വാനമ്പാടി സീരിയല്‍ അവസാനിച്ചോ? ഉമ നായരുടെ മറുപടി വൈറല്‍! ആശ്വാസമായെന്ന് ആരാധകരും!
പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളെക്കുറിച്ച് ചോദിക്കുമ്പോള്‍ ആ ലിസ്റ്റിലുള്ളതാണ് വാനമ്പാടി സീരിയല്‍. റേറ്റിംഗില്‍ ഏറെ മുന്നിലുള്ള പരമ്പര കൂടിയാണിത്. അവന്തിക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം രഞ്ജിത് നിര്‍മ്മിക്കുന്ന പരമ്പരയുടെ സംവിധായകന്‍ ആദിത്യനാണ്. 2017 ജനുവരി 30നായിരുന്നു ഈ സീരിയല്‍ സംപ്രേഷണം ആരംഭിച്ചത്. ചിപ്പി രഞ്ജിത്, സായ് കിരണ്‍ റാം, ഗൗരി, സോന, രാജീവ് പരമേശ്വരന്‍, ഉമ നായര്‍, പ്രിയ മേനോന്‍, മോഹന്‍ തുടങ്ങി വന്‍താരനിരയാണ് പരമ്പരയ്ക്കായി അണിനിരന്നിട്ടുള്ളത്.
തെലുങ്ക് നടനായ സായ് കിരണ്‍ മലയാളത്തിലേക്കെത്തിയപ്പോള്‍ മികച്ച പിന്തുണയായിരുന്നു മലയാളികള്‍ നല്‍കിയത്. മോഹനായുള്ള തന്റെ വരവിനെ സ്വീകരിച്ച പ്രേക്ഷകരോട് താരം നന്ദി പറഞ്ഞിരുന്നു. വാനമ്പാടി ടീമിനെ താന്‍ മിസ്സ് ചെയ്യുമെന്ന് പറഞ്ഞായിരുന്നു താരമെത്തിയത്. ഇതോടെയായിരുന്നു ആരാധകരും ആശങ്കയിലായത്. പരമ്പരയില്‍ നിന്നും അദ്ദേഹം പിന്‍വാങ്ങുകയാണോ അതോ സീരിയല്‍ അവസാനിക്കുകയാണോയെന്നൊക്കെയായിരുന്നു ആരാധകര്‍ ചോദിച്ചിരുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഇത്തരത്തിലുള്ള ചര്‍ച്ച വൈറലായി മാറിയിരുന്നു.

വാനമ്പാടി അവസാനിക്കുകയാണോ?
വാനമ്പാടി സീരിയല്‍ അവസാനിക്കാന്‍ പോവുകയാണോയെന്നായിരുന്നു ഒരാള്‍ ഉമ നായരോട് ചോദിച്ചത്. ഉമ നായരുടെ ഇന്‍സ്റ്റഗ്രാം ഫോട്ടോയ്ക്ക് കീഴിലായാണ് ഇത്തരത്തിലൊരു ചോദ്യം വന്നത്. സീരിയല്‍ തീരാന്‍ പോവുകയാണെന്നുള്ള തരത്തിലുള്ള വിവരങ്ങളായിരുന്നു നേരത്തെ പ്രചരിച്ചത്. താരങ്ങളുടെ പോസ്റ്റുകള്‍ കണ്ടതോടെയായിരുന്നു ആരാധകര്‍ സംശയിച്ചത്. ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി നടക്കുന്നുമുണ്ട്. അതിനിടയിലാണ് ഉമ നായരോടും ഇതേക്കുറിച്ച് ചോദിച്ചത്.

ഉമ നായരുടെ മറുപടി
നിര്‍മ്മലേട്ടത്തി എന്ന കഥാപാത്രത്തെയാണ് ഉമ നായര്‍ അവതരിപ്പിക്കുന്നത്. മോഹന്റെ ജ്യേഷ്ഠനായ ചന്ദ്രന്റെ ഭാര്യയാണ് നിര്‍മല. അനു മോളേയും തംബുരുവിനേയും ഒരുപോലെ സ്‌നേഹിക്കുന്നയാള്‍ കൂടിയാണ് നിര്‍മല. നിര്‍മല എന്ന കഥാപാത്രത്തെ അതിമനോഹരമായാണ് ഉമ നായര്‍ അവതരിപ്പിക്കുന്നത്. വാനമ്പാടി തീരുകയാണോയെന്ന് ചോദിച്ചപ്പോള്‍ അല്ലെന്ന മറുപടിയായിരുന്നു താരം നല്‍കിയത്. അവസാനിക്കുകയാണെന്ന് കേട്ടു, അതുകൊണ്ടാണ് താന്‍ ചോദിച്ചതെന്നായിരുന്നു ആരാധകന്‍ പറഞ്ഞത്.
Recommended Video

ഉമ നായരുടെ പോസ്റ്റ്
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങളിലൊരാളാണ് ഉമ നായര്‍. ഒരു ഓര്‍മ്മച്ചിത്രം പങ്കുവെച്ചായിരുന്നു താരമെത്തിയത്. ഇന്ദ്രജിത്തിനും ശിവദയ്‌ക്കൊപ്പമുള്ള ഫോട്ടോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുമുണ്ട്. ഫോട്ടോ കിടുക്കിയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ടാറ്റു പ്രേമത്തെക്കുറിച്ച് പറഞ്ഞായിരുന്നു കഴിഞ്ഞ ദിവസം താരമെത്തിയത്. ഇഷ്ടമായിരുന്നുവെങ്കിലും ചെയ്യാന്‍ ധൈര്യമുണ്ടായിരുന്നില്ലെന്നും ആ ധൈര്യം നല്‍കിയത് വാനമ്പാടിയിലെ നായകനായ സായ് യാണെന്നും ഉമ നായര്‍ പറഞ്ഞിരുന്നു.

ക്ലൈമാക്‌സിലേക്ക്
വാനമ്പാടി ക്ലൈമാക്‌സിലേക്ക് കടക്കുകയാണെന്നുള്ള വിശേഷങ്ങള്‍ നേരത്തെ തന്നെ വൈറലായി മാറിയിരുന്നു. താരങ്ങള്‍ തന്നെയായിരുന്നു അത്തരത്തിലുള്ള സൂചനകള്‍ നല്‍കി എത്തിയത്. വാനമ്പാടി ടീമിനെ മിസ് ചെയ്യുമെന്ന് പറഞ്ഞ് ആദ്യമെത്തിയത് സായ് കിരണായിരുന്നു. പിന്നാലെയായാണ് സുചിത്ര നായരും ഇതേക്കുറിച്ച് പറഞ്ഞത്. വാനമ്പാടിയില്‍ മാത്രമല്ല പൂക്കാലം വരവായി എന്ന പരമ്പരയിലും അഭിനയിക്കുന്നുണ്ട് ഉമ നായര്‍. വാനമ്പാടിയിലെ കഥാപാത്രം പോസിറ്റീവാണെങ്കില്‍ പൂക്കാലം വരവായിയില്‍ ഇത്തിരി നെഗറ്റീവാണ്. കോമഡിയൊക്കെ ചെയ്യാനാവുമോയെന്ന ഭയമുണ്ടായിരുന്നുവെന്നും മകനാണ് പോത്സാഹിപ്പിച്ചതെന്നും താരം പറഞ്ഞിരുന്നു.


Click it and Unblock the Notifications