For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വാനമ്പാടി സീരിയല്‍ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് സുചിത്ര! വിവാഹ‍ത്തിന് മുന്‍പ് ഇക്കാര്യം ചെയ്യണം

  |

  ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പരിചിതയായ അഭിനേത്രികളിലൊരാളാണ് സുചിത്ര നായര്‍. അഭിനയത്തിന് പുറമെ മികച്ച നര്‍ത്തകി കൂടിയാണ് ഈ താരം. വാനമ്പാടിയെന്ന പരമ്പരയില്‍ പത്മിനിയെന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാണെങ്കില്‍ക്കൂടിയും മികച്ച പിന്തുണയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. വാനമ്പാടി ക്ലൈമാക്‌സിലേക്ക് കടക്കുകയാണെന്ന വിവരം പങ്കുവെച്ച് താരങ്ങളെല്ലാം എത്തിയിരുന്നു. താരങ്ങളുടെ പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്.

  ഇനിയങ്ങോട്ടുള്ള കാര്യങ്ങള്‍ ഉദ്വേഗഭരിതമാണെന്നും മിസ്സാവാതെ കാണണമെന്നും പറഞ്ഞ് നായകനായ സായ് കിരണ്‍ എത്തിയിരുന്നു. സുചിത്രയുമായുള്ള സൗഹൃദത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. ബാലതാരമായാണ് സുചിത്ര നായര്‍ അഭിനയരംഗത്ത് തുടക്കം കുറിച്ചത്. ദേവിയായുള്ള വരവിന് ശേഷം ഇടയ്ക്ക് ചില പരമ്പരകളില്‍ അഭിനയിച്ചതല്ലാതെ അത്ര സജീവമായിരുന്നില്ല. ആ സമയത്ത് വീട്ടുകാര്‍ക്കും അഭിനയത്തോട് അത്ര താല്‍പര്യമുണ്ടായിരുന്നില്ല. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു സുചിത്ര നായര്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.

  നൃത്തവും അഭിനയവും

  നൃത്തവും അഭിനയവും

  വാനമ്പാടിയില്‍ പപ്പിയായി മികച്ച പ്രകടനമാണ് സുചിത്ര പുറത്തെടുക്കുന്നത്. കരിയറിന്റെ തുടക്കകാലത്ത് അഭിനയം അത്ര വശമില്ലായിരുന്നുവെന്ന് താരം പറയുന്നു. അന്നെന്താണ് കാണിച്ച് വെച്ചതെന്നാണ് വീഡിയോ ക്ലിപ്പുകള്‍ കാണുമ്പോള്‍ തോന്നാറുള്ളത്. രൂപത്തിലെ പക്വതയല്ലാതെ അഭിനയത്തില്‍ അത്ര മികച്ച പ്രകടനമൊന്നുമായിരുന്നില്ല. നൃത്തത്തെ ഗൗരവകരമായി കാണാന്‍ തുടങ്ങിയതിന് ശേഷമാണ് അഭിനയത്തിലും കൂടുതല്‍ ശ്രദ്ധ നല്‍കിയതെന്ന് സുചിത്ര പറയുന്നു.

  വാനമ്പാടിയെക്കുറിച്ച്

  വാനമ്പാടിയെക്കുറിച്ച്

  ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന വാനമ്പാടി മികച്ച പിന്തുണയുമായി മുന്നേറുന്നത്. അതിനിടയിലാണ് ക്ലൈമാക്‌സിലേക്ക് കടക്കുകയാണെന്നുള്ള വിവരങ്ങളെത്തിയത്. ഒരുപാട് വലിച്ച് നീട്ടുന്നതിനോട് അണിയറപ്രവര്‍ത്തകര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. നിരവധി പ്രതിസന്ധികളും നേരിടേണ്ടി വന്നിരുന്നു. ആദ്യ 500 എപ്പിസോഡുകളൊക്കെ മനോഹരമായാണ് പോയത്. അതിന് ശേഷമായാണ് പ്രശ്‌നങ്ങളുണ്ടായത്.

  താരങ്ങള്‍ക്കിടയിലെ അസ്വാരസ്യം

  താരങ്ങള്‍ക്കിടയിലെ അസ്വാരസ്യം

  താരങ്ങള്‍ക്കിടയിലെ വിയോജിപ്പുകളും അസ്വാരസ്യങ്ങളുമൊക്കെയാണ് തടസ്സമായത്. എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോവാനായി പാടുപെടുകയായിരുന്നു അണിയറപ്രവര്‍ത്തകര്‍. താനുള്‍പ്പടെയുള്ളവരില്‍ നിന്നും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. താരങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ സീരിയലിനെ നന്നായി ബാധിച്ചിരുന്നു. ആ പ്രശ്‌നങ്ങളൊക്കെ എന്തിനായിരുന്നുവെന്ന് ചോദിച്ചാല്‍ ഉത്തരമില്ല. അതിനിടയിലാണ് നിര്‍മ്മാതാവ് നിലപാട് വ്യക്തമാക്കിയത്.

  സീരിയല്‍ നിര്‍ത്തണോ?

  സീരിയല്‍ നിര്‍ത്തണോ?

  സീരിയല്‍ നിര്‍ത്താനാണ് എല്ലാവരും ആഗ്രഹിക്കുന്നതെങ്കില്‍ അങ്ങെ ചെയ്യാമെന്നായിരുന്നു നിര്‍മ്മാതാവ് പറഞ്ഞത്. ഇതിന് ശേഷമായാണ് പ്രശ്‌നങ്ങള്‍ ഒതുങ്ങിയത്. പരമ്പരയ്‌ക്കെതിരെ ചിലര്‍ പരസ്യമായി വന്നതും പ്രശ്‌നമായി മാറിയിരുന്നു. ഇതെല്ലാം സീരിയലിന്റെ ചിത്രീകരണത്തേയും ബാധിച്ചിരുന്നു. ഇടയ്ക്ക് പ്രശ്‌നങ്ങള്‍ വീണ്ടും തുടങ്ങിയതോടെ നിര്‍മ്മാതാക്കള്‍ നിരാശയിലാവുകയായിരുന്നു. അങ്ങനെയാണ് 1000 എപ്പിസോഡില്‍ സീരിയല്‍ നിര്‍ത്താന്‍ തീരുമാനിച്ചത്. അപ്രതീക്ഷിതമായി കൊവിഡ് പ്രതിസന്ധി വന്നതോടെ ആ തീരുമാനം നടപ്പിലാക്കുകയായിരുന്നുവെന്നും സുചിത്ര പറയുന്നു.

  സിനിമയിലേക്ക്

  സിനിമയിലേക്ക്

  ഇടയ്ക്ക് സിനിമയില്‍ നിന്നും അവസരം ലഭിച്ചിരുന്നുവെങ്കിലും സ്വീകരിക്കാനായിരുന്നില്ല. വീട്ടുകാര്‍ക്ക് അഭിനയത്തോട് വലിയ താല്‍പര്യമുണ്ടായിരുന്നില്ല. ഒപ്പം വരാനൊന്നും വീട്ടുകാര്‍ക്ക് കഴിയുമായിരുന്നില്ല. സിനിമകളില്‍ നിന്നുള്ള അവസരങ്ങളൊക്കെ തേടിവരുന്നുണ്ട്. സ്വന്തമായി നൃത്തവിദ്യാലയം തുടങ്ങിയേക്കുമെന്ന് നേരത്തെ സുചിത്ര പറഞ്ഞിരുന്നു. എന്നാണ് ഡാന്‍സ് സ്‌കൂള്‍ തുടങ്ങുന്നതെന്ന് അറിയില്ലെന്നും താരം പറയുന്നു.

  വാനമ്പാടിയിലെ അനുഭവം

  വാനമ്പാടിയിലെ അനുഭവം

  വാനമ്പാടി എന്ന പരമ്പരയിലെ കഥാപാത്രത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. പരമ്പരയിലെ കഥാപാത്രങ്ങള്‍ക്കെല്ലാം ഗംഭീര സ്വീകരണമാണ് ലഭിച്ചത്. മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടുകയായിരുന്നു താരങ്ങളെല്ലാം. നെഗറ്റീവ് കഥാപാത്രമായിരുന്നിട്ട് കൂടി ഗംഭീര പിന്തുണയാണ് ആരാധകര്‍ നല്‍കിയത്. അത് പോലെ തന്നെ ഈ കഥാപാത്രത്തിലൂടെ ചില പുരസ്‌കാരങ്ങളും സുചിത്രയെ തേടിയെത്തിയിരുന്നു.

  വിവാഹത്തെക്കുറിച്ച്

  വിവാഹത്തെക്കുറിച്ച്

  വിവാഹത്തിന്റെ സമയമാണ് ഇപ്പോഴത്തേതെന്നാണ് ജാതകത്തിലുള്ളത്. വീട്ടുകാര്‍ നോക്കുന്നുണ്ട്. കുറച്ച് സിനിമകള്‍ ചെയ്ത് സെറ്റിലായതിന് ശേഷം മതി വിവാഹം എന്ന തീരുമാനത്തിലാണ്. എന്നാല്‍ വീട്ടുകാരോട് ഇത് പറഞ്ഞ് നില്‍ക്കാനാവില്ല. ഭാവിവരനോട് ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് സുചിത്ര പറയുന്നു. അഭിനയം നിര്‍ത്തുന്നുവെന്നല്ല മുന്‍പ് പറഞ്ഞത്, ഇടവേള എടുക്കാനുദ്ദേശിക്കുന്നുവെന്നാണ്. പെട്ടെന്ന് മറ്റൊരു കഥാപാത്രത്തെ സ്വീകരിക്കാനും അവതരിപ്പിക്കാനും ശ്രമിക്കുന്നില്ല.

  English summary
  Vanambadi Serial heroine Suchithra Nair reveals the reason hehind serial end
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X