വാനമ്പാടി സീരിയലിന് പുതിയ നേട്ടം! ചരിത്രവിജയത്തിന് നന്ദി പറഞ്ഞ് ഉമ നായര്‍! പോസ്റ്റ് വൈറലാവുന്നു!

ചരിത്രം തിരുത്തിക്കുറിച്ച് മുന്നേറുന്ന സീരിയലുകളിലൊന്നാണ് വാനമ്പാടി. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന സീരിയല്‍ ക്ലൈമാക്‌സിലേക്ക് കടന്നിരിക്കുകയാണ്. എങ്ങനെയാണ് സീരിയല്‍ അവസാനിക്കുന്നതെന്നും കഥാഗതിയിലെ മാറ്റങ്ങള്‍ എന്തൊക്കെയാമെന്നുമറിയാനുമായി കാത്തിരിക്കുകയാണ് ആരാധകര്‍. സീരിയലിലെ താരങ്ങളെല്ലാം ഇതിനകം തന്നെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയവരാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരങ്ങളെല്ലാം വാനമ്പാടിയെക്കുറിച്ച് വാചാലരാവാറുള്ളത്.

വാനമ്പാടി ആയിരം എപ്പിസോഡ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു 1000ാമത്തെ എപ്പിസോഡ് സംപ്രേഷണം ചെയ്തത്. ഈ സന്തോഷത്തെക്കുറിച്ച് പറഞ്ഞായിരുന്നു ഉമ നായര്‍ എത്തിയത്. ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. രഞ്ജിത്തേട്ടനും ചിപ്പിച്ചേച്ചിക്കും ആദിത്യന്‍ സാറിനും ഏഷ്യാനെറ്റിനും വാനമ്പാടി ക്രൂവിനും നന്ദി പറയുന്നുവെന്നും ഉമ നായര്‍ കുറിച്ചിരുന്നു. വാനമ്പാടിയിലെ രംഗങ്ങളും അണിയറപ്രവര്‍ത്തകര്‍ ചേര്‍ന്നുള്ള ഫോട്ടോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഉമയെന്ന കമന്റുമായാണ് സായ് കിരണ്‍ എത്തിയത്. ടാറ്റുപ്രേമിയാണെങ്കിലും ഭയപ്പെട്ട് നിന്നിരുന്ന തനിക്ക് ധൈര്യം നല്‍കിയത് സായ് യാണെന്ന് നേരത്തെ താരം പറഞ്ഞിരുന്നു. ഇവരുടെ ടാറ്റു ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അന്യഭാഷാ താരമായ സായ് കിരണിനെ മലയാളി പ്രേക്ഷകര്‍ ഹൃദയത്തിലേറ്റുകയായിരുന്നു. എല്ലാവരേയും മിസ്സ് ചെയ്യുമെന്നും ഈ പിന്തുണ എന്നും തനിക്കൊപ്പമുണ്ടാവണമെന്നുമായിരുന്നു താരം പറഞ്ഞത്.

Uma Nair

Recommended Video

Malayalam movies that are regularly premiered during onam in Television| FIlmiBeat Malayalam

പതിവില്‍ നിന്നും വ്യത്യസ്തമായി സംഗീത പശ്ചാത്തലത്തിലൂടെയാണ് വാനമ്പാടി മുന്നേറുന്നത്. സോംഗ് കട്ടായിരുന്നു ഒടുവിലായി എടുത്തിരുന്നത്. ആ രംഗം കഴിഞ്ഞതും എല്ലാവരും കൈയ്യടിക്കുകയായിരുന്നു. അപ്പോഴാണ് ക്ലൈമാക്‌സ് ചിത്രീകരണമാണ് കഴിഞ്ഞതെന്ന് മനസ്സിലാക്കിയത്. കരയില്ലെന്നും സന്തോഷത്തോടെ എല്ലാവരോടും ബൈ പറയണമെന്നുമായിരുന്നു കരുതിയിരുന്നതെങ്കിലും, ക്യാമറാമാന്‍ വികാരഭരിതനായതോടെ താനും ഇമോഷണലായി പോയെന്നുമായിരുന്നു നേരത്തെ സുചിത്ര നായര്‍ പറഞ്ഞത്.

ഇനിയങ്ങോട്ടുള്ള എപ്പിസോഡുകള്‍ മിസ്സ് ചെയ്യരുതെന്ന് പറഞ്ഞ് സായ് കിരണ്‍ എത്തിയിരുന്നു. സാധാരണ കാണുന്നത് പോലെയുള്ള ശുഭപര്യവസാനമായ എപ്പിസോഡാണോ ക്ലൈമാക്‌സിലേതെന്ന് ചോദിച്ചപ്പോള്‍ അങ്ങനെയല്ലെന്ന മറുപടിയായിരുന്നു സുചിത്ര നല്‍കിയത്. ആകാംക്ഷയേറിയ സംഭവവികസങ്ങളുമായാണ് വാനമ്പാടി മുന്നേറുന്നത്. തിരുവോണ ദിനത്തില്‍ ഒരുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള എപ്പിസോഡായിരുന്നു പ്രക്ഷേപണം ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X