വാനമ്പാടി സീരിയലിനോട് യാത്ര പറഞ്ഞ് സുചിത്രയും! മിസ്സ് ചെയ്യുന്നുവെന്ന് നായകനും! ചിത്രം വൈറല്‍!
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന പരമ്പരകളിലൊന്നാണ് വാനമ്പാടി. മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ഈ പരമ്പരക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സായ് കിരണും സുചിത്രയും നായികാനായകന്‍മാരായി അഭിനയിക്കുന്ന സീരിയല്‍ അവസാനിക്കുകയാണെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. നായകനായ സായ് കിരണായിരുന്നു ഇതേക്കുറിച്ച് ആദ്യം പറഞ്ഞത്. തനിക്ക് പിന്തുണ നല്‍കിയ മലയാളികളോട് നന്ദി പറഞ്ഞിരുന്നു അദ്ദേഹം. മോഹന്‍കുമാര്‍ എന്ന ഗായകന്റെ വേഷത്തിലായിരുന്നു അദ്ദേഹം എത്തിയത്. മോഹന്‍രെ ഭാര്യയായെത്തിയത് സുചിത്രയായിരുന്നു.
അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് സുചിത്ര ഇതിനകം തന്നെ തെളിയിച്ചിരുന്നു. തുടക്കത്തില്‍ നെഗറ്റീവായിരുന്ന പത്മിനിയെന്ന കഥാപാത്രത്തിന്റെ സ്വഭാവം മാറിക്കൊണ്ടിരിക്കുന്നതിനെക്കുറിച്ചും ആരാധകര്‍ പറഞ്ഞിരുന്നു. മോഹന്റേയും പത്മിനിയുടേയും ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളിലൂടെയായാണ് വാനമ്പാടി മുന്നേറുന്നത്. പ്രേക്ഷകരെ ആകാംക്ഷഭരിതരാക്കുന്ന മുഹൂര്‍ത്തങ്ങളാണ് വരാനുള്ളതെന്ന് അണിയറപ്രവര്‍ത്തകരും വ്യക്തമാക്കിയിരുന്നു. വാനമ്പാടി ടീമിനോട് ബൈ പറഞ്ഞെത്തിയ സുചിത്ര നായരുടെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

വാനമ്പാടി ടീമിനോട് ബൈ പറയുന്നു
പത്മിനിയെന്ന പപ്പിയെ അവതരിപ്പിച്ചാണ് സുചിത്ര നായര്‍ എത്തിയത്. വിവാഹം കഴിഞ്ഞുവെങ്കിലും മാതാപിതാക്കളുടെ താല്‍പര്യങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും അനുസൃതമായാണ് പത്മിനി പ്രവര്‍ത്തിക്കുന്നത്. ഭര്‍ത്താവായ മോഹനാവട്ടെ ഇക്കാര്യത്തില്‍ തുടക്കത്തില്‍ തിരുത്തല്‍ വരുത്താന്‍ ശ്രമിച്ചിരുന്നു. വാനമ്പാടി സീരിയലിനോട് ബൈ പറയുന്നുവെന്ന് പറഞ്ഞായിരുന്നു സുചിത്ര എത്തിയത്. മോഹനും അദ്ദേഹത്തിന്റെ മകളായ അനു മോളിനും ഒപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

സായ് കിരണിന്റെ കമന്റ്
വാനമ്പാടിയിലെ നായകനായ സായ് കിരണും പോസ്റ്റിന് കീഴില്‍ കമന്റുമായെത്തിയിരുന്നു. അന്യഭാഷയിലെ താരമായിരുന്നിട്ട് കൂടി മലയാളികള്‍ തനിക്ക് നല്‍കിയ സ്‌നേഹം അമ്പരപ്പിച്ചുവെന്നായിരുന്നു താരം പറഞ്ഞത്. വാനമ്പാടി അവസാനിക്കുകയാണെന്ന് വ്യക്തമാക്കി ആദ്യം എത്തിയതും അദ്ദേഹമായിരുന്നു. സുചിത്രയുടെ പോസ്റ്റിന് കീഴില്‍ കമന്റുമായും താരം എത്തിയിരുന്നു. മിസ് യൂ സുചി, നിങ്ങളൊരു മികച്ച വ്യത്തിത്വത്തിനുടമയാണ്. നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നുമായിരുന്നു താരം പറഞ്ഞത്.

വാനമ്പാടിയുടെ വിജയം
ചേച്ചി വാനമ്പാടി ഷൂട്ടിംഗ് കഴിഞ്ഞോ? ഏഷ്യാനെറ്റിലെ ഇതുവരെയുള്ള സീരിയലുകളിൽ സ്റ്റാർട്ടിങ് തൊട്ട് അവസാനം വരെ വാനമ്പാടി സ്റ്റോറി പ്രേക്ഷകർക്ക് ബോറടിക്കാതെയും അഭിനേതാക്കളെ മാറ്റാതെ മുന്നോട്ട് കൊണ്ടു പോകാൻ കഴിഞ്ഞു എന്നതാണ് വാനമ്പാടിയുടെ വിജയം. പിന്നെ ചേച്ചി ,തംബുരു, അനു, മോഹൻസാർ അഭിനയിച്ചു തകർത്തുവെന്നുമായിരുന്നു ഒരാള്‍ കമന്‍റിട്ടത്.

ഒരുപാട് മിസ്സ് ചെയ്യും
സീരിയല്‍ അവസാനിക്കാന്‍ പോവുകയാണോ, നിങ്ങളെ ഒരുപാട് മിസ്സ് ചെയ്യും. വാനമ്പാടിയുടെ ഷൂട്ടിംഗ് കഴിഞ്ഞോ, ഇപ്പോള്‍ സീരിയല്‍ അടിപൊളിയാണെന്നും നിങ്ങളെ വല്ലാതെ മിസ്സ് ചെയ്യുമെന്നുമൊക്കെയുള്ള കമന്റുകളാണ് പോസ്റ്റിന് കീഴിലുള്ളത്. ഇങ്ങനെ പറഞ്ഞ് വിഷമിപ്പിക്കാതെ, എന്തായാലും ക്ലൈമാക്‌സ് ആവാറായി, അത് വരെ കണ്ടോട്ടെ. എന്ത് പറ്റി ഷൂട്ടിംഗ് നിര്‍ത്തിയോയെന്നും ചോദിച്ച് നിരവധി പേരാണ് എത്തിയത്. ആരാധകരുടെ ചോദ്യങ്ങള്‍ക്കൊന്നും താരം മറുപടി നല്‍കിയിരുന്നില്ല.

ഉമ നായരുടെ പോസ്റ്റ്
വാനമ്പാടിയിലെ താരങ്ങളില്‍ പ്രധാനികളിലൊരാളായ ഉമ നായരും പോസ്റ്റുമായെത്തിയിരുന്നു. ചിപ്പിക്കൊപ്പം ചന്ദ്രേട്ടനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു നിര്‍മ്മലേടത്തി എത്തിയത്. നിങ്ങളെ ഇപ്പോള്‍ സീരിയലില്‍ കാണാനില്ലല്ലോയെന്നായിരുന്നു ഉമ നായരോട് ആരാധകര്‍ പറഞ്ഞത്. ഇനി നിങ്ങളേയും മിസ്സ് ചെയ്യുമല്ലോയെന്നായിരുന്നു മറ്റ് ചിലര്‍ പറഞ്ഞത്. സ്വഭാവിക വേഷങ്ങള്‍ മാത്രമല്ല വില്ലത്തരവും തനിക്ക് വഴങ്ങുമെന്നും താരം ഇതിനകം തന്നെ തെളിയിച്ചിരുന്നു. പൂക്കാലം വരവായിയില്‍ നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയായിരുന്നു ഉമ നായര്‍ അവതരിപ്പിച്ചത്.


Click it and Unblock the Notifications