണ്ട്. വഴക്കും പിണക്കവും സ്‌നേഹവുമൊക്കെ അവിടെയുണ്ട്. എന്തായാലും ഇതെല്ലാം മിസ്സ് ചെയ്യും. വാനമ്പാടി ലൊക്കേഷനില്‍ ആരെയാണ് ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ അനുമോളെന്ന പേരായിരുന്നു സുചിത്ര പറഞ്ഞത്. അനുമോള്‍ക്കും തംബുരുവിനുമൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെക്കാറുണ്ട്.
Recommended Video

ട്രോളുകള്‍ക്ക് സാധ്യതയില്ല
പരസ്പരത്തിന്റെ ക്ലൈമാക്‌സ് കഴിഞ്ഞപ്പോള്‍ ട്രോളുകള്‍ സജീവമായിരുന്നു. കോമഡി സ്റ്റാര്‍സിലും അതേക്കുറിച്ച് സ്‌കിറ്റുണ്ടായിരുന്നു.വാനമ്പാടിയിലും അത്തരത്തില്‍ ട്രോളുകള്‍ക്ക് സാധ്യതയുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഒരിക്കലുമില്ലെന്നായിരുന്നു സുചിത്ര പറഞ്ഞത്. മുന്‍പും ഈ സീരിയലുമായി ബന്ധപ്പെട്ട് ട്രോളുകളൊന്നുമുണ്ടായിരുന്നില്ല. അത്തരത്തിലൊരു സാഹചര്യം കൊടുത്തിട്ടില്ല. ഇനി കൊടുക്കുകയുമില്ല.

നല്ല കുട്ടിയാണ്
ശുഭകരമായ അവസാനമല്ല പരമ്പരയുടേത്. ഞാന്‍ നല്ല കുട്ടിയായാണ് സീരിയല്‍ അവസാനിക്കുന്നത്. പത്മിനിയേക്കാള്‍ കൂടുതല്‍ എനിക്കിഷ്ടം പപ്പിയുടെ അമ്മയെയാണ്. ഡാഡിയും മമ്മിയുമാണ് എന്നെക്കൊണ്ട് എല്ലാം ചെയ്യിപ്പിക്കുന്നത്. അതുകൊണ്ടാണ് ആരും എന്നെ കുറ്റം പറയാത്തത്. അച്ഛനും അമ്മയുമാണ് പപ്പിയെ വഷളാക്കുന്നത്. പപ്പിയും സുചിത്രയും തമ്മില്‍ വലിയ ദൂരമുണ്ട്. ക്ലൈമാക്‌സിലേക്ക് പോവുമ്പോള്‍ ചെറിയ ബന്ധം തോന്നിയേക്കാം.

വിവാഹത്തെക്കുറിച്ച്
സിനിമയില്‍ നിന്നുള്ള അവസരങ്ങള്‍ വരുന്നുണ്ട്. രണ്ടുമൂന്ന് സിനിമകള്‍ കൂടി കഴിഞ്ഞ് സെറ്റിലാവണമെന്നാണ് ആഗ്രഹിക്കുന്നത്. പ്രണയമുണ്ടായിട്ടുണ്ട്. പ്രണയനൈരാശ്യമൊന്നുമില്ല. പെണ്ണുകാണാനൊക്കെ ആളുകള്‍ വന്നിട്ടുണ്ട്. ഇഷ്ടമില്ല എന്നാരോടും പറഞ്ഞിട്ടില്ല. പലരും വെയ്റ്റിംഗിലാണ്. അടുത്തിടെയായിരുന്നു യൂട്യൂബ് ചാനല്‍ തുടങ്ങിയത്. പാചകത്തെക്കുറിച്ചാണ് മിക്കപ്പോഴും പറയാറുള്ളത്.


Click it and Unblock the Notifications