twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'അച്ഛനെ കുറിച്ച് പറയുമ്പോൾ കരച്ചിൽ വരും, പലരും അത് എന്റെ അഭിനയമാണെന്നാണ് കരുതുന്നത്'; ​ഗൗരി പ്രകാശ്!

    |

    ഒരു സമയത്ത് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സീരിയലിൽ ഏറ്റവും പോപ്പുലറായി നിന്ന ഷോയായിരുന്നു വാനമ്പാടി. 2017 ജനുവരി 30 ന് ആരംഭിച്ച സീരിയൽ അവസാനിച്ചത് 2020ലാണ്. പാട്ടുകാരിയായ ഒരു കുട്ടി അമ്മയുടെ മരണത്തെ തുടർന്ന് പ്രശസ്ത സംഗീതജ്ഞനായ തന്റെ അച്ഛനെ അന്വേഷിച്ച് പോകുന്നതായിരുന്നു സീരിയലിന്റെ കഥ.

    സായ് കിരൺ, ചിപ്പി രഞ്ജിത്ത് എന്നിവരായിരുന്നു സീരിയലിൽ പ്രധാന വേഷങ്ങൾ ചെയ്തിരുന്നു. ഒപ്പം ​ഗൗരി പ്രകാശ് എന്നൊരു കൊച്ചു താരവും വാനമ്പാടി സീരിയലിൽ പ്രധാന വേഷം ചെയ്തിരുന്നു.

    Also Read: 'വാപ്പിച്ചിയുടെ മുന്നിൽ മൃണാൽ കഷ്ടപ്പെടുന്നത് ഞാൻ കണ്ടു, പേടിക്കേണ്ട പ്രശ്നമില്ലെന്ന് ഞാൻ പറഞ്ഞു'; ദുൽഖർ!Also Read: 'വാപ്പിച്ചിയുടെ മുന്നിൽ മൃണാൽ കഷ്ടപ്പെടുന്നത് ഞാൻ കണ്ടു, പേടിക്കേണ്ട പ്രശ്നമില്ലെന്ന് ഞാൻ പറഞ്ഞു'; ദുൽഖർ!

    നായികയാകേണ്ട ലെവലിലേക്ക് വളർന്നിട്ടും ​ഗൗരി ഇപ്പോഴും സീരിയൽ പ്രേമികൾക്ക് അനുമോനാണ്. ഇപ്പോഴിത അനുമോനായി പ്രേക്ഷക മനം കവർന്ന ​ഗൗരി പ്രകാശ് നടി അനു ജോസഫുമായി നടത്തിയ അഭിമുഖത്തിൽ തന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ്.

    'തിരുവനന്തപുരത്താണ് ജനിച്ച് വളർന്നതെങ്കിലും അമ്മ എവിടേയും എന്നെ കൊണ്ടുപോയിട്ടില്ല. അതിനാൽ വളരെ കുറച്ച് സ്ഥലങ്ങൾ മാത്രമെ പരിചയമുള്ളു. ഏഴ്-എട്ട് വയസ് പ്രായമുള്ളപ്പോഴാണ് ഞാൻ അനു ചേച്ചിയെ ആദ്യമായി കണ്ടത്.'

    Also Read: 'വേറെ മതം നോക്കുന്നുണ്ടോ എന്ന ചോദ്യങ്ങൾ, സിനിമാ നടിയെന്ന് പറഞ്ഞ് ആലോചനകൾ മുടങ്ങി'; ഷംന കാസിംAlso Read: 'വേറെ മതം നോക്കുന്നുണ്ടോ എന്ന ചോദ്യങ്ങൾ, സിനിമാ നടിയെന്ന് പറഞ്ഞ് ആലോചനകൾ മുടങ്ങി'; ഷംന കാസിം

    അച്ഛനെ കുറിച്ച് പറയുമ്പോൾ കരച്ചിൽ വരും

    'അന്ന് എനിക്ക് സംസ്ഥാന പുരസ്കാരം കിട്ടി നിൽ‌ക്കുന്ന സമയമായിരുന്നു', ​ഗൗരി പ്രകാശ് പറഞ്ഞു. 'ഞങ്ങൾ രണ്ടുപേരും വർഷങ്ങൾക്ക് മുമ്പ് ഒരു പരിപാടിക്ക് പോയപ്പോൾ എന്നെ വരെ നാണം കെടുത്തുന്ന തരത്തിൽ ഒരു സഭാ​ഗംഭവുമില്ലാതെ പാട്ട് പാടി ഞെട്ടിച്ച കുട്ടിയാണ് ​ഗൗരി പ്രകാശ്. അന്നെനിക്ക് സ്വയം എന്നോട് ചോദിക്കാൻ തോന്നി.'

    'ഇത്ര വർഷമായിട്ടും ഇത്തരത്തിൽ പേടി കൂടാതെ കഴിവുകൾ പ്രകടിപ്പിച്ചിട്ടുണ്ടോയെന്ന്', അനു പറഞ്ഞു. 'എന്റെ തുടക്കം ബന്ധുവാര് ശത്രുവാര് എന്ന ശ്രീകുമാരൻ തമ്പി സാറിന്റെ സീരിയലിലൂടെയായിരുന്നു.'

    പലരും അത് എന്റെ അഭിനയമാണെന്നാണ് കരുതുന്നത്

    'അതിന് ശേഷം മാനസ മൈന, വിശ്വരൂപം തുടങ്ങിയ സീരിയലുകളും ഞാൻ ചെയ്തു. അതിന് ശേഷം പഠനത്തിന് വേണ്ടി വലിയൊരു ബ്രേക്ക് എടുത്തു എന്നിട്ടാണ് തിരിച്ച് വന്ന് വാനമ്പാടി സീരിയൽ ചെയ്തത്. ലൈഫിപ്പോൾ നന്നായി പോകുന്നുണ്ട്. പത്താം ക്ലാസിലാണ് പഠിക്കുന്നത്.'

    'പത്താം ക്ലാസ് എത്തിയതോടെ എല്ലാവരും പറയുന്നത് പത്താം ക്ലാസാണ് നന്നായി പഠിക്കണെ എന്ന് മാത്രമാണ്. അതിനിടയിലും ചിലർ ചോദിക്കുന്നുണ്ട് എന്താണ് അഭിനയിക്കാത്തതെന്ന്.'

    ഞാൻ പത്തിലാണ് പഠിക്കണം

    'അപ്പോഴാണ് ഞാൻ വശദീകരിച്ച് കൊടുക്കുന്നത് ഞാൻ പത്തിലാണ് പഠിക്കണം അഭിനയിക്കാൻ സമയമില്ല എന്നൊക്കെ. ഒരു സിനിമയും ചെയ്തിരുന്നു. ദം എന്നാണ് സിനിമയുടെ പേര്. വളരെ ചെറിയൊരു വേഷമായിരുന്നു.'

    'പിന്നെ ലെനിൻ രാജേന്ദ്രൻ സാറിന്റെ ഇടവപ്പാതിയെന്ന സിനിമയും ചെയ്തിരുന്നു. അതിൽ നായികയുടെ കുട്ടിക്കാലമാണ് ഞാൻ അഭിനയിച്ചത്. പിന്നെ വാട്ടർ എന്നൊരു സിനിമ ചെയ്തിരുന്നു. പക്ഷെ അതിന്റെ ഷൂട്ടിങ് പാതി വഴിയിൽ കൊറോണ കാരണം മുടങ്ങി.'

    ഇനി സിനിമയാണെങ്കിൽ മാത്രമെ ഞാൻ ചെയ്യൂ

    'ഇനി സിനിമയാണെങ്കിൽ മാത്രമെ ഞാൻ ചെയ്യൂ. സീരിയൽ ചെയ്യുമ്പോൾ ഒരുപാട് നീണ്ടുപോകും. തളർന്ന് പോകും. അതുകൊണ്ട് ഇനി അഭിനയത്തിൽ നിന്നും ശ്രദ്ധമാറ്റി പാട്ടിൽ കേന്ദ്രീകരിക്കാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. എനിക്ക് മൂന്ന് വയസുള്ളപ്പോഴാണ് അച്ഛൻ മരിച്ചത്.'

    'എവിടെയായിരുന്നാലും ഇപ്പോഴും അച്ഛനെ കുറിച്ച് പറയുമ്പോൾ കരച്ചിൽ വരും. അതുപോലെ തന്നെ ഏഷ്യാനെറ്റിൽ സ്റ്റാർട്ട് മ്യൂസിക്ക് ചെയ്തിരുന്ന സമയത്ത് അച്ഛനെ കുറിച്ച് പാട്ട് കേട്ടാൽ തന്നെ ഞാൻ കരയുമായിരുന്നു.'

    അച്ഛനെ കുറിച്ച് പാട്ട് കേട്ടാൽ തന്നെ ഞാൻ കരയുമായിരുന്നു

    'ഞാൻ അങ്ങനെ കരയുന്നത് കാണുമ്പോൾ പലരും കരുതും ഞാൻ അഭിനയിക്കുകയാണെന്ന്. വാനമ്പാടി സീരിയലിൽ അഭിനയിക്കുമ്പോഴും സായ് അങ്കിളിനൊപ്പമുള്ള ചില സീൻ വരുമ്പോൾ ഞാൻ എന്റെ അച്ഛനെ ഓർത്ത് കരയും. അതൊന്നും അഭിനയിച്ചതല്ല. ശരിക്കും ഫീലിങ്സ് വന്ന് കരഞ്ഞതാണ്', ​ഗൗരി പ്രകാശ് പറഞ്ഞു.

    Read more about: serial actress
    English summary
    Vanambadi TV Series Artist Gouri Prakash Open Up About Her Future Plans And Shooting Experience-Read In Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X