വാനമ്പാടിയില്‍ വീണ്ടും ട്വിസ്റ്റ്! കുറ്റസമ്മതം നടത്തി പത്മിനി! ക്ലൈമാക്‌സ് ഇതാണോയെന്ന് ആരാധകരും
ടെലിവിഷന്‍ പ്രേക്ഷകര്‍ വിടാതെ കാണുന്ന പരമ്പരകളിലൊന്നാണ് വാനമ്പാടി. ക്ലൈമാക്‌സിലേക്ക് കടന്നിരിക്കുകയാണ് പരമ്പര. ്പ്രതീക്ഷിത ട്വിസ്റ്റുകളുമായി മുന്നേറുകയാണ് പരമ്പര. വാനമ്പാടിയുടെ ക്ലൈമാക്‌സ് എങ്ങനെയാണെന്ന തരത്തിലുള്ള ചര്‍ച്ചകളും ഇതിനിടയില്‍ നടന്നിരുന്നു. ശുഭകരമായ അവസാനമല്ല പരമ്പരയുടേതെന്നായിരുന്നു പപ്പിയായെത്തുന്ന സുചിത്ര പറഞ്ഞത്. അ്ത്തരത്തിലുള്ള എന്‍ഡിങ്ങിനെക്കുറിച്ച് പറഞ്ഞും ആരാധകരെത്തിയിരുന്നു.
ശ്രീമംഗലത്തെ അപ്പാടെ തകര്‍ക്കുന്ന തരത്തിലുള്ള തുറന്നുപറച്ചിലുകളായിരുന്നു അടുത്തിടെ നടന്നത്. അനു മോളുടെ ജന്മരഹസ്യത്തെക്കുറിച്ച് മോഹന്‍ പറഞ്ഞുവെങ്കിലും അത് വിശ്വസിക്കാന്‍ അമ്മ തയ്യാറായിരുന്നില്ല. പത്മിനിയുടെ ഡാഡിയുടെ വാക്കുകളായിരുന്നു അവര്‍ വിശ്വസിച്ചത്. ഇതോടെയായിരുന്നു അനുമോള്‍ വല്യച്ഛനും വല്യമ്മയ്ക്കുമൊപ്പം ശ്രീമംഗലത്തുനിന്നും പോവാന്‍ തീരുമാനിച്ചത്. അതിനിടയിലാണ് പപ്പി നിര്‍ണ്ണായകമായ തുറന്നുപറച്ചില്‍ നടത്തിയത്.

ആകാംക്ഷയോടെ
ഈയാഴ്ചയോടെ വാനമ്പാടി അവസാനിക്കുമെന്നുള്ള വിവരങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.അതാത് ദിവസത്തെ പ്രമോ വീഡിയോ പുറത്തുവരുമ്പോള്‍ മുതല്‍ ആരാധകരും ചര്‍ച്ച ചെയ്യുന്നത് സീരിയലിനെക്കുറിച്ചാണ്. എങ്ങനെയാണ് അവസാനമെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. ഇനിയങ്ങോട്ടുള്ള എപ്പിസോഡുകള്‍ മിസ്സാക്കാതെ കാണണമെന്നും തനിക്ക് പ്രിയപ്പെട്ട രംഗങ്ങളാണ് വരാനിരിക്കുന്നതെന്നുമായിരുന്നു സായ് കിരണ്‍ പറഞ്ഞത്.

പത്മിനിയുടെ ഏറ്റുപറച്ചില്‍
നിര്‍ണ്ണായകമായ വെളിപ്പെടുത്തലുകളുമായാണ് കഴിഞ്ഞ ദിവസം പത്മിനി എത്തിയത്. ശ്രീമംഗലത്തുനിന്ന് യാത്ര പറഞ്ഞുപോവുന്നതിനിടയിലായിരുന്നു അനുമോള്‍ മാഡവുമായി വിശദമായി സംസാരിച്ചത്. അച്ഛനെ തിരിച്ചറിഞ്ഞതിനെക്കുറിച്ചും, തംബുരുവിന്റെ ജനന രഹസ്യത്തെക്കുറിച്ച് അച്ഛന് അറിയാമെന്നുമായിരുന്നു അനുമോള്‍ പറഞ്ഞത്. അച്ഛന്‍ തംബുരുവിനോട് യാതൊരുവിധ വേര്‍തിരിവും കാണിച്ചിട്ടില്ലെന്നും രണ്ട് പെണ്‍കുട്ടികളാണ് തനിക്കെന്നുമാണ് പറഞ്ഞതെന്നും, ആ രഹസ്യം അറിഞ്ഞതിന് ശേഷമാണ് മാഡത്തില്‍ നിന്നും അകന്നതെന്നും അനു പപ്പിയോട് പറഞ്ഞിരുന്നു.

ഡാഡിയും മമ്മിയും
മകളെ സ്‌നേഹിക്കുന്ന മാതാപിതാക്കളുടെ പ്രവര്‍ത്തികളെക്കുറിച്ചും പത്മിനി സംസാരിച്ചിരുന്നു. മകളുടെ കുടുംബജീവിതം നല്ല രീതിയില്‍ പോവാനായിരുന്നു ഡാഡി ആഗ്രഹിച്ചതെങ്കിലും മമ്മിയാണ് അത് മാറ്റിയത്. ഭര്‍തൃകുടുംബത്തില്‍ എല്ലാവരേയും അടക്കി ഭരിക്കാനും മോഹനെ തനിക്ക് മാത്രമായി സ്വന്തമാക്കണമെന്നും ആഗ്രഹിച്ചപ്പോള്‍ അതിന് കൂട്ടുനിന്നു. പക്വതയില്ലാത്ത പ്രായത്തില്‍ ചെയ്തുപോയ തെറ്റുകള്‍ ഒന്നൊന്നായി ഏറ്റുപറയുകയായിരുന്നു പത്മിനി. മകളുടെ ഭാവമാറ്റത്തില്‍ മേനോനും രുക്മിണിക്കും അമ്പരപ്പായിരുന്നു.
Recommended Video

കാത്തിരിക്കുന്നത്
വാനമ്പാടി എങ്ങനെയാണ് അവസാനിക്കുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. അനുമോളെ ശ്രീമംഗലത്തെ കുഞ്ഞായി എല്ലാവരും അംഗീകരിക്കുന്നതും,ഡാഡിയേയും മമ്മിയേയും പോലീസ് അറസ്റ്റ് ചെയ്യുന്നതുമൊക്കെയായിരിക്കും ഇനി വരാന്‍ പോവുന്നതെന്നായിരുന്നു പലരും പറഞ്ഞത്. സീരിയല്‍ ക്ലൈമാക്‌സിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സജീവമാണ്. ആ ആകാംക്ഷ അവസാനിക്കാന്‍ ഇനി രണ്ട് ദിവസം കൂടിയേ ശേഷിക്കുന്നുള്ളൂ.


Click it and Unblock the Notifications