സൂപ്പര്‍ ജോഡിക്കായി വേഷം മാറിയ ജിഷിനും വരദയ്ക്കും പൊങ്കാല, അല്‍പ്പം കടന്നുപോയോ? കാണൂ!

Recommended Video

പെണ്‍വേഷവും ആണ്‍വേഷവും കെട്ടിയെത്തിയപ്പോള്‍

വിവിധ പരമ്പരകളിലൂടെയായി പ്രേക്ഷകമനസ്സില്‍ ഇടംപിടിച്ച താരദമ്പതികളാണ് ജിഷിനും വരദയും. സീരിയലുകളില്‍ മാത്രമല്ല സിനിമയിലും അഭിനയിച്ചിട്ടുണ്ട് വരദ. പൃഥ്വിരാജ് ചിത്രമായ വാസ്തവത്തിലൂടെയാണ് ഈ താരം സിനിമയില്‍ തുടക്കം കുറിച്ചത്. പിന്നീട് നിരവധി സിനിമകളില്‍ താരം അഭിനയിച്ചിരുന്നു. ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയായി തുടരുന്നതിനിടയിലാണ് ജിഷിന്‍ വരദയെ ജീവിതശകിയാക്കിയത്. വില്ലത്തരത്തിന്റെ ആള്‍രൂപമായി അഭിനയിക്കുകയായിരുന്നു താരം അപ്പോള്‍. അമല എന്ന പരമ്പരയില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.

ഏഷ്യാനെറ്റിലെ പ്രണയമെന്ന പരമ്പരയില്‍ അഭിനയിച്ചുവരുന്നതിനിടയിലാമ് താരം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തത്. കുഞ്ഞതിഥിയെ വരവേല്‍ക്കാനായിരുന്നു ഈ ഇടവേള. മകന്‍ ജനിച്ചതിന് ശേഷമുള്ള ചിത്രങ്ങള്‍ ഇരുവരും പങ്കുവെച്ചിരുന്നു. ബ്രേക്ക് അവസാനിപ്പിച്ച് താരം വീണ്ടും പരമ്പരകളിലേക്ക് തിരിച്ചെത്തുന്നതിനായി കാത്തിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. അഭിനയത്തില്‍ സജീവമല്ലെങ്കിലും താരം ഇപ്പോള്‍ ടെലിവിഷനിലെ സ്ഥിരം സാന്നിധ്യമാണ്. ഇവരുടെ ലേറ്റസ്റ്റ് വിശേഷമറിയാന്‍ തുടര്‍ന്നുവായിക്കൂ.

 പ്രിയപ്പെട്ട താരജോഡി

പ്രിയപ്പെട്ട താരജോഡി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളാണ് ജിഷിനും വരദയും. ഓണ്‍സ്‌ക്രീനിലെ മികച്ച കെമിസ്ട്രീ ജീവിതത്തിലും ആവര്‍ത്തിക്കുകയാണ് ഇരുവരും. വില്ലനായി ജിഷിന്‍ തകര്‍ത്ത് അഭിനയിക്കുമ്പോള്‍ പ്രണയിനിയായ നായികയായാണ് വരദ എത്താറുള്ളത്. മഴവില്‍ മനോരമയില്‍ പ്രക്ഷേപണം ചെയ്ത അമലയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഈ പരമ്പരയില്‍ വില്ലനായെത്തിയത് ജിഷിനായിരുന്നു.

തിരിച്ചുവരവിനായി കാത്തിരിക്കുന്നു

തിരിച്ചുവരവിനായി കാത്തിരിക്കുന്നു

ശരണ്‍ ജി മേനോന്റെ പ്രിയപ്പെട്ട പ്രണയിനിയായും ഭാര്യയായും തകര്‍ത്ത് അഭിനയിക്കുന്നതിനിടയിലാണ് വരദ അഭിനയത്തിന് ഇടവേളയെടുത്തത്. കുഞ്ഞതിഥിയുടെ വരവിന് ശേഷം മറ്റൊരു പരമ്പരയിലും താരം അഭിനയിച്ചിട്ടില്ല. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. പുതിയ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ച് താരം സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്.

പരിപാടികളില്‍ പങ്കെടുക്കാറുണ്ട്

പരിപാടികളില്‍ പങ്കെടുക്കാറുണ്ട്

വിവിധ ചാനലുകളിലായി നടക്കുന്ന പരിപാടികളിലൂടെ വരദയും ജിഷിനും തങ്ങളുടെ സാന്നിധ്യം കൃത്യമായി അറിയിക്കാറുണ്ട്. ഫ്‌ളവേഴ്‌സ് ചാനലിലെ ടമാര്‍ പഠാര്‍, സൂര്യ ടിവിയിലെ സൂപ്പര്‍ ജോഡി തുടങ്ങിയ പരിപാടികളില്‍ ഈ ദമ്പതികളും മാറ്റുരയ്ക്കുന്നുണ്ട്. ഇരുവരും ഒരുമിച്ചെത്തിയപ്പോഴൊക്കെ മികച്ച പിന്തുണയാണ് ആരാധകര്‍ നല്‍കിയത്.

സൂപ്പര്‍ ജോഡിയാവാനുള്ള തയ്യാറെടുപ്പില്‍

സൂപ്പര്‍ ജോഡിയാവാനുള്ള തയ്യാറെടുപ്പില്‍

അടുത്തിടെയാണ് മിനിസ്‌ക്രീനിലെ പ്രിയപ്പെട്ട താരദമ്പതികളെ ഉള്‍പ്പെടുത്തി സൂപ്പര്‍ ജോഡിയെന്ന റിയാലിറ്റി ഷോയുമായി സൂര്യ ടിവി എത്തിയത്. വിവിധ ചാനലുകളില്‍ പ്രക്ഷേപണം ചെയ്ത പരമ്പരകളിലൂടെ പ്രേക്ഷകഹൃദയത്തില്‍ ഇടം പിടിച്ച താരങ്ങള്‍ അവരുടെ ഭര്‍ത്താവിനൊപ്പം എത്തിയാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. വ്യത്യസ്തമായ നിരവധി ടാസ്‌ക്കുകളാണ് ഇവര്‍ക്ക് ലഭിച്ചുകൊണ്ടിക്കുന്നത്. മണിക്കുട്ടനാണ് പരിപാടിയുടെ അവതാരകന്‍. ശ്വേത മേനോനാണ് പ്രധാന ജഡ്ജായി എത്തുന്നത്.

പെണ്‍വേഷവും ആണ്‍വേഷവും കെട്ടിയെത്തിയപ്പോള്‍

പെണ്‍വേഷവും ആണ്‍വേഷവും കെട്ടിയെത്തിയപ്പോള്‍

സൂപ്പര്‍ ജോഡി വിജയകരമായി മുന്നേറുന്നതിനിടയിലാണ് വ്യത്യസ്തമായ പെര്‍ഫോമന്‍സുമായി ഇരുവരും എത്തിയത്. വരദ ആണ്‍വേഷത്തിലും ജിഷിന്‍ പെണ്‍വേഷത്തിലുമെത്തിയാണ് പ്രേക്ഷകരെ അമ്പരപ്പിച്ചത്. പെണ്‍കുട്ടിയാവാനായി നടത്തിയ പ്രയത്‌നത്തെക്കുറിച്ച് വിശദീകരിച്ച് ജിഷിന്‍ രംഗത്തെത്തിയിരുന്നു.

രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

തുടക്കം മുതല്‍ത്തന്നെ പരിപാടിയെ രൂക്ഷമായി വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. പരിപാടിയില്‍ മത്സരാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പല ടാസ്‌ക്കുകളും കുടുംബത്തോടൊപ്പം ആസ്വദിക്കാന്‍ പറ്റാവുന്നതല്ലെന്ന തരത്തിലായിരുന്നു വിമര്‍ശനം. വരദയുടെയും ജിഷിന്റെയും മേക്കോവറിനെ പരിഹസിച്ചും ചിലര്‍ രംഗത്തെത്തിയിരുന്നു. വിമര്‍ശിച്ച് കൃത്യമായ മറുപടി നല്‍കി താരവും രംഗത്തെത്തിയിരുന്നു. ഉത്രയ്ക്ക് തറയാവണോ എന്ന് ചോദിച്ചയാളോട് ഇതിലെവിടെയാണ് ചേട്ടാ തറ എന്നായിരുന്നു താരം ചോദിച്ചത്.

വരദയുടെ പോസ്റ്റ് കാണാം

വരദയുടെ പോസ്റ്റ് കാണൂ

ജിഷിന്റെ കുറിപ്പ് കാണാം

ജിഷിന്റെ കുറിപ്പ് കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X