വാനമ്പാടി സീരിയല്‍ അവസാനിക്കുന്നത് ഇങ്ങനെയോ? അപ്രതീക്ഷിത ക്ലൈമാക്‌സ് പ്രവചിച്ച് ആരാധകര്‍
ടെലിവിഷന്‍ പ്രേക്ഷകര്‍ വിടാതെ കാണുന്ന സീരിയലുകളിലൊന്നാണ് വാനമ്പാടി. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന പരമ്പര ക്ലൈമാക്‌സിലേക്ക് കടന്നിരിക്കുകയാണ്. ഇനിയുള്ള എപ്പിസോഡുകള്‍ മിസ്സാക്കരുതെന്നും പ്രധാന രംഗങ്ങളാണ് വരാനിരിക്കുന്നതെന്നും പറഞ്ഞായിരുന്നു താരങ്ങളെത്തിയത്. നായകനായ സായ് കിരണിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. താന്‍ കാത്തിരിക്കുന്ന, തനിക്കേറെ പ്രിയപ്പെട്ട രംഗങ്ങളാണ് ഇനി വരാനുള്ളതെന്നായിരുന്നു താരം പറഞ്ഞത്. അദ്ദേഹത്തിന്റെ പ്രതികരണം പുറത്തുവന്നതോടെ ആരാധകരും ആവേശത്തിലായിരുന്നു.
പതിവില്‍ നിന്നും വ്യത്യസ്തമായി സംഗീത പശ്ചാത്തലം കൂടി ചേര്‍ത്താണ് വാനമ്പാടി എത്തിയത്. മോഹനും തംബുരുവും അനുമോളും നിര്‍മ്മലയുമെല്ലാം അസാധ്യ പ്രകടനത്തിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം പിടിക്കുകയായിരുന്നു. വാനമ്പാടി അവസാനിക്കുകയാണെന്നും ഇനി നിങ്ങളെയെല്ലാം മിസ്സ് ചെയ്യുമെന്നും പറഞ്ഞായിരുന്നു നായകനായ സായ് കിരണ്‍ എത്തിയത്. കൊയിലമ്മയുടെ മലയാള പതിപ്പാണ് വാനമ്പാടി. തെലുങ്ക് പതിപ്പില്‍ നായകനായി അഭിനയിച്ചതിന് ശേഷമായാണ് താരത്തിന് മലയാളത്തിലേക്ക് ക്ഷണം ലഭിച്ചത്. മലയാളം പഠിച്ച്, കൃത്യമായ ഹോം വര്‍ക്ക് ചെയ്തായിരുന്നു താരം അഭിനയിക്കാനെത്തിയത്.
ക്ലൈമാക്‌സ് രംഗം ചിത്രീകരിക്കുന്നതിനിടയില്‍ അരങ്ങേറിയ കാര്യങ്ങളെക്കുറിച്ച് പറഞ്ഞ് സായ് കിരണും സുചിത്ര നായരും എത്തിയിരുന്നു. കരയാതെ യാത്ര പറയാമെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ അതിനിടയിലായിരുന്നു ക്യാമറാമാന്‍ വികാരധീനനായി സംസാരിച്ചത്. ഇതോടെ എല്ലാവരും നിയന്ത്രണം വിട്ട് കരയുകയായിരുന്നുവെന്നായിരുന്നു താരം പറഞ്ഞത്. പോസിറ്റീവായൊരു ക്ലൈമാക്‌സല്ല വാനമ്പാടിയുടേതെന്നായിരുന്നു സുചിത്ര പറഞ്ഞത്. ഇതോടെയാണ് ക്ലൈമാക്‌സിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്.

അനുമോളുടെ യഥാര്‍ത്ഥ ഐഡന്റിറ്റി മനസ്സിലാക്കിയ പത്മിനി എന്തായിരിക്കും ചെയ്യാന്‍ പോവുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. അനുവിനെ കൊല്ലാന്‍ നോക്കുമ്പോള്‍ ഇത് തംബുരുവിലേക്ക് എത്തുന്നതും പപ്പിയും ഡാഡിയും ജയിലിലേക്ക് പോവുന്നതുമായിരിക്കും പരമ്പരയുടെ ക്ലൈമാക്‌സ് എന്ന തരത്തിലുള്ള ചര്‍ച്ചകളാണ് ഒരുഭാഗത്ത്. മറുഭാഗത്താവട്ടെ ആരും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ട്വിസ്റ്റാണ് കാത്തിരിക്കുന്നതെന്നും ശുഭകരമല്ല ക്ലൈമാക്‌സെന്നുമുള്ള ചര്‍ച്ചകളുമാണ് നടക്കുന്നത്.
Recommended Video
പ്രേക്ഷകര്‍ കാത്തിരിക്കുന്ന ക്ലൈമാക്‌സിന് ഇനി ദിവസങ്ങള്‍ കൂടിയേ ശേഷിക്കുന്നുള്ളൂ. 9 എപ്പിസോഡുകള്‍ കൂടിയേ ഇനി ശേഷിക്കുന്നുള്ളൂവെന്ന് വ്യക്തമാക്കുന്ന പ്രമോ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ശ്രീമംഗലം തറവാടിെ പിടിച്ച് കുലുക്കുന്ന തരത്തിലുള്ള ബോംബാണ് തന്റെ കൈയ്യിലുള്ളതെന്നായിരുന്നു പത്മിനിയുടെ ഡാഡി പറഞ്ഞത്. പപ്പീസ് ഡാഡിയുടെ അമിത ആത്മവിശ്വാസം കണ്ടപ്പോള്‍ മോഹന് ചിരിയായിരുന്നു. അതിനാല്‍ത്തന്നെ ഇനിയുള്ള രംഗങ്ങള്‍ പ്രവചിക്കാനാവുന്നതല്ലെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.


Click it and Unblock the Notifications